ഏതൊരു ഫോൺ വാങ്ങിയാലും ആദ്യം അതിൽ മാറ്റേണ്ട 6 കാര്യങ്ങൾ


ഒരു പുതിയ ഫോൺ കിട്ടിക്കഴിഞ്ഞാൽ ആദ്യം ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ച് മുമ്പ് ഇവിടെ പറഞ്ഞിരുന്നു. അതിനോട് അനുബന്ധമായ കുറച്ചു കാര്യങ്ങൾ കൂടെ അതോടൊപ്പം ചേർത്ത് പറയുകയാണിവിടെ.

Advertisement

കാഴ്ചയിൽ നിസാരമാണെന്ന് തോന്നിക്കുമെങ്കിലും ഈ ഓരോ ഓപ്ഷനുകളും ശരിയായ രീതിയിൽ ചെയ്തുവെച്ചാൽ പുതിയ ഫോൺ അതുപോലെ തന്നെ ഒരുപാട് നാൾ ഉപയോഗിക്കാൻ പറ്റും. എന്തൊക്കെയാണ് ഈ കാര്യങ്ങൾ എന്ന് നമുക്ക് നോക്കാം.

Advertisement
1. ആനിമേഷനുകൾ

സംഭവം ആനിമേഷനുകൾ കാണാൻ നല്ല ഭംഗിയൊക്കെ തന്നെയാണ്. ഓരോ ആപ്പ് ഓപ്പൺ ചെയ്യുമ്പോളും അല്ലെങ്കിൽ നോട്ടിഫിക്കേഷൻ, ടോസ്റ്റ് എന്നിവയൊക്കെ വരുമ്പോഴുമെല്ലാം നിരവധി ആനിമേഷനുകൾ നമ്മൾ കാണാറുണ്ട്. എന്നാൽ അല്പം ചെറിയ മെമ്മറിയുള്ള ഫോൺ ആണെങ്കിൽ ഈ ആനിമേഷൻ തന്നെ മതിയാകും ചെറുതല്ലാത്ത ബാറ്ററി നഷ്ടവും മെമ്മറി പതുക്കെയാവലും സൃഷ്ടിക്കാൻ.

അതിനാൽ ആവശ്യക്കാർ ഈ ഓപ്ഷനും ഒഴിവാക്കേണ്ടതാണ്. അതിനായി ഡെവലപ്പർ ഓപ്ഷൻ ആദ്യം ഇനേബിൾ ചെയ്യണം. ശേഷം അതിൽ കയറി താഴോട്ട് നീക്കുമ്പോൾ 'Window animation scale', ‘Transition animation scale', ‘Animation duration scale' എന്നിവ കാണാം ഇവ ക്ലിക്ക് ചെയ്ത് കുറയ്ക്കുകയോ തീരെ ഇല്ലാതാക്കുകയോ ചെയ്യാവുന്നതാണ്.

2. ഓട്ടോമാറ്റിക്ക് വെളിച്ചം ഓഫ് ചെയ്യുക.

ഈ ഓട്ടോമാറ്റിക്ക് വെളിച്ചം എന്ന ആശയം കേൾക്കാൻ നല്ല രസമാണ്. അതായത് നിങ്ങളുടെ ചുറ്റിലുമുള്ള വെളിച്ചത്തിന്റെ തോത് അനുസരിച്ച് ഫോണിലെ വെളിച്ചം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന സംവിധാനം. ആശയം നല്ലതാണെങ്കിലും പലപ്പോഴും ഇത് അമിതമായ ബാറ്ററി ചാർജ്ജ് വലിച്ചെടുക്കുന്നതിന് കാരണമാകാറുണ്ട്. ഫോൺ നിങ്ങൾ വാങ്ങുമ്പോൾ ഈ സൗകര്യം ഓൺ ആയ നിലയിലായിരിക്കും ഉണ്ടാവുക എന്നതിനാൽ കഴിവതും ഓഫ് ചെയ്യാൻ ശ്രമിക്കുക. അതിലൂടെ മികച്ച ബാറ്ററി ബാക്കപ്പ് നിലനിർത്തുക.

