ഇസഡ്ടിഇ ടാബ്‌ലറ്റ് വി55 ഐസ്‌ക്രീമിനു പകരം ഹണികോമ്പിലെത്തും എത്തും


ഇസഡ്ടിയുടെ 2012ല്‍ പുറത്തിറങ്ങാനിരിക്കുന്ന ടാബ്‌ലറ്റ് ആല്‍ഡ്രോയിഡ് ഐസ്‌ക്രീം സാന്റ്‌വിച്ചിലായിരിക്കും പ്രവര്‍ത്തിക്കുക എന്നായിരുന്നു ഇതുവരെ കേട്ടിരുന്നത്.  എന്നാലിപ്പോള്‍ വി55 എന്നു പേരിട്ടിരിക്കുന്ന ഈ പുതിയ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ ആന്‍ഡ്രോയിഡ് ഹണികോമ്പ് പ്ലാറ്റ്‌ഫോമിലായിരിക്കും എന്നാണ് അറിവായിട്ടുള്ളത്.

Advertisement

ഇതില്‍ കൂടുതല്‍ ഈ ടാബ്‌ലറ്റിന്റെ ഫീച്ചറുകളെ കുറിച്ചോ, സ്‌പെസിഫിക്കേഷനുകളെ കുറിച്ചോ ഒന്നും തന്നെ അറിവായിട്ടില്ല.  വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങളില്‍ നിന്നും ഇത് കാഴ്ചയില്‍ തീര്‍ച്ചയായും ആകര്‍ഷണീയമായിരിക്കും എന്നും കാണാം.

Advertisement

മികച്ച റെസൊലൂഷനുള്ള 7 ഇഞ്ച് ഡിസ്‌പ്ലേയാണ് വി55 ടാബ്‌ലറ്റിന് പ്രതീക്ഷിക്കപ്പെടുന്നത്.  1 ജിഗാഹെര്‍ഡ്‌സ് സിംഗിള്‍ കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ എസിഒസി പ്രോസസ്സറിന്റെ സപ്പോര്‍ട്ടായിരിക്കും ഇതിനുണ്ടാവുക എന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത് എങ്കിലും, 1.4 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സറിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.  512 എംബി റാമും ഇതിന്റെ ഹാര്‍ഡ്‌വെയര്‍ നിരയെ ശക്തമാക്കാന്‍ ഉണ്ടാകും എന്നും കരുതുന്നു.

അത്ര വ്യക്തമല്ലെങ്കിലും ഇത്രയക്കെ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെങ്കിലും ഈ പുതിയ ഇസഡ്ടിഇ ടാബ്‌ലറ്റിന്റെ ക്യാമറയെ കുറിച്ച് ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല.  കുറച്ചു കൂടി വലിയ ഡിസ്‌പ്ലേയുള്ള ഒരു ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ കൂടി ഇസഡ്ടിഇ പുറത്തിറങ്ങാനൊരുങ്ങുന്നു എന്നു കേള്‍ക്കുന്നുണ്ട്.  10 ഇഞ്ച് ആയിരിക്കും ഇതിന്റെ ഡിസ്‌പ്ലേ.

Advertisement

ടാബ്‌ലറ്റ് ഇസഡ്ടിഇയുടേത് ആയതുകൊണ്ട് ബാറ്ററി ബാക്ക്അപ്പിന്റെ കാര്യത്തില്‍ ഒരു സംശയവും ഉണ്ടാകേണ്ടതില്ല.  എപ്പോഴായിരിക്കും ഇസഡ്ടിഇ ടാബ്‌ലറ്റ് വി55 പുറത്തിറങ്ങുക, എന്തായിരിക്കും അതിന്റെ വില എന്നിവയെ കുറിച്ചൊന്നും ഇപ്പോള്‍ ഒരു വിവരവും ലഭ്യമല്ല.

ഈ പുതിയ ടാബ്‌ലറ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികം താമസിയാതെ തന്നെ ലഭിക്കും എന്നു പ്രതീക്ഷിക്കാം.

Best Mobiles in India

Advertisement