സ്മാർട്ട് ഹോം ഉപകരണങ്ങൾക്കുള്ള 5 സുരക്ഷാമാർഗ്ഗങ്ങൾ


സ്‌മാർട്ട്‌ഫോൺ പോലെ തന്നെ വീടുകളും ഇപ്പോൾ സ്മാർട്ട് ആയിക്കൊണ്ടിരിക്കുകയാണ്. സ്മാർട്ട് സ്പീക്കറുകളും സ്മാർട്ട് ടിവികളും മറ്റു ഉപകരണങ്ങളും കൊണ്ട് സ്മാർട്ട് ഹോം രംഗം നിറഞ്ഞുനിൽക്കുകയാണ്. ഈയവസരത്തിൽ സ്മാർട്ട് ഹോം ഉപകരണങ്ങൾ ഉപയോഗിക്കുന്നവർ പാലിച്ചുപോരേണ്ട 5 സുരക്ഷാമാർഗ്ഗങ്ങൾ വിവരിക്കുകയാണ് ഇന്നിവിടെ.

Advertisement

1. സ്മാർട്ട് പ്ലഗ് ഓട്ടോമാറ്റിക്ക് ഷട്ട് ഓഫ് കൊടുക്കുക

സ്മാർട്ട് പ്ലഗുകൾ ഇന്ന് സാധാരണമായിട്ടുണ്ട്. പല കമ്പനികളും മികച്ച ഒരുപിടി സ്മാർട് പ്ലഗുകൾ അവതരിപ്പിക്കുന്നുണ്ട് ഇപ്പോൾ. ഉപയോഗിക്കുന്നവരുടെ എണ്ണവും കുറവല്ല. അതിനാൽ തന്നെ സ്മാർട്ട് പ്ലഗ് ഉപയോഗിക്കുന്നവർ അത് ഓട്ടോമാറ്റിക്ക് ഷട്ട് ഓഫ് കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് ഓർമ്മപ്പെടുത്തട്ടെ. കാരണം ഹീറ്റർ ഒക്കെ പോലുള്ള ഉപകരണങ്ങൾ ബന്ധിപ്പിക്കുമ്പോൾ ഇത് ഏറെ ഗുണം ചെയ്യും.

Advertisement
2. സ്മാർട്ട് സ്മോക്ക് അലാറത്തിൽ നമ്പർ കൊടുക്കുക

സാങ്കേതികവിദ്യ സ്മാർട്ട് ആയപ്പോൾ അതിനോടൊപ്പം സുരക്ഷാ സംവിധാനങ്ങളും സ്മാർട്ട് ആയിട്ടുണ്ട്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് സ്മാർട്ട് സ്മോക്ക് അലാറം സംവിധാനം. പേരുപോലെ തന്നെ തീയോ പുകയോ ഒക്കെ ഉണ്ടാകുന്ന സമയത്ത് ഈ അലാറം വളരെ സ്മാർട്ട് ആയി തന്നെ പ്രവർത്തിക്കും. എന്നാൽ പലരും ഇതിന്റെ സെറ്റിങ്സിൽ എമർജൻസി നമ്പറിൽ പോലീസ് നമ്പർ മാറ്റി അത്യാവശ്യത്തിന് വിളിക്കാവുന്ന ആരുടെയെങ്കിലും നമ്പർ കൊടുക്കുക. ഇത് ഒരുപക്ഷേ ഏറെ ഉപകാരമാകും.

3. സ്മാർട്ട് പ്ലഗ്ഗുകളിൽ ഉയർന്ന വൈദ്യുതശക്തി അറിയാനുള്ള സംവിധാനം സെറ്റ് ചെയ്യുക

മുകളിൽ പറഞ്ഞ ഓട്ടോമാറ്റിക്കായി പ്ലഗ് ഓഫ് ആകുന്ന ഓപ്ഷൻ ഓണാക്കി വെക്കുന്നത് വളരെ നല്ലത് തന്നെയാണ്. എന്നാൽ ചില ഘട്ടങ്ങളിൽ ഈ പ്ലഗ് ഓണായിത്തന്നെ ഇരിക്കേണ്ട ആവശ്യം വരും. അത്തരം സന്ദർഭങ്ങളിൽ സ്മാർട്ട് പ്ലഗ്ഗുകളിൽ ഉയർന്ന വൈദ്യുതശക്തി അറിയാനുള്ള സംവിധാനം സെറ്റ് ചെയ്ത് വെക്കുന്നത് നന്നാകും. അമിതമായ അളവിൽ വൈദ്യുതി വരുമ്പോൾ അവയെ നിയന്ത്രിക്കാൻ ഇത് സഹായിക്കും.

4. സ്മാർട്ട് ഗ്യാരേജ് ഓപ്പണർ ഡോർ ഓട്ടോമാറ്റിക്കായി ക്ലോസ് ചെയ്യുന്നത് ഓണാക്കുക

സ്മാർട്ട് ഗ്യാരേജ് പോകട്ടെ, എന്തുതന്നെ തുറന്നാലും പിന്നീട് അടയ്ക്കാൻ പലപ്പോഴും നമ്മളോട് മറക്കാറുണ്ട്. ഇവിടെ സ്മാർട്ട് ഗ്യാരേജിന്റെ കാര്യത്തിൽ അതിനൊരു പരിഹാരമുണ്ട്. തനിയെ തന്നെ സ്മാർട്ട് ഗ്യാരേജ് ഓപ്പണർ ഡോർ അടയുന്ന സംവിധാനം നമുക്ക് സെറ്റ് ചെയ്യാൻ സാധിക്കും. നിങ്ങളുടെ ഇഷ്ടാനുസരണം രാത്രി പകൽ എന്നിങ്ങനെ നിങ്ങൾക്ക് സമയം സെറ്റ് ചെയ്യാം.

5. വെള്ളം ചോരുന്നത് തിരിച്ചറിയാൻ Z വെവ്‌ വാട്ടർ സെൻസറുകൾ ഉപയോഗിക്കുക

ഒരു പ്രത്യേകത എന്നതോനെക്കാൾ ഒരു ഉപകരണം എന്ന നിലക്ക് സ്മാർട്ട് വാട്ടർ സെൻസറുകൾ നമുക്ക് ഏറെ ഉപകാരം തരുന്നവയാണ്. വീട്ടിലെ വലിയൊരു തലവേദനയ്ക്ക് ഇത് പലപ്പോഴും പരിഹാരമാക്കുകയും ചെയ്യും. കാരണം നമ്മുടെ വീട്ടിൽ എവിടെങ്കിലും വെള്ളം ചോരുന്നുണ്ടെങ്കിൽ നമ്മളറിയാതെ തന്നെ വലിയൊരു തോതിൽ വെള്ളം നഷ്ടപ്പെട്ടേക്കാം. ഇത് തനിയെ തിരിച്ചറിയാൻ സഹായിക്കുന്ന ഓരോ ചോർച്ചയും ഉണ്ടാകുമ്പോൾ അപ്പോൾ തന്നെ നിങ്ങളെ അറിയിക്കുന്ന ഒന്നാണ് Z വെവ്‌ വാട്ടർ സെൻസറുകൾ. അതിനാൽ ഇവ ഉപയോഗിക്കുന്നത് ഗുണകരമാകും.

മുകേഷ് അംബാനിയെ കുറിച്ച് പലർക്കും അറിയാത്ത 7 കാര്യങ്ങൾ

Best Mobiles in India

English Summary

5 Smarthome Safety Features You Should Enable Now