3. ഫോൺ വാങ്ങുമ്പോൾ ഉണ്ടാവുന്ന അതിലെ അനാവശ്യ ആപ്പുകൾ

നമുക്കറിയാം നമ്മൾ ഒരു പുതിയ ഫോൺ വാങ്ങിക്കഴിഞ്ഞാൽ അതിൽ ആവശ്യമുള്ള ആപ്പുകൾക്ക് പുറമെയായി കമ്പനി തന്നെ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ചില ആപ്പുകൾ ഉണ്ടാകും എന്നത്. ഒപ്പം ഒട്ടനവധി ഗൂഗിൾ ആപ്പുകളും കാണും. ഇവയെല്ലാം തന്നെ നമുക്ക് ആവശ്യമായവ ആയിരിക്കില്ല. അങ്ങനെ ഇവയെ ഒഴിവാക്കാൻ നോക്കിയാലോ, പലതും സിസ്റ്റം ആപ്പുകൾ ആയി വരുന്നതിനാൽ അൺഇൻസ്റ്റാൾ ചെയ്യാൻ പത്താത്തവയായിരിക്കും.

ഈയൊരു അവസരത്തിൽ നിങ്ങൾക്ക് റൂട്ട് ചെയ്യുകയാണെങ്കിൽ വേണ്ടാത്ത ഏതൊരു ആപ്പും ഒഴിവാക്കാം. ഇനി റൂട്ട് ചെയ്തിട്ടില്ലെങ്കിലും വേറെ മാർഗ്ഗങ്ങളുണ്ട്. അനാവശ്യ ആപ്പുകൾ ഡിസേബിൾ ചെയ്തുവെക്കാം. ഇതിലൂടെ അനാവശ്യ ആപ്പുകൾ കൊണ്ടുണ്ടാകുന്ന മെമ്മറി, ബാറ്ററി ചോർച്ച ഒരുപരിധി വരെ തടയാവുന്നതാണ്.

ട്രൂ കോളർ ഉപയോഗിക്കുക ഇനി അത്ര എളുപ്പമാവില്ല!!

4. ടച്ച് ചെയ്യുമ്പോൾ ഉള്ള ശബ്ദം, വൈബ്രേഷൻ എന്നിവ ഓഫ് ചെയ്യുക

ഇത് പലരും പിന്നീട് ചെയ്യാം എന്നുകരുതി മാറ്റി വെക്കുകയോ അല്ലെങ്കിൽ ശരിയാം വിധം ഓഫ് ചെയ്യാൻ അറിയാതിരിക്കുകയോ ചെയ്യുന്നത് കാരണം ഫോണിൽ ഇതേ രീതിയിൽ തുടരുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. ടച്ച് ചെയ്യുമ്പോൾ, പ്രത്യേകിച്ച് നാവിഗേഷൻ ബട്ടണുകളിൽ ടച്ച് ചെയ്യുമ്പോൾ നിർത്താതെ വൈബ്രേഷൻ, സൗണ്ട് എന്നിവ ഉണ്ടാകും. ഇത് ബാറ്ററി പെട്ടെന്ന് തന്നെ തീരാൻ നല്ലൊരു കാരണവുമാണ്. സൗണ്ട് സെറ്റിങ്സിൽ അദർ സൗണ്ട്സ് സെറ്റിങ്സിൽ പോയാൽ ഇവ ഓഫ് ചെയ്തു വെക്കാം.

5. ടൈപ്പ് ചെയുമ്പോൾ വരുന്ന വൈബ്രേഷൻ ഓഫ് ചെയ്യുക

മുകളിൽ പറഞ്ഞ പോലെ മറ്റൊരു സംഭവം. മറവി കൊണ്ടോ മാറ്റാനുള്ള ഓപ്ഷൻ എവിടെയെന്ന് കൃത്യമായി അറിയാത്ത കാരണത്താലോ ഇതവിടെ കിടക്കും. ഫലമോ കൂടുതൽ നിങ്ങൾ ടൈപ്പ് ചെയ്യുംതോറും ബാറ്ററി കൂടുതൽ തീരും. ഇത് മാറ്റാനായി Settings > Language and input > Virtual keyboard ൽ പോകുക. നിങ്ങളുടെ കീബോർഡ് തിരഞ്ഞെടുക്കുക. 'Keyboard sound' ‘Keyboard vibration' എന്നിവ ഒഴിവാക്കുക.

