എന്തുതന്നെ ചെയ്‌തിട്ടും ടിവിയുടെ ശബ്ദം നേരെയാകുന്നില്ലേ?? ഈ 4 കാര്യങ്ങൾ ചെയ്തുനോക്കൂ..!


ടിവിയുടെ ഗുണമേന്മയെ കുറിച്ച് ഏവര്‍ക്കും അറിയാം. അതിനെ കുറിച്ച് ഇനി പ്രത്യേകം പറയേണ്ടതില്ല. ഒരു ടിവിയില്‍ വരുന്ന പരിപാടികള്‍ ഏറ്റവും മികച്ചതാക്കാന്‍ ഏറെ പ്രധാനമായത് അതിന്റെ ശബ്ദമാണ്. എന്നാൽ പലപ്പോഴും കാണുന്ന രസം ശബ്ദ മികവിൽ പലർക്കും കിട്ടാറില്ല. എന്നാൽ കുറച്ച് അപ്‌ഡേറ്റുകളിലൂടെ നിങ്ങള്‍ക്കു തന്നെ ടിവിയുടെ ശബ്ദം മികച്ചതാക്കാം. അതിലൂടെ ടിവി പ്രോഗ്രാമുകള്‍ നിങ്ങള്‍ക്ക് ഏറെ ആസ്വദിക്കുകയും ചെയ്യാം. അതിനാവശ്യമായ നാല് മാർഗ്ഗങ്ങൾ ഇവിടെ പറയുകയാണ്.

Advertisement

ടിവിയുടെ സ്‌പീക്കറുകൾ വലിയ ശബ്ദം തരില്ല

എത്ര തന്നെ വലിയ ശബ്ദമികവുകൾ ഉണ്ടെന്ന് പറഞ്ഞു വരുന്ന ടിവികൾ ആണെങ്കിലും പലപ്പോഴും നമുക്കാവശ്യമായ ശബ്ദം ലഭിക്കാറില്ല. അല്ലെങ്കിൽ നമ്മൾ പ്രതീക്ഷിക്കുന്ന നിലവാരത്തിലേക്ക് ഉയരാറില്ല (ചില ടിവികൾ ഒഴികെ). ഇത്തരം സാഹചര്യത്തിൽ ഏറ്റവും നല്ലത് ടിവിയിലെ ശബ്ദം മാത്രം കൊണ്ട് ഒപ്പിക്കുന്നതിലും നല്ലത് ഒരു സൗണ്ട് സിസ്റ്റം വാങ്ങുന്നതാണ്. 2.1 അല്ലെങ്കിൽ 5.1, അതുമല്ലെങ്കിൽ 7.1 എന്നിങ്ങനെ നിങ്ങളുടെ താല്പര്യങ്ങൾക്ക് പരിഗണന കൊടുത്ത് നല്ലൊരു സൗണ്ട് സിസ്റ്റം വാങ്ങാം.

Advertisement
സ്പീക്കര്‍ വയ്ക്കുന്നതിന്റെ സ്ഥാനം

നിലവില്‍ നിങ്ങള്‍ സ്പീക്കര്‍ വച്ചിരിക്കുന്ന സ്ഥാനത്തു നിന്നും ചില മാറ്റങ്ങള്‍ വരുത്തിയാല്‍, നിങ്ങളുടെ ഓഡിയോ സിസ്റ്റത്തില്‍ നിന്നും വരുന്ന ശബ്ദത്തിന്റെ ഗുണിനിലവാരം മെച്ചപ്പെടുത്താം. ടിവിയുടെ കേബിളുകള്‍ ഏതു വഴി പോയാല്‍ കൂടിയും നിങ്ങള്‍ക്കതു മറയ്ക്കാവുന്നതാണ്. സൗണ്ട് സിസ്റ്റത്തില്‍ റിയര്‍ സ്പീക്കറുകളാണ് മികച്ചത്. മുറിയുടെ പിന്‍ ഭാഗത്ത് അത് വയ്ക്കുക. അപ്പോഴുണ്ടാകുന്ന ശബ്ദത്തിന്റെ വ്യത്യാസം നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തും.

