ഈ ഷോര്‍ട്ട്കട്ടിലൂടെ നിങ്ങള്‍ക്ക് ഇന്റര്‍നെറ്റ് മാസ്റ്റര്‍ ആകാം..!


ഇന്റര്‍നെറ്റ് ഉപയോഗിക്കാത്തവര്‍ ഇന്ന് ആരുണ്ട്. സാങ്കേതികവിദ്യ വളര്‍ന്നു കൊണ്ടിരിക്കുന്ന ലോകം ഇതാണ്. ഏതാണ്ട് ഇന്ന് എല്ലാവരുടേയും സ്മാര്‍ട്ട്‌ഫോണുകളിലും ലാപ്‌ടോപ്പുകളിലും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്.

Advertisement

ഇന്ന് ഇന്റര്‍നെറ്റിലൂടെ നമുക്ക് ആവശ്യമുളള എല്ലാ വിവരങ്ങളും ലഭ്യമാണ്. എല്ലാ ദിവസങ്ങളിലും ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ എത്രപേര്‍ ഉണ്ട്. ഓരോ തവണയും പേജില്‍ എത്തുമ്പോള്‍ മൗസിനെ കൈപിടിയില്‍ ഒതുക്കി വേണം സൈറ്റില്‍ ഒട്ടാകെ ഒന്നു കയറാന്‍. എന്നാല്‍ മൗസ് പണിമുടക്കിയാലോ?

Advertisement

ഇന്റര്‍നെറ്റ് ഉപയോഗം മെച്ചപ്പെടുത്താന്‍ നിര്‍ണ്ണായകമായ ചില തന്ത്രങ്ങള്‍ ഞങ്ങള്‍ ഇവിടെ പരിചയപ്പെടുത്തുകയാണ്. ഇത് ഇന്റര്‍നെറ്റ് വേഗത്തില്‍ ഉപയോഗിക്കാന്‍ നിങ്ങളെ സഹായിക്കും.


#1. അവസാനം അടച്ച ടാബ് വീണ്ടും തുറക്കാന്‍

ടാബുകളില്‍ വലതു ക്ലിക്ക് ചെയ്യുകയും 'Reopen last closed tabs' എന്നതു തിരഞ്ഞെടുത്താല്‍ അവസാനം അടച്ച ടാബുകള്‍ വീണ്ടും തിരഞ്ഞെടുക്കാം. അല്ലെങ്കില്‍ CTRL+SHIFT+T എന്ന കീകള്‍ അമര്‍ത്തിയാല്‍ അവസാനം അടച്ച ടാബ് തുറക്കാം.

#2. റിവേഴ്‌സ് ഇമേജ് സര്‍ച്ച്

റിവേഴ്‌സ് ഇമേജ് സര്‍ച്ച് ചെയ്യാനായി നിങ്ങള്‍ ഇമേജില്‍ വലതു ക്ലിക്ക് ചെയ്യുകയും തുടര്‍ന്ന് 'Search Google for this image' എന്നത് തിരഞ്ഞെടുക്കുകയും ചെയ്യുക. കൂടാതെ S+Right ഹോള്‍ഡ് ചെയ്താലും മതിയാകും.

#3. അഡ്രസ് ബാറില്‍ .com ചേര്‍ക്കാന്‍

കഴിഞ്ഞ സമയങ്ങളില്‍ ഉപയോക്താക്കള്‍ ഏതു സൈറ്റ് സന്ദര്‍ശിക്കണമെങ്കിലും വെബ് പേജില്‍ URL പൂര്‍ണ്ണമായും ടൈപ്പ് ചെയ്യണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ CTRL+ENTER ന്റെ കൂടെ .com ചേര്‍ത്താല്‍ മതിയാകും.

