ഇത് അരിമണിയേക്കാൾ ചെറിയ ലോകത്തിലെ ഏറ്റവും ചെറിയ കംപ്യൂട്ടർ! പക്ഷെ ചെയ്യുക വലിയ കാര്യങ്ങളും!


മിഷിഗൻ സർവകലാശാലയിലെ ഗവേഷകർ ഈയടുത്തിടെ ഒരു കുഞ്ഞൻ കമ്പ്യൂട്ടർ വികസിപ്പിച്ചെടുക്കുകയുണ്ടായി. കുഞ്ഞൻ എന്നുപറഞ്ഞാൽ ലോകത്തിലെ തന്നെ ഏറ്റവും കുഞ്ഞൻ കമ്പ്യൂട്ടർ. മിഷിഗൺ മൈക്രോ മോട്ട് എം 3 എന്ന ഈ കമ്പ്യൂട്ടറിന്റെ വലിപ്പം വെറും 0.33എംഎം മാത്രമേ ഉള്ളൂ. അതായത് ഒരു കടുകുമണിയെക്കാൾ ചെറുത്. സംഭവം കുഞ്ഞൻ ആണെങ്കിലും വലിയ കമ്പ്യൂട്ടറുകളെക്കാൾ മികച്ച കഴിവുകളാണ് ഇതിനുള്ളത്. ഏതൊക്കെയാണെന്ന് ഒന്ന് നോക്കാം.

Advertisement

കടുകുമണിയെക്കാൾ ചെറുത്

മിഷിഗൺ യൂണിവേഴ്സിറ്റി ഗവേഷകർ വളരെ നാളത്തെ ശ്രമത്തിനോടുവിൽ നിർമ്മിച്ചെടുത്ത ഈ കമ്പ്യൂട്ടർ കടുകുമണിയെക്കാൾ വളരെ വളരെ ചെറുതാണ്. ലോകത്തെ ഏറ്റവും ചെറിയ ഈ കമ്പ്യൂട്ടർ 0.33 എംഎം മാത്രമാണ് വലുപ്പമുള്ളത്. ഇതിന് മുമ്പിറങ്ങിയ ഐബിഎം കുഞ്ഞു കമ്പ്യൂട്ടർ 1 എംഎം ആയിരുന്നു വലുപ്പം.

Advertisement
ഓഡിയോ വീഡിയോ നിരീക്ഷണത്തിനും ഉപയോഗിക്കാം

മിഷിഗൺ മൈക്രോ മോട്ട് എന്ന എം 3 നിരവധി ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും. അതിൽ ഓഡിയോ വീഡിയോ സർവയലൻസും ഉൾപ്പെടുന്നു. വീഡിയോ ഓഡിയോ ഘടകങ്ങളുടെ ഭാഗമായി ഈ ഏറ്റവും ചെറിയ കമ്പ്യൂട്ടർ ഉപയോഗിക്കാൻ കഴിയും. കൂടാതെ എം 3 ഓഡിയോ വീഡിയോ ഇൻപുട്ട് ഔട്ട്പുട്ട് എന്നിവയും വിന്യസിക്കും.

പ്രോസസ്സർ, റാം, ട്രാൻസ്മിറ്ററുകൾ, റിസീവറുകൾ എന്നിവയെല്ലാം ഉള്ളത്

പ്രൊസസർ, റാം, വയർലെസ് ട്രാൻസ്മിറ്ററുകൾ, റിസീവറുകൾ തുടങ്ങിയ എല്ലാ ഘടകങ്ങളുമായിട്ടാണ് എം3 വരുന്നത്. ഓരോ ഡാറ്റയും പ്രോസസ് ചെയ്യുന്നതിനായി ലോകത്തിലെ ഏറ്റവും ചെറിയ ഈ കമ്പ്യൂട്ടർ ഈ പറഞ്ഞ എല്ലാ ഘടകങ്ങളും ഉപയോഗിക്കും.

ഡാറ്റ നിലനിർത്താൻ കഴിയും

മിഷിഗൻ മൈക്രോ മോട്ട് ചാർജ്ജ് തീർന്ന് ഓഫ് ആയിപ്പോയാൽ പോലും എല്ലാ ഡാറ്റയും തിരിച്ചെടുക്കാൻ കഴിയും. മിഷിഗൺ സർവകലാശാല വികസിപ്പിച്ച ഈ നാനോ-കംപ്യൂട്ടർ സിസ്റ്റം ഒരു ബേസ് സ്റ്റേഷനെ ചില ലൈറ്റുകളിലൂടെ ബന്ധിപ്പിക്കുന്നതാണ്. ഇത് ചർജ്ജും ഡാറ്റയും നഷ്ടപ്പെടാതിരിക്കാൻ സഹായിക്കും.