6. ഓട്ടോ കറക്റ്റ് ഓഫ് ചെയ്യുക

ഇനി പറയാൻ പോകുന്നത് ബാറ്ററി കുറയ്ക്കുകയോ സ്പീഡ് കുറയ്ക്കുകയോ ഒന്നും ചെയ്യുന്ന ഒരു കാര്യത്തെ കുറിച്ചല്ല, പകരം നിങ്ങളുടെ ടൈപ്പിംഗ് സുഗമമാക്കാനുള്ള സൗകര്യം മാത്രമാണ്. എഴുതുമ്പോൾ സ്പെല്ലിങ് നേരെയാവണം എന്ന ലക്ഷ്യത്തോടെയാണ് ഈ സൗകര്യം കീബോർഡുകളിൽ കൊടുത്തിരിക്കുന്നത് എങ്കിലും പലപ്പോഴും ഇതൊരു ബുദ്ധിമുട്ട് ആകാറുണ്ട്. പ്രത്യേകിച്ച് മലയാളത്തിലോ മംഗ്ളീഷിലോ എല്ലാം അധികമായി നമ്മൾ ടൈപ്പ് ചെയ്യുന്ന അവസരത്തിൽ ഈ ഓട്ടോ കറക്റ്റ് കാരണം നേരെ ചൊവ്വേ എഴുതാൻ പറ്റാതെ വരാറുണ്ട്. ഇത് ഒഴിവാക്കാനായി നിങ്ങളുടെ ഫോണിൽ Settings > Language and input > Virtual keyboard ൽ പോയിട്ട് Text Correction' ഒഴിവാക്കുക.

മുഖം മിനുക്കി ഇന്‍സ്റ്റാഗ്രാം: അഞ്ച് പുതിയ ഫീച്ചറുകള്‍ എത്തുന്നു..!

ഏതൊരാൾക്കും സിനിമകള്‍ കാണാനും ഡൗൺലോഡ് ചെയ്യാനും ഏറ്റവും എളുപ്പമായ 4 വഴികൾ

സിനിമകള്‍ കാണാനും ഡൗൺലോഡ് ചെയ്യാനും പറ്റുന്ന ചില മാർഗങ്ങള്‍, ലിങ്കുകള്‍ പരിചയപ്പെടുത്തുകയാണ്. ബഹുഭൂരിപക്ഷത്തിന്റെ മൊബൈല്‍ os ആയ ആൻഡ്രോയ്ഡിൽ ചെയ്യാവുന്ന മാർഗങ്ങളാണ് വിവരിക്കാന്‍ പോകുന്നത്. Windows, ios എന്നിവയിലും ഇവ സോർസ് കണ്ടെത്തി ചെയ്തു നോക്കാവുന്നതാണ്.

ആദ്യമേ മറ്റൊരു കാര്യം പറയട്ടെ, സിനിമകളുടെ പൂർണ ആസ്വാദനത്തിനും നിർമാതാവിന്റെയും സംവിധായകന്റെയും പ്രയത്നങ്ങൾക്കു പിന്തുണ കൊടുക്കുന്നതിനായും നിങ്ങളിടെ ആദ്യ പരിഗണന തീയേറ്റർ തന്നെയാവട്ടെ.

 

Torrents

പലർക്കും torrent ഉപയോഗിക്കല്‍ ഇപ്പോഴും ഒരു ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണെന്ന് അറിയാം. പക്ഷെ സംഭവം വളരെ എളുപ്പം ആണ്. ചെയ്യേണ്ടത് ഇത്ര മാത്രം. പ്ലേ സ്റ്റോറില്‍ നിന്നും uTorrent , bittorrent, flud തുടങ്ങി വരുന്ന ലിസ്റ്റില്‍ നിന്ന് ഏതെങ്കിലും ഒന്ന് ഇന്സ്റ്റാള്‍ ചെയ്യുക. ആപ്പില്‍ ഉള്ള സെര്‍ച്ച്‌ optionല്‍ പോയി ആവശ്യമുള്ള സിനിമ ടൈപ്പ് ചെയ്യുക. സെർച്ച് ‌റിസൽട്ട് ‌ ആയി ഒരുപാട് torrent സൈറ്റുകളുടെ ലിസ്റ്റ് വരും.

