കുറഞ്ഞ വില, കൂടുതൽ സൗകര്യങ്ങൾ.. വരുന്നു ഷവോമിയുടെ പുത്തൻ ലാപ്‌ടോപ്പുകൾ!


സ്മാർട്ഫോൺ വിപണിയുടെ ലോകം മൊത്തം ഏറെ ആരാധകരെ സൃഷ്ടിച്ച ഷവോമി തങ്ങളുടെ ലാപ്ടോപ്പ് ശ്രേണി വിപുലപ്പെടുത്തുന്നു. ചൈന വിപണിയിൽ പുതിയ 15.6 ഇഞ്ച് മി നോട്ട്ബുക്ക് 3,999 യുവാൻ (ഏകദേശം 40,800 ഇന്ത്യൻ രൂപ) വിലയ്ക്ക് ഷവോമി അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ.

മികച്ച സവിശേഷതകളുമായി ഷവോമി ലാപ്‌ടോപ്പുകൾ

ആഗസ്ത് 28 മുതൽ ചൈനയിൽ വിൽപ്പനയ്ക്കെത്തിക്കാൻ ആണ് കമ്പനിയുടെ പദ്ധതി. എന്നാൽ ആഗോളവിപണിയിലെ ലഭ്യതയുമായി ബന്ധപ്പെട്ട യാതൊരുവിവരും ഇപ്പോൾ ലഭ്യമല്ല. എസ്.എസ്.ഡി. സംവിധാനത്തിൽ ഉൾക്കൊള്ളുന്ന എട്ടാമത്തെ തലമുറ ഇന്റൽ കോർ പ്രോസസറിലാണ് ഈ ഷവോമി ലാപ്ടോപ്പ് എത്തുന്നത്.

മൂന്ന് മോഡലുകൾ

മൂന്ന് കോൺഫിഗറേഷനുകളിൽ ആണ് ഈ ലാപ്ടോപ്പ് ലഭ്യമാകുക. 3,999 ആർഎംബി (ഏകദേശം 40,800 രൂപ) ആണ് ഏറ്റവും കുറഞ്ഞ വില. കൂടാതെ 4,499 ആർഎംബി (45,900 രൂപ), 4,999 ആർഎംബി (ഏകദേശം 51,000 രൂപ) എന്നീ വിലകളിലും സവിഷശേതകളിലെ മാറ്റങ്ങളിൽ ലാപ്ടോപ് ലഭ്യമാകും. ചൈനയ്ക്ക് പുറത്തുള്ള കമ്പോളങ്ങളിൽ മി നോട്ട്ബുക്കിന്റെ പുറത്തിറക്കാൻ സംബന്ധിച്ച സൂചനകൾ ഇപ്പോൾ ലഭ്യമായിട്ടില്ല.

പ്രധാന സവിശേഷതകൾ

ഈ പുതിയ 15.6 ഇഞ്ച് ഡിസ്പ്ളേ ഉള്ള മി നോട്ട്ബുക്ക് ഫുൾ എച്ച്ഡി പിന്തുണയോടെയാണ് എത്തുന്നത്. കൂട്ടത്തിലെ ആദ്യ മോഡലിൽ എട്ടാം തലമുറ Intel Core i5 പ്രൊസസർ, 4 ജിബി റാം എന്നിവയോടെയാണ് എത്തുന്നത്. രണ്ടാമത്തേത് ഇതേ സവിശേഷതകളിൽ റാം മാത്രം 8 ജിബി ആയിരിക്കും എന്നതാണ് വിത്യാസം. അടുത്ത ഏറ്റവും വിലകൂടിയ മോഡൽ എട്ടാം തലമുറ Intel Core i7 പ്രോസസറിൽ 8 ജിബി റാമുമായാണ് വരുക. ഗ്രാഫിക്സിന്റെ കാര്യത്തിൽ Nvidia GeForce MX110 GPUവും രണ്ടു ജിബി VRAMഉം ഉണ്ടാകും.

വീണ്ടും കേരളത്തിന് സഹായവുമായി ഷവോമി! വെള്ളം കയറിയ ഫോണുകൾ സൗജന്യമായി നന്നാക്കിക്കൊടുക്കും!

മറ്റു സവിശേഷതകൾ

ഡ്യുവൽ ഫാൻ, ഡ്യുവൽ എയർ ഔട്ട്ലെറ്റ് സൗകര്യങ്ങളോടെയാണ് ഈ ലാപ്ടോപ്പ് എത്തുന്നത്. ഇത് പ്രോസസ്സർ ഉൽപ്പാദിപ്പിക്കുന്ന ചൂടിനെ കുറച്ചുകൊണ്ടുവരുന്നതിൽ ഏറെ ഫലപ്രദമായ ഒരു സംവിധാനമാണ്. രണ്ട് യുഎസ്ബി 3.0 പോർട്ടുകൾ, ഒരു എച്ച് ഡി എം ഐ പോർട്ട്, 3.5 എംഎം ഹെഡ്ഫോൺ ജാക്ക്, ഒരു ഇഥർനെറ്റ് പോർട്ട്, ഒരു എസ്ഡി കാർഡ് സ്ലോട്ട്, ഒരു യുഎസ്ബി ടൈപ്പ്- സി പോർട്ട്, ഒരു ഡിസി പോർട്ട് എന്നിവയാണ് മറ്റു സവിശേഷതകൾ. ഒപ്പം രണ്ട് 3W സ്പീക്കറുകളും ഡോൾബി ഓഡിയോ സറൗസ് സാങ്കേതികവിദ്യയും ഈ ലാപ്ടോപ്പിൽ ലഭിക്കും.

Most Read Articles
Best Mobiles in India
Read More About: xiaomi laptops computers windows

Have a great day!
Read more...

English Summary

Xiaomi Launches New Mi Notebook Laptop with 8th Gen Intel Processors and 15.6 Inch Display.