ഫോട്ടോഗ്രാഫി വളരെ സിമ്പിളാണ്, ഫോട്ടോകളടെ ഗുണനിലവാരം കൂട്ടാന്‍ കുറച്ചു ടിപ്‌സുകള്‍ ഇവിടെ..!


നല്ല ഒരു ഫോട്ടോ നമ്മള്‍ എടുക്കണമെങ്കില്‍ അതില്‍ നിരവധി ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. നിങ്ങള്‍ എടുക്കുന്ന ഒരു ചിത്രത്തിന്റെ നിലവാരം ആ ഉപകരണത്തിന്റെ നിവലാരത്തെ മാത്രമല്ല ആശ്രയിച്ചിരിക്കുന്നത്, നിങ്ങള്‍ ഫോട്ടോ എടുക്കുന്ന രീതിയും വളരെ പ്രധാനമാണ്. നിങ്ങള്‍ ഒരു ഫോട്ടോ എടുക്കുമ്പോള്‍ ഫോട്ടോഗ്രാഫിയുടെ അടിസ്ഥാനപരമായ അറിവ് നിങ്ങള്‍ എടുക്കുന്ന ചിത്രങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് വളരെ അത്യാവശ്യമാണ്‌.നിങ്ങള്‍ക്ക് ഒരു മികച്ച ഫോട്ടോ എടുക്കണമെങ്കില്‍ ക്യാമറ ക്രമീകരണങ്ങളെ കുറിച്ചും അതിന്റെ സ്‌പെസിഫിക്കേഷനുകളെ കുറിച്ചും വളരെ വ്യക്തമായി അറിഞ്ഞിരിക്കണം. കൂടാതെ മറ്റൊരു കാര്യം കൂടി നിങ്ങളുടെ അറിവിലേക്ക് പകരുകയാണ്, ഫോട്ടോഗ്രാഫി എന്നതിന്റെ അര്‍ദ്ധം തന്നെ 'പ്രകാശം' (ലൈറ്റ്) കൊണ്ടുളള പെയിന്റിംഗ് എന്നാണ്. അതു കൊണ്ട് ഫോട്ടോഗ്രാഫിയില്‍ പ്രകാശത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രത്യേകം അറിഞ്ഞിരിക്കണം.ഫോട്ടോഗ്രാഫിയുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിന് കുറച്ചു ടിപ്‌സുകള്‍ ഇവിടെ പറയാം.

നിങ്ങളുടെ ISO കുറയ്ക്കുക

ISO എന്നത് നിങ്ങളുടെ ക്യാമറയുടെ സെന്‍സിറ്റിവിറ്റി പ്രകാശത്തെ സൂചിപ്പിക്കുന്ന ഒരു സ്റ്റാന്‍ഡേര്‍ഡ് ആണ്. നിങ്ങളുടെ സെന്‍സറില്‍ പ്രവേശിക്കുന്ന ലൈറ്റിന്റെ അളവ് ISO ആണ് നിയന്ത്രിക്കുന്നത്. ഉയര്‍ന്ന ISO ആണെങ്കില്‍ നിങ്ങളുടെ ചിത്രത്തിന്റെ ഗുണനിലവാരത്തെ അത് ബാധിക്കുന്നു. എന്നാല്‍ ഒരു മെച്ചപ്പെട്ട ചിത്രം ലഭിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ISO എപ്പോഴും കുറഞ്ഞു തന്നെ ആകണം.

അപ്പര്‍ച്ചര്‍ കുറയ്ക്കുക

ഒരു ഫോട്ടോ എടുക്കുമ്പോള്‍ അപ്പര്‍ച്ചറും പ്രത്യേക പങ്കു വഹിക്കുന്നു. നിങ്ങള്‍ f/1.4ല്‍ ഫാസ്റ്റ് ലൈറ്റ് ഉപയോഗിക്കുകയാണെങ്കില്‍ അതില്‍ ധാരാളം വെളിച്ചം കാണിക്കും, എന്നാല്‍ ISO കുറയുമ്പോള്‍ വെളിച്ചവും താനെ കുറയുന്നു. വിശാലമായ അപ്പാര്‍ച്ചര്‍ ഫോട്ടോയുടെ മൂര്‍ച്ചയെ കുറയ്ക്കുന്നു. എന്നാല്‍ കുറഞ്ഞ അപ്പര്‍ച്ചറില്‍, അതായത് f/2.8 അല്ലെങ്കില്‍ f/3.5 ആണെങ്കില്‍ മികച്ച ഫോട്ടോകള്‍ എടുക്കാം. എന്നു കുരുതി ഏറ്റവും കുറഞ്ഞ അപ്പാര്‍ച്ചറില്‍ മികച്ച ഫോട്ടോകള്‍ ലഭിക്കും എന്നല്ല ഞാനിവിടെ അര്‍ദ്ധമാക്കുന്നത്, f/3.5 മുതല്‍ f/8 വരെയുളള മിഡ്‌റേഞ്ച് അപ്പര്‍ച്ചറില്‍ ഷൂട്ട് ചെയ്യാന്‍ നല്ലതാണ് എന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്.

ട്രൈപോഡ് ഉപയോഗിക്കുക

കൈയ്യില്‍ ക്യാമറ ഉപയോഗിക്കുകയും വേഗത കൂടിയ ഷട്ടര്‍ സ്പീഡുമാണെങ്കില്‍ നിങ്ങള്‍ എടുക്കുന്ന ചിത്രത്തം ബ്ലര്‍ ആയി കാണപ്പെടും. ഷട്ടര്‍സീപ് വര്‍ദ്ധിപ്പിക്കുകയും അതിനോടൊപ്പം ഒരു ട്രൈപോഡ് ഉപയോഗിക്കുകയും ചെയ്താല്‍ മികച്ച ഫോട്ടോകള്‍ തന്നെ നിങ്ങള്‍ക്ക് എടുക്കാം.

നിങ്ങളുടെ ഫോക്കസ് മെച്ചപ്പെടുത്തുക

ഷട്ടര്‍ സ്പീഡിന്റെ പ്രശ്‌നം കഴിഞ്ഞാല്‍ അടുത്തതായി നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യം ഫോക്കസിനെ കുറിച്ചാണ്. ഫോക്കസിനെ കുറിച്ച് അറിയാനായി ആദ്യം നിങ്ങളുടെ ക്യാമറയെ കുറിച്ച് നന്നായി പഠിക്കുക. അതിന്റെ സെറ്റിംഗ്‌സിനെ കുറിച്ച് നന്നായി പഠിക്കുക. അതിനു ശേഷം വേണം നിങ്ങള്‍ ഫോട്ടോ എടുത്തു തുടങ്ങാന്‍.

വൈറ്റ് ബാലന്‍സ് ശരിയാക്കുക

വൈറ്റ് ബാലന്‍സ് എന്നു പറയുന്നതില്‍ ഭീമാകാരമായ നിറങ്ങളും അതു പോലെ പ്രകൃതി സുന്ദരമായ നിറങ്ങളും തമ്മിലുളള വ്യത്യാസമാണ്. അതു കൊണ്ടാണ് അകത്തു നിന്നും എടുക്കുന്ന ഫോട്ടോകള്‍ മഞ്ഞ നിറത്തിലും മഞ്ഞു മൂടിയ ചിത്രങ്ങള്‍ നീല നിറത്തിലും കാണുന്നത്.

എന്താണ് '400 Bad Request Error'? അത് എങ്ങനെ പരിഹരിക്കാം?

Most Read Articles
Best Mobiles in India
Read More About: how to tips technology

Have a great day!
Read more...

English Summary

5 ways to enhance the quality of photos