ഇഷ്ടപ്പെട്ട സൈറ്റിൽ കയറുക. അതില്‍ അനാവശ്യ പരസ്യങ്ങളിലോ മറ്റോ ക്ലിക്ക് ചെയ്യാതെ torrent magnet എന്നീ ബട്ടണുകള്‍ മാത്രം ശ്രദ്ധിക്കുക. torrent ക്ലിക്ക് ചെയ്‌താല്‍ 20-30 kb വരുന്ന ഒരു ഫയല്‍ ഡൗൺലോഡ് ആകും. ഡൗൺലോഡ് ആയ ആ ഫയല്‍ ക്ലിക്ക് ചെയ്‌താല്‍ നിങ്ങളുടെ torrent ആപ്പില്‍ പോയി സിനിമ ഡൗൺലോഡ് സ്റ്റാർട്ട് ആകും. magnet ആണ് ക്ലിക്ക് ചെയ്യുന്നത് എങ്കില്‍ നേരിട്ട് ആപ്പില്‍ പോയി സിനിമ ഡൗൺലോഡ് തുടങ്ങും. കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട വേറെയും ചില options ഉണ്ടെങ്ങിലും കൂടുതല്‍ പറഞ്ഞു അറിയാത്തവർക്ക് ബുദ്ധിമുട്ട് ആക്കുന്നില്ല.

 

Telegram

ഇന്നത്തെ കാലത്ത് സിനിമ ഡൗൺലോഡ് ചെയ്യാൻ ഏറ്റവും എളുപ്പമായ മാർഗ്ഗങ്ങളിൽ ഒന്നാണ് telegram സിനിമാ ഗ്രൂപ്പുകള്‍. പല സ്വഭാവത്തിലുള്ള ടെലഗ്രാം ഗ്രൂപ്പുകൾ ഇന്ന് സുലഭമാണ്. ഏതെങ്കിലും കുറച്ചു ഗ്രൂപുകളില്‍ മെമ്പര്‍ ആകുക. സിനിമ ലിങ്ക് വരുമ്പോള്‍ നേരിട്ട് ഡൗൺലോഡ് ചെയ്യാം. telegram അപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഒരുപക്ഷെ പലർക്കും ഏറ്റവും എളുപ്പമുള്ള ഒരു മാർഗ്ഗവും ഇത് തന്നെയാണ്.

Popcorn

ഒരു ആൻഡ്രോയിഡ് അപ്ലിക്കേഷന്‍ ആണ്. പ്ലേ സ്റ്റോറില്‍ ലഭ്യമല്ല. ഡൗൺലോഡ് ചെയ്യാനായി ഗൂഗിളില്‍ പോയി pocorn.apk എന്ന് സെർച്ച്‌ കൊടുത്താല്‍ ലിങ്ക് വരും. ഡൗൺലോഡ് ചെയ്യുക. ഇൻസ്റ്റോള്‍ ചെയ്യുക. vpn ഓണ്‍ ചെയ്‌താല്‍ ഒന്നുകൂടെ നന്നാകും. optionsല്‍ പോയി ഡൗൺലോഡ് ഫോൾഡർ സെറ്റ് ചെയ്യുക. കഴിഞ്ഞു. ഇനി നിങ്ങൾക്ക് ആവശ്യമുള്ള സിനിമകള്‍ ഈ ആപ്പില്‍ കാണാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും. സിനിമ, ടീവീ സീരീസ്, അനിമീസ് തുടങ്ങി എല്ലാം ഒരു കുടക്കീഴില്‍ ലഭിക്കും.Terrarium TV അടക്കമുള്ള ഒട്ടനവധി സമാന ആപ്പുകളും ലഭ്യമാണ്.

Websites

ഒട്ടനവധി സിനിമാ ഡൗൺലോഡ്, സ്ട്രീമിംഗ് വെബ്സൈറ്റുകള്‍ ഇന്റർനെറ്റില്‍ സുലഭാമാണല്ലോ. ഫ്രീ ആയിട്ട് കാണാനും ഡൗൺലോഡ് ചെയ്യാനും പറ്റിയ ഒട്ടനവധി സൈറ്റുകള്‍ ഗൂഗിള്‍ വഴി നിങ്ങളില്‍ എത്തും. Netflix, Amazon പോലെയുള്ള പൈഡ് സൈറ്റുകള്‍ ആവശ്യക്കാർക്ക് മെംബെർഷിപ്‌ എടുക്കാം. ഒപ്പം ഒട്ടനവധി ഫ്രീ സൈറ്റുകളും ലഭ്യം. അതേപോലെ യൂട്യൂബ് അധികമാരും ശ്രദ്ധിക്കാത്ത ഒന്നാണ്. ഒട്ടനവധി ക്ലാസ്സിക്‌, vintage സിനിമകളില്‍ യൂട്യൂബിൽ ലഭ്യമാണെന്ന് ഒർമപ്പെടുത്തട്ടെ.