സൗണ്ട് ബാര്‍

പല ഫ്‌ളാറ്റ് പാനല്‍ ടിവി ഉപയോക്കളിലും ശ്രദ്ധിച്ച ഒരു കാര്യമാണ്, അവരുടെ പുതിയ ടിവിയുടെ ഓഡിയോ ഔട്ട്പുട്ട് സ്‌ക്രീനിന്റെ ചിത്രവുമായി ഒരിക്കലും താരതമ്യപ്പെടുത്താനാകില്ല. സൗണ്ട് ബാറുകള്‍ ഒരു പുതിയ ഗ്ലോബല്‍ ടിവിയുടെ മികച്ച പരിരൂപമാണ്. ഒരു നേര്‍ത്തതും തിരശ്ചീനവുമായ സ്പീക്കറുകള്‍ക്ക് ഒരു സൗണ്ട് ഓഡിയോ സിസ്റ്റത്തിന്റെ പ്രവര്‍ത്തനത്തിനു കഴിയും. ഒരു കേബിള്‍ കണക്ഷനിലൂടെ തന്നെ ഏറ്റവും മികച്ച ശബ്ദം സൃഷ്ടിക്കാന്‍ കഴിയും.

കംമ്പോണന്റ് സറൗണ്ട് സൗണ്ട് സിസ്റ്റം

കമ്പോണന്റ് സറൗണ്ട് സൗണ്ട് സിസ്റ്റത്തിലൂടെ മികച്ച ശബ്ദം നിങ്ങളുടെ സിസ്റ്റത്തില്‍ പ്രവര്‍ത്തിപ്പിക്കാം. സ്പീക്കറുകള്‍, ആംപ്ലിഫയര്‍ എന്നിവ നിങ്ങുടെ റൂമിന് അനുയോജ്യമായ രീതിയിലാക്കാന്‍ കഴിയും. വലിയ റൂമാണെങ്കില്‍ വലിയ ശബ്ദം ആവശ്യമാണ്, ഉയര്‍ന്ന നിലവാരമുളള ടിവിക്ക് പൊരുത്തപ്പെടുന്നതിന് നിങ്ങള്‍ക്കു തന്നെ ഹോം തിയേറ്റര്‍ നിര്‍മ്മിക്കാം. വലിയ തോതിലുള്ള സാങ്കേതിക മാർഗ്ഗങ്ങൾ ഇവിടെ പറഞ്ഞിട്ടില്ല. പകരം സാധാരണക്കാരന് ചെയ്യാൻ പറ്റുന്ന രീതിയിലുള്ള കാര്യങ്ങൾ മാത്രമാണ് ഇവിടെ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ഒരു ടിവി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

സ്‌ക്രീന്‍ സൈസ്‌

ടിവി വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന കാര്യം ഇതാണ്‌. വീട്ടിലെ എത്ര പേര്‍ ഒരേ സമയം ടിവി കാണും എന്നും എവിടെയാണ്‌ ടിവി വയ്‌ക്കേണ്ടതെന്നും ആദ്യം ചിന്തിക്കുക. വീട്ടില്‍ നിരവധി പേര്‍ ഉണ്ടെങ്കില്‍ വലിയ സെറ്റ്‌ തിരഞ്ഞെടുക്കുന്നതാണ്‌ ഉചിതം. നിങ്ങള്‍ ഇരിക്കുന്നിടത്തു നിന്നും സ്‌ക്രീനിലേക്കുള്ള ദൂരത്തിന്‌ ഇണങ്ങുന്ന സ്‌ക്രീന്‍ വലുപ്പവും റെസല്യൂഷനും ഉള്ള ടിവി ആയിരിക്കണം തിരഞ്ഞെടക്കുന്നത്‌.

സ്‌ക്രീന്‍ റെസല്യൂഷന്‍

ടിവിയിലെ ചിത്രങ്ങളുടെ തീഷ്‌ണത തീരുമാനിക്കുന്നത്‌ റെസല്യൂഷന്‍ ആണ്‌. 720പി, 1080 പി, ഫുള്‍ എച്ച്‌ഡി എന്നിങ്ങനെ വിവിധ റെസല്യൂഷനുകളില്‍ ഉള്ള ടിവികള്‍ ഇന്ന്‌ ലഭ്യമാകും. ചില ടെലിവിഷന്‍ നിര്‍മാതാക്കള്‍ എച്ച്‌ഡി ടിവികളില്‍ നിന്നും വളരെ പെട്ടെന്ന്‌ അള്‍ട്ര എച്ച്‌ഡി സെറ്റുകളിലേക്ക്‌ മാറുന്നുണ്ട്‌. കൂടാതെ ഇപ്പോള്‍ നിരവധി 4കെ ടെലിവിഷനുകളും എത്തുന്നുണ്ട്‌ . ഇന്ന്‌ ഏറ്റവും സാധാരണമായിട്ടുള്ളത്‌ ഫുള്‍എച്ച്‌ഡി 1080 പി ആണ്‌. ഭാവിയിലേക്കും കൂടി ഉപയോഗിക്കണം എന്നുണ്ടെങ്കില്‍ 4കെ ടിവി വാങ്ങാം.