#4. പുതിയ ടാബില്‍ ലിങ്ക് തുറക്കാന്‍

ഉപയോക്താക്കള്‍ URL ല്‍ വലതു ക്ലിക്ക് ചെയ്യുകയും തുടര്‍ന്ന് പുതിയ ടാബില്‍ ലിങ്ക് തുറക്കാന്‍ 'Open Link In A New Tab' എന്നത് തിരഞ്ഞെടുക്കുകയും ചെയ്യുക. കൂടാതെ ഇത് കൂടുതല്‍ ലളിതമാക്കാനായി CTRL ഡൗണ്‍ അമര്‍ത്തിപ്പിടിക്കുക, തുടര്‍ന്ന് ലിങ്ക് പുതിയ ടാബില്‍ തുറക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

#5. ബ്രൗസറില്‍ നോട്ട്പാഡ് തുറക്കാന്‍

നിങ്ങളുടെ വെബ്ബ്രൗസര്‍ നോട്ട്പാഡായി ഉപയോഗിക്കാം. അതിനായി ഈ പറയുന്ന അഡ്രസ് ബാറില്‍ കോഡ് പകര്‍ത്തി ഉപയോഗിക്കുക.

data:text/html,%20Notepad

#6. ഇന്‍കോഗ്നിറ്റോ ബ്രൗസര്‍ തുറക്കാന്‍

ഇന്‍കോഗ്നിറ്റോ ബ്രൗസര്‍ നിങ്ങളുടെ ബ്രൗസിംഗ് ഹിസ്റ്ററി ഒരിക്കലും റെക്കോര്‍ഡ് ചെയ്യുന്നില്ല. ഇന്‍കോഗ്നിറ്റോ ബ്രസൗസര്‍ തുറക്കാനായി CTRL+SHIFT+N അമര്‍ത്തുക. ഈ ഷോര്‍ട്ട്കട്ട് ഗൂഗിള്‍ ക്രോമിലും അതു പോലെ ഒപേറയിലും പ്രവര്‍ത്തിക്കുന്നു.

#7. ഒരു ഇമേജില്‍ ഉപയോഗിച്ചിരിക്കുന്ന ഫോണ്ട് തിരിച്ചറിയാന്‍

നിങ്ങള്‍ക്ക് ഒരു ഇമേജിന്റെ ഫോണ്ട് സൈസ് അറിയണമെങ്കില്‍, ആ ഇമേജ് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ആദ്യം സേവ് ചെയ്യുക. അതിനു ശേഷം WhatTheFont. അവിടെ ഇമേജ് അപ്‌ലോഡ് ചെയ്യുക. അപ്പോള്‍ അത് ഉപയോഗിക്കുന്ന ഫോണ്ട് സൈസ് ഫറയും.

#8. സ്‌കാന്‍ ചെയ്ത ചിത്രങ്ങള്‍ വാചകത്തിലേക്ക് മാറ്റാന്‍

നിങ്ങള്‍ സ്‌കാന്‍ ചെയ്ത ചിത്രങ്ങള്‍ വാചകത്തിലേക്കു മാറ്റാന്‍ Free OCTR അല്ലെങ്കില്‍ Online OCY സന്ദര്‍ശിക്കുക. ഇവ നിങ്ങളെ സഹായിക്കും.

#9. ഒരു വെബ്‌സൈറ്റ് സുരക്ഷിതമാണോ എന്നിയാന്‍

നിങ്ങളുടെ വെബ്‌സൈറ്റില്‍ നിന്നും ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, നിങ്ങളുടെ അഡ്രസ് ബാറില്‍ ഈ URL നല്‍കുക.

http://www.google.com/safebrowsing/diagnostic?site=techviral.net

#10. കാഷെ ക്ലിയര്‍ ചെയ്യാന്‍

ബ്ലൗസറിന്റെ ക്യാഷെ ക്ലിയര്‍ ചെയ്യാന്‍ CTRL+SHIFT+R അമര്‍ത്തുക. ഇത് തുറന്ന വെബ് പേജിന്റെ കാഷെ ക്ലിയര്‍ ചെയ്യാന്‍ സഹായിക്കുന്നു.

ജിയോയെ ലക്ഷ്യം വച്ചു പുതുക്കിയ എയര്‍ടെല്ലിന്റെ 399 രൂപ പോസ്റ്റ്‌പെയ്ഡ് പ്ലാനില്‍ കിടിലന്‍ ഓഫര്‍

 

 

Best Mobiles in India

English Summary

10 Cool Internet Tricks You Should Know