ജാഗ്രത

ഒരിക്കലും പുതുതായി ഇറങ്ങുന്ന സിനിമകളുടെ പ്രിന്റ്‌ ഡൗൺലോഡ് ചെയ്യാന്‍ ഈ മാർഗങ്ങള്‍ ഉപയോഗിക്കാതിരിക്കുക. അതോടൊപ്പം നമ്മുടെ നാട്ടില്‍ റിലീസ് ആകുന്ന ചിത്രങ്ങളൊക്കെ നിങ്ങള്‍ ഒരു ശരാശരി സിനിമാ പ്രേമി ആണ് എങ്കില്‍ തിയേറ്ററില്‍ തന്നെ പോയി കണ്ടു സിനിമക്ക് സപ്പോർട്ട് കൊടുക്കുക. നല്ല സിനിമകള്‍ ഇറങ്ങുമ്പോള്‍ ഒരിക്കല്‍ പോലും torrent നു കാത്തിരിക്കാതെ നേരിട്ട് കാണാന്‍ ശ്രമിക്കുക. അത്തരം മികച്ച ചിത്രങ്ങളെ നിർമാതാവിന് ഒരു മെച്ചവും ഇല്ലാത്ത torrent ഹിറ്റ് ആക്കാതെ തിയേറ്റര്‍ ഹിറ്റ്‌ തന്നെ ആക്കുക. ഇത് ടെക്‌നിക്കൽ ആയ അറിവിലേക്കായി മാത്രം എടുക്കുക. മികച്ച സിനിമ ആസ്വാദനത്തിന് തിയേറ്ററിലും മികച്ച ഉപാധി വേറെ ഇല്ല.

ഏത് പൈഡ് ആപ്പും ഫ്രീയായി ഡൗൺലോഡ് ചെയ്യാൻ ഇതാ 3 എളുപ്പ മാർഗ്ഗങ്ങൾ..!!

ലോകത്ത് ഇന്ന് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമായ ആൻഡ്രോയിഡ് ലക്ഷക്കണക്കിന് ആപ്പുകൾ കൊണ്ട് സമ്പന്നമാണ് എന്ന് നമുക്കറിയാം. നമുക്ക് ആവശ്യമായ ഏത് ആപ്പുകളും പ്ളേസ്റ്റോർ വഴി ഇൻസ്റ്റാൾ ചെയ്യാനും ഉപയോഗിക്കാനും സാധിക്കുന്നുണ്ട്. അവിടെത്തന്നെ ഉള്ളതിൽ അധികം സൗജന്യ ആപ്പുകളാണ് എങ്കിലും ചില ആപ്പുകളെലാം പണമടച്ച് സ്വന്തമാക്കേണ്ടതായുണ്ട്. ഒരുപക്ഷെ നമുക്ക് ഏറെ ആവശ്യമായ ചില ആപ്പുകൾ ആയിരിക്കും അവ, എന്നാൽ അത്രയും പണം നൽകാനുള്ള ഒരു അവസ്ഥ നമുക്കില്ലാത്ത നേരത്താണ് എങ്ങനെ ഇവ സൗജന്യമായായി ഇൻസ്റ്റാൾ ചെയ്യാൻ പറ്റും എന്ന ചിന്ത മനസ്സിലുദിക്കുക. അത്തരക്കാർക്ക് സഹായകമായ ചില കാര്യങ്ങളാണ് ഇവിടെ പറയാൻ പോകുന്നത്.

ഏതൊക്കെ മാർഗ്ഗങ്ങളിലൂടെ പൈഡ് ആപ്പുകൾ സൗജന്യമായി തന്നെ ഡൗൺലോഡ് ചെയ്യാനും ഇൻസ്റ്റാൾ ചെയ്യാനും പറ്റുമെന്ന് നമുക്ക് നോക്കാം. ഇവ ഓരോന്നും ഏറെ എളുപ്പവും ഏത് സാധാരണക്കാരനും ലളിതമായി ചെയ്യാൻ പറ്റുന്നവയുമാണ്.