വൈദ്യുതി ഉൽപാദിപ്പിക്കാനായി പ്രകാശം ഉപയോഗിക്കുന്നു

ലോകത്തിലെ ഏറ്റവും ചെറിയ ഈ കമ്പ്യൂട്ടർ photovoltaics അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. അതായത് വെളിച്ചത്തെ വൈദ്യുതിയാക്കി മാറ്റുന്ന സൗകര്യം ഇതിൽ ഉണ്ടെന്ന് സാരം. അതുപോലെ മിഷിഗൺ മൈക്രോ മോട്ട് അതിലെ വിവരങ്ങളും ഡാറ്റയും അയക്കുകയും സ്വീകരിക്കുകയും ചെയ്യുക പ്രകാശം വഴിയാണ്.

ഗുരുതരമായ രോഗങ്ങളിൽ സഹായവുമായി എം3

ലോകത്തിലെ ഏറ്റവും ചെറിയ കമ്പ്യൂട്ടർ ആയ മിഷിഗൺ മൈക്രോ മോട്ട് ലോകത്തിലെ ഏറ്റവും വലിയ ആവശ്യങ്ങൾക്ക് വരെ ഉപയോഗപ്പെടുത്താവുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ക്യാൻസർ ഗവേഷണത്തിനായി ഗ്ലോക്കോമ ബാധിച്ച ഒരാളുടെ കണ്ണിൽ സമ്മർദ്ദം ഉണ്ടാക്കുന്നതടക്കം നിരവധി മെഡിക്കൽ ആവശ്യങ്ങൾക്ക് ഈ കുഞ്ഞു കമ്പ്യൂട്ടർ ഉപയോഗിക്കാനാകും.

അങ്ങേയറ്റം ചെറിയ പ്രദേശങ്ങളിലെ താപനില പോലും റിപ്പോർട്ട് ചെയ്യാൻ കഴിയും

ലോകത്തിലെ ഏറ്റവും ചെറിയ കമ്പ്യൂട്ടർ കൊണ്ടുള്ള മറ്റൊരു ഉപകാരം വളരെ ചെറിയ സ്ഥലങ്ങളിലെ താപനില വരെ റിപ്പോർട്ട് ചെയ്യാൻ കഴിയും എന്നതാണ്. മിഷിഗൺ മൈക്രോ മോട്ട് 0.1 ഡിഗ്രി സെൽഷ്യസിലുള്ള താപനില വരെ രേഖപ്പെടുത്തും.

എന്നാൽ ഇതിൽ ഡാറ്റ സംഭരിക്കാൻ കഴിയില്ല

ഇത്രയും കുഞ്ഞൻ ആയത് കാരണം ഡാറ്റ ഒന്നും ശേഖരിച്ചു വെക്കാനുള്ള സൗകര്യം ഇതിൽ ഇല്ല എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാൽ ഡാറ്റ മുകളിൽ പറഞ്ഞ പോലെ വെളിച്ചത്തിലൂടെ ബേസ് സ്റ്റേഷനിലേക്ക് അയക്കാൻ സാധിക്കും.

പ്രത്യേക ആവശ്യകതകളെ ആശ്രയിച്ചിരിക്കുന്ന കമ്പ്യൂട്ടർ

കമ്പ്യൂട്ടർ എന്നുപറയുമ്പോൾ നമ്മൾ ഉപയോധിക്കുന്ന സിപിയു ഡിസ്‌പ്ലേ മൗസ് കീബോർഡ് എന്ന സങ്കല്പം അല്ല ഇവിടെ എന്ന് മനസ്സിലാക്കണം. പ്രത്യേക തരത്തിലുള്ള ആവശ്യങ്ങൾ മുൻനിരത്തി ഇറങ്ങുന്ന കമ്പ്യൂട്ടറുകളുടെ ശ്രേണിയിലാണ് ഇതും വരുന്നത്.

നോട്ടിഫിക്കേഷൻസ് ജീവിതം തന്നെ നശിപ്പിക്കുമ്പോൾ..

ക്യാൻസർ ചികിത്സയിൽ വരെ സഹായിക്കും

ആരോഗ്യ രംഗത്തും ഏറെ സംഭാവനകൾ ഈ കമ്പ്യൂട്ടർ നൽകുമെന്ന് പറഞ്ഞല്ലോ. ക്യാൻസർ രോഗികളുടെ താപനില വ്യതിയാനങ്ങളെ നിരീക്ഷിക്കാനും അവയ്ക്കാനുസരിച്ച് റിപ്പോർട്ട് നൽകുവാനും വരെ ഇതിന് കഴിയും എന്നതും എടുത്തുപറയേണ്ട മറ്റൊർജ് സവിശേഷത ആണ്.

Best Mobiles in India

English Summary

World's Smallest Computer Features