ജി-മെയില്‍ നിറഞ്ഞോ..?


ജിമെയിലില്‍ അണ്‍ലിമിറ്റഡ് സ്റ്റോറേജാണെന്ന് പലരുടേയും ധാരണ. പക്ഷേ, മെയിലുകളുടെ ആധിക്യം കാരണം സ്റ്റോറേജിന്‍റെ കുറവ് തിരിച്ചറിഞ്ഞ ചിലരെങ്കിലും കാണും. ജിമെയിലില്‍ മെമ്മറി തീര്‍ന്ന് കഷ്ട്ടപ്പെടുന്നവര്‍ക്ക് അതില്‍നിന്ന് ആശ്വാസം ലഭിക്കുന്ന 5 പൊടികൈകളാണ് ഇവിടെ പറയുന്നത്.

Advertisement

ടിപ്സുകള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

ജി-മെയില്‍ നിറഞ്ഞോ..?

15ജിബിയാണ് ജിമെയില്‍ ഫ്രീ യൂസറിന് നല്‍കുന്നത്. ഇത് പല ഗൂഗിള്‍ സര്‍വീസുകള്‍ക്കുമായി ഷെയര്‍ ചെയ്തിരിക്കുകയാണ്. ഗൂഗിള്‍ ഡ്രൈവില്‍ 10ജിബി ഉപയോഗിക്കുന്നുണ്ടെങ്കില്‍ ബാക്കിയുള്ള 5ജിബി മാത്രമേ ജിമെയിലില്‍ ലഭിക്കൂ. അതുകൊണ്ടുതന്നെ ഗൂഗിള്‍ ഡ്രൈവും ഫോട്ടോസും ക്ലിയര്‍ ചെയ്യുന്നതിലൂടെ കുറേയധികം മെമ്മറി മെയിലില്‍ ലഭിക്കും.

Advertisement
ജി-മെയില്‍ നിറഞ്ഞോ..?

ചിലപ്പോഴോക്കെ സുഹൃത്തുക്കള്‍ അയക്കുന്ന ഫോട്ടോസ് അറ്റാച്ച് ചെയ്ത ഇമെയിലുകള്‍ ഡിലീറ്റ് ചെയ്യാന്‍ നമ്മള്‍ മറന്നുപോകാറുണ്ട്. വലിയ സൈസുള്ള ഇമെയിലുകള്‍ തിരയാനൊരു എളുപ്പവഴിയുണ്ട്. 'larger:20m' എന്ന് ജിമെയില്‍ സെര്‍ച്ചില്‍ ടൈപ്പ് ചെയ്താല്‍ 20എംബിയ്ക്ക് മുകളിലുള്ള എല്ലാ മെയിലുകളും ഡിസ്പ്ലേ ചെയ്യും. അതില്‍ നിന്ന് ആവശ്യമില്ലാത്ത മെയിലുകള്‍ നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്യാം. '20m' എന്നുള്ളത് മാറ്റി നിങ്ങളുടെ യുക്തിക്കനുസരിച്ച് 5m, 10m, 15m എന്നും സെര്‍ച്ച് ചെയ്യാവുന്നതാണ്.

ജി-മെയില്‍ നിറഞ്ഞോ..?

അനുദിനം പല സോഷ്യല്‍ മീഡിയ/ഈകൊമേഴ്സ് സൈറ്റുകളില്‍ നിന്നും പ്രൊമോഷന്‍ മെയിലുകളും അപ്പ്ഡേറ്റ്സും ധാരാളം ലഭിക്കാറുണ്ട്. സൂക്ഷിച്ച് വയ്ക്കാന്‍ പാകത്തിന് ഒന്നുമുണ്ടാവില്ല ഈ മെയിലുകളില്‍. മെമ്മറി കുറവാണെങ്കില്‍ ഈ മെയിലുകള്‍ ഡിലീറ്റ് ചെയ്യാവുന്നതാണ്.

ജി-മെയില്‍ നിറഞ്ഞോ..?

older_than:1y എന്ന് ജിമെയില്‍ സെര്‍ച്ച് ബാറില്‍ ടൈപ്പ് ചെയ്താല്‍ ഒരു വര്‍ഷത്തിന് മുമ്പുള്ള ഇമെയിലുകള്‍ ലഭിക്കും. അതില്‍നിന്ന്‍ ആവശ്യമില്ലാത്ത പഴയ ഇമെയില്‍ ക്ലിയര്‍ ചെയ്യുക.

ജി-മെയില്‍ നിറഞ്ഞോ..?

നിങ്ങള്‍ ജിമെയിലിന്‍റെ പവര്‍ യൂസറാണെങ്കില്‍ നിങ്ങള്‍ക്ക് ജിമെയിലില്‍ നിന്ന് എക്സ്ട്രാ മെമ്മറി വാങ്ങാവുന്നതാണ്. ഗൂഗിള്‍ 100ജിബി സ്റ്റോറേജ് പ്രതിമാസം 120രൂപയ്ക്ക് നല്‍കുന്നുണ്ട്. ഇനി 1ടിബിയാണ് വേണ്ടതെങ്കില്‍ 600രൂപയാകും.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

Best Mobiles in India

English Summary

5 steps to free gmail storage.