 

1. ബ്ലാക്ക് മാർട്ട് ആൽഫ

ആൻഡ്രോയ്ഡ് ബ്ലാക്ക് മാർക്കറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ആപ്പാണ് ഇത്. ഇത് പ്ളേ സ്റ്റോറിൽ ലഭ്യമല്ല. ഗൂഗിൾ വഴി ബ്ലാക്ക് മാർട്ട് ആൽഫ എന്ന ആപ്പ് ഡൌൺലോഡ് ചെയ്ത് നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക. ശേഷം ഏത് ആപ്പ് ആണോ വേണ്ടത് അത് ഇവിടെ സെർച്ച് ചെയ്ത് ഡൗൺലോഡ് ചെയ്തെടുക്കാം. ശേഷം ഇൻസ്റ്റാൾ ചെയ്യുകയും തുടർന്ന് ഉപയോഗിക്കുകയും ചെയ്യാം. സെർച്ച് ചെയുമ്പോൾ ഒരുപക്ഷെ ഒരു ആപ്പിന്റെ തന്നെ പല വേർഷനുകൾ ലിസ്റ്റിൽ വരും. ആശയക്കുഴപ്പം ഉണ്ടാവാതിരിക്കാൻ പ്ളേസ്റ്റോറിൽ പോയി ആപ്പിന്റെ ഏത് വേർഷൻ ആണ് പുതിയത് എന്ന് നോക്കി മനസ്സിലാക്കുക.

2. 4shared.com അല്ലെങ്കിൽ mediafire.com

പൈഡ് ആപ്പുകൾ സൗജന്യമായി ലഭിക്കാനുള്ള മറ്റൊരു മാർഗ്ഗം. ഇതിനായി 4shared.com അല്ലെങ്കിൽ mediafire.com സൈറ്റുകളിൽ ഏതെങ്കിലുമൊന്നിൽ കയറുക. ആവശ്യമുള്ള ആപ്പ് സെർച്ച് ചെയുക. വരുന്ന ലിസ്റ്റിൽ നിന്നും ഏറ്റവും പുതിയ വേർഷൻ നോക്കി ഡൗൺലോഡ് ചെയ്യാം. ഇത് കൂടാതെ zippyshare പോലെയുള്ള നിരവധി സൈറ്റുകൾ വേറെയും ലഭ്യമാണ്.

3. ഗൂഗിൾ

ഇനി പറയാൻ പോകുന്നതായിരിക്കും ഒരുപക്ഷെ ഏറ്റവും എളുപ്പമായ മാർഗ്ഗം. ഇതാണോ ആപ്പ് വേണ്ടത് അതിന്റെ പേരും വേർഷനും ഉൾപ്പെടുത്തി ഗൂഗിളിൽ സെർച്ച് ചെയുക. ഉദാഹരണത്തിന് Limbo എന്ന ഗെയിം അതിന്റെ ഏറ്റവും പുതിയ വേർഷൻ ആയ 1.16 ആണ് വേണ്ടത് എങ്കിൽ ഗൂഗിളിൽ 'Limbo 1.16 apk' എന്ന് സെർച്ച് കൊടുക്കുക. വരുന്ന ലിസ്റ്റിൽ നിന്നും ശരിയായ ലിങ്കുകളിൽ കയറി ഡൗൺലോഡ് ചെയ്യാം. പക്ഷെ ഈ മാർഗ്ഗം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരുപാട് പറ്റിക്കൽ സൈറ്റുകൾ ഉണ്ട് ഈ മേഖലയിലും. അവയുടെ പരസ്യങ്ങളിലും ചതികളിലും കുടുങ്ങാതിരിക്കുക. നമ്മൾ ഡൌൺലോഡ് എന്ന് കണ്ട് ക്ലിക്ക് ചെയ്യുമ്പോൾ വേറെ എന്തൊക്കെയോ വരുന്ന അത്തരം സൈറ്റുകളെ ഒഴിവാക്കുക. പല വൈറസ് പ്രശ്നങ്ങളും നമ്മൾ സ്വയം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമായിരിക്കും ഇത്.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം

