ഇതാ നിങ്ങൾക്കായി 10 കിടിലൻ ആൻഡ്രോയിഡ് ട്രിക്കുകൾ


ആൻഡ്രോയിഡ് ഫോണുകൾ നമുക്കറിയാവുന്ന പോലെ സെറ്റിങ്ങ്സുകളുടെയും ട്രിക്കുകളുടെയും കലവറ തന്നെയാണ്. പല രീതിയിൽ ഉള്ള പല സൗകര്യങ്ങൾ നമുക്ക് ചെയ്യാൻ പറ്റും. ഇന്നിവിടെ പറയാൻ പോകുന്നത് അത്തരത്തിൽ നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന 10 കാര്യങ്ങളെ കുറിച്ചാണ്.

1. സ്ക്രീൻഷോട്ട് എടുക്കാൻ

ഫോണിലെ പവർ ബട്ടൺ ശബ്ദം കുറയ്ക്കാനുള്ള ബട്ടൺ എന്നിവ ഒരേസമയം അമർത്തിയാൽ സ്ക്രീൻഷോട്ട് എടുക്കാൻ സാധിക്കും. ഇത് കൂടാതെ ചില ഫോണുകളിൽ ഇതിനായുള്ള ചില പ്രത്യേക സെറ്റിങ്ങ്സുകളും ഉണ്ടാകും. ഉദാഹരണത്തിന് ഷവോമിയുടെ പുതിയ ഒഎസിൽ മൂന്ന് വിരലുകൾ ഒരേസമയം താഴോട്ട് നീക്കിയാൽ സ്ക്രീൻഷോട്ട് എടുക്കാം.

2. കോൾ, ടെക്സ്റ്റ് ബ്ലോക്ക് ചെയ്യൽ

ഇതിന് പല ഫോണുകളിലും അവരുടേതായ സെറ്റിങ്‌സ് ഓപ്ഷനുകൾ ഉണ്ട്. ഇത് കൂടാതെ ആപ്പുകളും ലഭ്യമാണ്. പൊതുവായുള്ള മാർഗ്ഗം കോൾ സെറ്റിങ്സിൽ ബ്ലോക്ക് കോൾസ് എടുക്കുക. അവിടെ ബ്ലോക്ക് ചെയ്യേണ്ട നമ്പറുകൾ ലിസ്റ്റിൽ ചേർക്കാം.

3. ഒരു പിൻ പാസ്‌വേഡിന് പകരം ശരിക്കുള്ള പാസ്സ്‌വേർഡ്‌ ഉപയോഗിക്കുന്നത്

നമ്മൾ എല്ലാം തന്നെ ചെയ്യാറുള്ളത് 4 നമ്പറുകളുള്ള ഒരു പിൻ പാസ്സ്‌വേർഡ്‌ ഫോണിൽ സെറ്റ് ചെയ്യുക എന്നതാണ്. അണ്ലോക്ക് ചെയ്യാൻ ഏറ്റവും എളുപ്പം ഇതാണ് എന്നത് തന്നെ കാരണം. എന്നാൽ ഇതിന് പകരം അക്ഷരങ്ങളും നമ്പറുകളും ചിഹ്നങ്ങളും എല്ലാമുള്ള പാസ്സ്‌വേർഡ്‌ വെച്ചാൽ ഒന്നുകൂടെ ഫോൺ സുരക്ഷിതമാക്കാൻ പറ്റും. ചെയ്യേണ്ടത് സ്ക്രീൻ ലോക്ക് സെറ്റിങ്സിൽ പിന് പാസ്‌വേഡ് നു പകരം പാസ്സ്‌വേർഡ്‌ ഓപ്ഷൻ തിരഞ്ഞെടുത്ത് സെറ്റ് ചെയ്യുക എന്നതാണ്.

4. ടെക്സ്റ്റുകൾ വലുതാക്കുക.

ചെറിയ അക്ഷരങ്ങൾ വായിച്ചു തളർന്നെങ്കിൽ അതിനും ആൻഡ്രോയിഡിൽ പരിഹാരമുണ്ട്. ഡിസ്‌പ്ലേ സെറ്റിങ്സിൽ ഫോണ്ട്സ് സെറ്റിങ്‌സ് എടുക്കുക. ഫോണ്ട് സൈസ് സെറ്റ് ചെയ്യുന്ന ഓപ്ഷനുകൾ കാണാം. ആവശ്യാനുസരണം ചെറുതാക്കുകയും വലുതാക്കുകയും ചെയ്യാം.