റിഫ്രഷ്‌ റേറ്റ്‌

സെക്കന്‍ഡില്‍ സ്‌ക്രീനിലെ ഇമേജ്‌ എത്ര തവണ റിഫ്രഷ്‌ ചെയ്യപ്പെടും എന്നതാണ്‌ ടിവിയുടെ റിഫ്രഷ്‌ നിരക്ക്‌. ഹെട്‌സിലാണ്‌ ഇത്‌ അളക്കുന്നത്‌. അതിനാല്‍ 60ഹെട്‌സ്‌, 120 ഹെട്‌സി, 144ഹെട്‌സ്‌ എന്നിങ്ങനെയായിരിക്കും ടിവിയില്‍ കാണപ്പെടുക. ഉയര്‍ന്ന റിഫ്രഷ്‌ നിരക്കാണ്‌ ഇമേജുകള്‍ക്കിടയിലെ ഒഴുക്ക്‌ സുഗമമായിരിക്കാന്‍ നല്ലത്‌. മോഷന്‍ ബ്ലറര്‍ കുറയ്‌ക്കാനും ഇതാണ്‌ നല്ലത്‌.

എച്ച്‌ഡിഎംഐ പോര്‍ട്ട്‌

കൂടുതല്‍ എച്ച്‌ഡിഎംഐ പോര്‍ട്ടുകള്‍ ഉള്ള ടിവി വേണം തിരഞ്ഞെടുക്കാന്‍. അങ്ങനെയെങ്കില്‍ വളരെ പെട്ടെന്ന്‌ സൗണ്ട്‌ബാര്‍, ക്രോംകാസ്‌റ്റ്‌, റോകു എന്നിവ ഉപയോഗിക്കാം. 4കെ അള്‍ട്ര എച്ച്‌ഡി ആണ്‌ വാങ്ങുന്നതെങ്കില്‍ ഭാവിയിലെ അള്‍ട്ര എച്ച്‌ഡി സംവിധാനങ്ങള്‍ കൂടി ഉപയോഗിക്കുന്നതിന്‌ ടിവിയുടെ പോര്‍ട്ടുകള്‍ എച്ച്‌ഡിഎംഐ 2.0 സപ്പോര്‍ട്ട്‌ ചെയ്യുമെന്ന്‌ ഉറപ്പ്‌ വരുത്തണം. കുറഞ്ഞത്‌ ടിവിയില്‍ മൂന്ന്‌ പോര്‍ട്ട്‌ എങ്കിലും ഉണ്ടോ എന്ന്‌ നോക്കുക.

സ്‌മാര്‍ട്‌ ഫീച്ചറുകളേക്കാള്‍ ടിവിയുടെ വലുപ്പത്തിന്‌ പ്രാധാന്യം നല്‍കുക

സ്‌മാര്‍ട്‌ ഫീച്ചറുകളോട്‌ കൂടിയ ചെറിയ ടിവി തിരഞ്ഞെടുക്കുന്നതിനേക്കാള്‍ ഉചിതം വലിയ ടിവി തിരഞ്ഞെടുക്കുന്നതാണ്‌. യഥാര്‍ത്ഥ ഫീച്ചറുകളെക്കാള്‍ സ്‌മാര്‍ട്‌ ഫീച്ചറുകള്‍ തന്ത്രങ്ങള്‍ ആകാനാണ്‌ സാധ്യത.

സ്‌പീക്കറുകള്‍

മുറിയുടെ വലുപ്പം ചെറുതാണെങ്കിലും കൈകാര്യം ചെയ്യാന്‍ കഴിയുന്ന മികച്ച സ്‌പീക്കറുകളുമായാണ്‌ ഇന്ന്‌ പല ടിവികളും എത്തുന്നത്‌. ചില ടിവികളിലെ ചിത്രത്തിന്റെ ഗുണ നിലവാരമായിരിക്കും പലപ്പോഴും നിങ്ങളെ ആകര്‍ഷിക്കുക എന്നാല്‍ ഇവയുടെ ശബ്ദം നിങ്ങളെ നിരാശപെടുത്തും. വലിയ ടിവികള്‍ക്കൊപ്പം പ്രത്യേക സൗണ്ട്‌ ബാര്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.

