വിദേശയാത്രകളില്‍ ഇന്റര്‍നെറ്റ് ബന്ധം നിലനിര്‍ത്താനുള്ള 5 വഴികള്‍


വിദേശ യായ്ര ആവേശകരമാണ്, എന്നാല്‍ പോകും മുമ്പ് നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതില്‍ ഒന്നാണ് ഇന്റര്‍നെററ് ബന്ധം നിലനിര്‍ത്തുക എന്നത്. യാത്രയില്‍ പ്രിയപ്പെട്ടവരുമായുള്ള ഇന്റര്‍നെററ് ബന്ധം നിലനിര്‍ത്തുക എന്നത് ഏറെ വെല്ലുവിളിയാണ്.

Advertisement

വിദേശത്ത് കുറച്ച് ദിവസം നില്‍ക്കേണ്ടി വന്നാല്‍ ഈ വെല്ലുവിളി ശക്തമാകും. മുന്‍ കൂട്ടി തയ്യാറെടുപ്പ് നടത്തിയാല്‍ ഒരു പരിധി വരെ ഇത് ഒഴിവാക്കാം. ലാപ് ടോപ്പുമായാണ് യാത്ര ചെയ്യുന്നതെങ്കില്‍ നിങ്ങളുടെ ഹോട്ടല്‍ വൈ-ഫൈയോ ലോക്കല്‍ കണക്ഷനോ ലഭ്യമാകുമോ എന്ന് അന്വേഷിക്കുക.

Advertisement

എവിടെ യാത്ര ചെയ്താലും ഇന്റര്‍നെററ് ബന്ധം നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില എളുപ്പ വഴിളാണ് താഴെ പറയുന്നത്.

ലോക്കല്‍ സിം കാര്‍ഡ്

നിങ്ങളുടെ ഫോണിലെ നെറ്റ് വര്‍ക്കിന്റെ ഡേറ്റ, റോമിങ് പ്ലാനുകള്‍ ചെലവേറിയതായിരിക്കും. ചില നെറ്റ്‌വര്‍ക് പങ്കാളികള്‍ ഭേദപ്പെട്ട റോമിങ് നിരക്ക് ലഭ്യമാക്കാറുണ്ട്, എന്നാലും നിരക്ക് ഉയര്‍ന്നതായിരിക്കും . ചെല്ലുന്ന സ്ഥലത്തെ സിം കാര്‍ഡ് പുതിയത് ഒരെണ്ണം വാങ്ങിയാല്‍ റോമിങ് ചാര്‍ജ് ഒഴിവാക്കാം.

ഹോട്ടല്‍ വൈ-ഫൈ

പതിവായി യാത്ര ചെയ്യുന്നവരെ സംബന്ധിച്ച് താമസിക്കുന്ന ഹോട്ടലില്‍ വൈ-ഫൈ സൗകര്യം ഉണ്ടോ എന്ന് പരിശോധിക്കുന്നത് ഗുണകരമാകും. വൈ-ഫൈ- കണക്ഷന്‍ ഉള്ള ഹോട്ടലുകള്‍ കണ്ടെത്തി താമസത്തിന് തിരഞ്ഞെടുക്കുക. ഹോട്ടലില്‍ വിളിച്ച് വൈ-ഫൈ കണക്ഷന്‍ ഉണ്ടെന്ന് ഉറപ്പ് വരുത്താം.

സ്‌കൈറോം ഹോട്‌സ്‌പോട്ട്

എവിടെ യാത്ര ചെയ്താലും സ്‌കൈറോം ഹോട്‌സ്‌പോട്ട് കൊണ്ടുപോവുക. ലോകത്തെല്ലായിടത്തും പ്രവര്‍ത്തിക്കുന്ന വയര്‍ലെസ്സ് ഹോട്‌സ്‌പോട്ടാണിത്.അതിനാല്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കേണ്ട യാത്രയിലാണെങ്കില്‍ ഇതുണ്ടെങ്കില്‍ ലോക്കല്‍ നെറ്റ് വര്‍ക്ക് സംബന്ധിച്ച് വിഷമിക്കേണ്ടതില്ല. ചില പരിമിതികള്‍ ഉണ്ടെങ്കിലും യൂറോപ്, ഏഷ്യ, വടക്കേ അമേരിക്ക, തുടങ്ങി വിവിധ രാജ്യങ്ങളില്‍ ഇത് പ്രവര്‍ത്തിക്കും.

ലെനോവോ കെ8 നോട്ട് ആമസോണിലൂടെ ഇന്ത്യയില്‍ ഓപ്പണ്‍ സെയില്‍ ആരംഭിച്ചു!

കഫെ വൈ-ഫൈ

ഹോട്‌സ്‌പോട്ട് വാങ്ങാന്‍ പണമോ സമയമോ ഇല്ലെങ്കിലും വിഷമിക്കേണ്ട്. ലോകത്തിന്റെ പല ഭാഗത്തും കാണപ്പെടുന്ന സ്റ്റാര്‍ബക്‌സുകള്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും. കസ്റ്റമേഴ്‌സിന് വൈ- ഫൈ ലഭ്യമാക്കുന്ന നിരവധി ചെറിയ കഫെകള്‍ വേറെയും കണ്ടെത്താന്‍ കഴിയും.

എയര്‍പ്ലെയ്ന്‍ വൈ-ഫൈ

അവശേഷിക്കുന്ന ജോലികള്‍ ചെയ്ത് തീര്‍ക്കാന്‍ ഫ്‌ളൈറ്റില്‍ ലഭ്യമാകുന്ന വൈ-ഫൈയും ഉപയോഗപ്രദമാക്കാം. എന്നാല്‍ ബാങ്ക് അക്കൗണ്ട് പരിശോധിക്കുക സാധനങ്ങള്‍ വാങ്ങുക പോലുള്ള ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ ഫ്‌ളൈറ്റിലെ വൈ-ഫൈ ഉപയോഗിച്ച് ചെയ്യുന്നത് ഒഴിവാക്കുക.

Best Mobiles in India

English Summary

Staying connected to your loved once is one of the biggest challenges that someone can face when traveling.