5. ടെക്സ്റ്റുകൾ വായിച്ചു കേൾപ്പിക്കാൻ

ഇത് ചിലർക്കെങ്കിലും അറിയാത്ത ഒന്നായിരിക്കും. ഇതിനായി ചെയ്യേണ്ടത് Accessibility സെറ്റിങ്‌സ് വഴി TalkBack എടുക്കുക. ഇത് എനേബിൾ ചെയ്താൽ പിന്നീട് നിങ്ങൾ സ്ക്രീനിൽ ഇവിടെ തൊടുന്നുവോ ആ കാര്യം നിങ്ങളെ വായിച്ചു കേൾപ്പിക്കും. TalkBack ഓപ്ഷനിൽ കയറി പല രീതിയിലുള്ള സെറ്റിങ്ങ്സുകൾ ചെയ്യുകയും ചെയ്യാം.

6. വൈബ്രേഷൻ ടോൺ മാറിയെടുക്കാം

ഓരോ ആളുകൾ വിളിക്കുമ്പോഴും അത് ഇന്ന ആൾ ആണെന്ന് അറിയാൻ പ്രത്യേകം ടോണുകൾ സെറ്റ് ചെയ്യുന്നത് നമുക്കറിയാം. അതുപോലെ വൈബ്രേഷൻ കൂടെ മാറ്റാനുള്ള ഓപ്ഷനുകൾ ഉണ്ട്. അതിനായി കോണ്ടാക്ട് ലിസ്റ്റിൽ പോയി Vibration Pattern എടുത്ത് നിങ്ങളുടെ ഇഷ്ടാനുസരണം മാറ്റാം.

7. നോട്ടിഫിക്കേഷന് ക്യാമറ ഫ്ലാഷ് ലൈറ്റ്

നോട്ടിഫിക്കേഷന് നോട്ടിഫിക്കേഷൻസ് ലൈറ്റ് അല്ലാതെ ക്യാമറ ഫ്ലാഷ് ലൈറ്റ് കൂടെ സെറ്റ് ചെയ്യാൻ ആൻഡ്രോയിഡ് ഫോണിൽ സാധിക്കും. ഇതിനായി സെറ്റിങ്സിൽ Accessibility സെറ്റിങ്‌സ് എടുക്കുക. അവിടെ Flash notification ഓൺ ചെയ്യുക.

8. ഫോട്ടോ എടുക്കാൻ ക്യാമറയിൽ തന്നെ തോടെണ്ടതില്ല

അതേ, ഇത് പലർക്കും അറിയാവുന്ന ഒരു കാര്യം തന്നെയാണ്. ഫോൺ ക്യാമറ കൈകാര്യം ചെയ്യാൻ ക്യാമറയിൽ ഉള്ള ബട്ടൺ തന്നെ ക്ലിക്ക് ചെയ്യേണ്ടതില്ല. പകരം വോളിയം ബട്ടണുകൾ ഉപയോഗിക്കാം. മുൻ ക്യാമറക്കും പിൻ ക്യാമറക്കും ഒരേപോലെ ഈ സൗകര്യം ഉപയോഗിക്കുകയും ചെയ്യാം.

9. ഒരേസമയം ഒരുപാട് ഫോട്ടോസ് എടുക്കാൻ

ഒരേസമയം ഒരുപാട് ഫോട്ടോസ് എടുക്കാൻ പറ്റുന്ന സൗകര്യങ്ങൾ ഇന്നുള്ള ഏത് ഫോണിലുമുണ്ട്. അവയിൽ നിന്നും മികച്ചത് നമുക്ക് തിരഞ്ഞെടുക്കാനും പറ്റും. ഇതിനായി ചെയ്യേണ്ടത് ക്യാമറയിൽ burst ഷോട്ട് എനേബിൾ ചെയ്യുകയാണ് വേണ്ടത്. ശേഷം ക്യാമറ ബട്ടൺ അമർത്തിപ്പിടിച്ചാൽ അത് വിടും വരെ നിർത്താതെ ചിത്രങ്ങൾ എടുത്തുകൊണ്ടിരിക്കും.

ഏവരും കാത്തിരുന്ന ഷവോമിയുടെ മീ ബാന്‍ഡ് 3 അവതരിപ്പിച്ചു

10. പാട്ട് തനിയെ നിർത്താം.

മ്യൂസിക് പ്ലെയറിലെ മ്യൂസിക്ക് ഓട്ടോ ഓഫ് ഓപ്ഷൻ വഴി എത്ര നേരം ഇനി മ്യൂസിക് പ്ളേ ചെയ്യണം, എപ്പോൾ ഇനി ഇത് ഓഫ് ചെയ്യണം എന്ന് സെറ്റ് ചെയ്യാൻ സാധിക്കും.

Most Read Articles
Best Mobiles in India
Read More About: android tips mobile how to

Have a great day!
Read more...

English Summary

10 Tips and Tricks for Using Your Android Phone