കളര്‍ ഡെപ്‌ത്‌

നിറങ്ങളുടെ നിലവാരമാണ്‌ ടെലിവിഷന്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. മിക്ക ടെലിവിഷനുകളും ഇക്കാര്യത്തില്‍ നിരാശപെടുത്താറില്ല. എന്നാല്‍ സാധാരണ വിലയില്‍ വാങ്ങുന്ന ടിവികളില്‍ 8 ബിറ്റ്‌സ്‌ / ചാനല്‍ ആയിരിക്കും ബിറ്റ്‌ ഡെപ്‌ത്‌. കണ്ണിന്‌ ഇണങ്ങുന്നതും നിലവിലെ ഫോട്ടോ-റിയലിസ്‌റ്റിക്‌ ഇമേജുകള്‍ക്ക്‌ അനുയോജ്യമായ തരത്തില്‍ നിറങ്ങള്‍ നല്‍കുന്നതുമായ ടിവി ആണന്ന്‌ ഉറപ്പ്‌ വരുത്തുക.

ബാക്‌ ലൈറ്റിങ്‌ ടെക്‌നോളജി

നിങ്ങള്‍ ഒരു എല്‍സിഡി ടിവി വാങ്ങാന്‍ പദ്ധതി ഉണ്ടെങ്കില്‍ ഇതിന്റെ പ്രവര്‍ത്തനം എങ്ങനെ ആണന്ന്‌ മനസിലാക്കിയിരിക്കണം. സ്‌ക്രീനിന്റെ കോണ്‍ട്രാസ്‌റ്റില്‍ ഇതിന്‌ ഏറെ സ്വാധീനമുണ്ട്‌. ചിലതില്‍ സ്‌ക്രീനിന്റെ വക്കുകളിലാണ്‌ ലൈറ്റ്‌ സ്ഥാപിച്ചിരിക്കുന്നത്‌ മറ്റ്‌ ചിലതില്‍ സ്‌ക്രീനിന്‌ നേരെ പിറകിലാണ്‌ ലൈറ്റ്‌ സ്ഥാപിച്ചിരിക്കുന്നത്‌. സ്‌ക്രീനിന്‌ പുറകില്‍ ലൈറ്റ്‌ വരുന്ന ടിവികളാണ്‌ എഡ്‌ജ്‌-ലൈറ്റ്‌ മോഡലുകളേക്കാള്‍ മികച്ച കോണ്‍ട്രാസ്‌റ്റ്‌്‌ നല്‍കുക.

കര്‍വ്‌ഡ്‌ ടിവി

കണ്ണിന്റെ ആകൃതിയാണ്‌ കര്‍വ്‌ഡ്‌ സ്‌ക്രീനുകള്‍ പിന്തുടരുന്നത്‌. അതിനാല്‍ ഫ്‌ളാറ്റ്‌ ടിവിയില്‍ കാണുന്നതിലും തീഷ്‌ണമായിരിക്കും ഇതിലെ ചിത്രങ്ങളുടെ കോര്‍ണറുകള്‍. കാഴ്‌ചാനുഭവം ഒന്നു കൂടി മികച്ചതായിരിക്കും ഇതില്‍ . എന്നാല്‍, ശരിയായ സ്ഥാനങ്ങളില്‍ ഇരുന്നല്ല കാണുന്നതെങ്കില്‍ ചിത്രങ്ങളുടെ ആകൃതിയില്‍ മാറ്റം അനുഭവപ്പെടും.

സ്‌മാര്‍ട്‌ ടിവി

സ്‌മാര്‍ട്‌ ടിവികള്‍ ഇന്റര്‍നെറ്റ്‌ുമായി കണക്ട്‌ ചെയ്‌ത്‌ കണ്ടന്റുകള്‍ സ്‌ട്രീം ചെയ്യാന്‍ കഴിയും. നെറ്റ്‌ഫ്‌ളിക്‌സ്‌ ഉള്‍പ്പടെയുള്ള ചില ആപ്പുകളോടെയാണ്‌ ഇത്‌ എത്തുന്നത്‌. ചിലത്‌ വൈ-ഫൈ വഴി കണക്ട്‌ ചെയ്യാം. വയറുകളും മറ്റും ഒഴിവാക്കി അലങ്കോലപ്പെടാതെ ടിവി ഉപയോഗിക്കണം എന്നുണ്ടെങ്കില്‍ സ്‌മാര്‍ട്‌ ടിവിയാണ്‌ മികച്ചത്‌.

Best Mobiles in India

English Summary

4 Methods to Improve TV Sound Quality.