ആപ്പ് ഡെവലപ്പർമാർ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ആപ്പുകൾക്ക് ഒന്നുകിൽ പരസ്യം വഴി അവർക്ക് വരുമാനം ലഭിക്കണം, അല്ലെങ്കിൽ പരസ്യങ്ങില്ലാത്ത പൈഡ് ആപ്പ് വാങ്ങി നമ്മൾ അവരെ സഹായിക്കുകയും വേണം. ഇതാണ് ശരിയായ മാർഗം എങ്കിലും ചില സാഹചര്യങ്ങളിൽ നമുക്ക് ഇങ്ങനെ പണമടച്ച് വാങ്ങാൻ പറ്റാതെ വരുന്ന അവസ്ഥയിൽ മാത്രം ഈ ട്രിക്കുകൾ ഉപയോഗിക്കുക. കഴിവതും പണമടച്ച് തന്നെ വാങ്ങി അവരെ പിന്തുണയ്ക്കുക. കഴിവതും അല്ല, പൂർണ്ണമായും തന്നെ. അത് നാളെ ഇതിലും മികച്ച ആപ്പുകൾ ഉണ്ടാക്കിയെടുക്കാൻ അവരെ സഹായിക്കും. ഇവിടെ പറഞ്ഞ കാര്യങ്ങൾ നിങ്ങളുടെ അറിവിലേക്കായി മാത്രം എന്ന രീതിയിൽ എടുക്കാൻ ശ്രമിക്കുക. എല്ലാത്തിലുമുപരി ഇവയെല്ലാം തന്നെ നിയമവിരുദ്ധവുമാണെന്ന കാര്യവും മനസ്സിലുണ്ടാവട്ടെ.

ഫേക്ക് വാട്സാപ്പ് ചാറ്റ് ഉണ്ടാക്കൽ, ഫേക്ക് ബാറ്ററി ലോ മെസ്സേജ് തുടങ്ങി 5 കിടിലൻ പ്രാങ്ക് ആപ്പുകൾ ഇതാ..

രസകരമായ ചില പ്രാങ്ക് ആപ്പുകൾ പരിചയപ്പെടുത്തുകയാണ് ഇന്നിവിടെ. സുഹൃത്തുക്കളെയൊക്കെ ഒന്ന് പറ്റിച്ചുനോക്കാനും അൽപ്പം തമാശക്കും ഉപയോഗിക്കാൻ പറ്റുന്ന ഏറെ രസകരമായ ആപ്പുകൾ ആണ് ഇവ ഓരോന്നും. ഈ ആപ്പുകൾ എല്ലാം തന്നെ പ്ളേ സ്റ്റോറിൽ നിന്നും സൗൺലോഡ് ചെയ്തെടുക്കാവുന്നതുമാണ്.

1. Crack Your Screen Prank

ഏറെ രസകരമായ ഒരു ആപ്പ് ആണിത്. ഫോൺ ഡിസ്‌പ്ലെ പൊട്ടിയ പോലെ തോന്നിപ്പിക്കുന്ന രസകരമായ ഒരു സൗകര്യമാണ് ഈ ആപ്പ് കൊണ്ട് നമുക്ക് ചെയ്യാൻ പറ്റുക. ഏതൊരാളെയും ഇതുപയോഗിച്ച് എളുപ്പം പറ്റിക്കാനാവും.

2. Yazzy (Fake Facebook and Whatsapp Conversations)

പേര് സൂചിപ്പിക്കുംപോലെ ആളുകളെ എളുപ്പം പറ്റിക്കാവുന്ന മറ്റൊരു ആപ്പ് ആണിത്. ഇതിലൂടെ കൃത്വിമമായ ഫേസ്ബുക്ക്, വാട്സാപ്പ് ചാറ്റുകൾ നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കാം. ഇവ മാത്രമല്ല, ഇൻസ്റ്റാഗ്രാം, ട്വിറ്റർ, ടെലഗ്രാം എന്ന് തുടങ്ങിയ ആപ്പുകളുടെയെല്ലാം കൃത്വിമ ചാറ്റുകൾ നിങ്ങൾക്ക് എളുപ്പം ഉണ്ടാക്കിയെടുക്കാം.

3. Fake Low Battery

നിങ്ങളുടെ കുട്ടി നിങ്ങളുടെ ഫോൺ ഉപയോഗിച്ച് തിരക്കിട്ട് ഗെയിം കളിച്ചുകൊണ്ടിരിക്കുകയാണ്. എത്ര പറഞ്ഞിട്ടും ഫോൺ താഴെ വെക്കുന്നില്ല. എന്ത് ചെയ്യും? എന്ത് ചെയ്യാൻ എന്ന് ചിന്തിക്കാൻ വരട്ടെ ഫോണിലെ ബാറ്ററി തീരാനായി എന്ന് പറഞ്ഞു കുട്ടിയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങാൻ ഈ ആപ്പ് സഹായിക്കും. അതായത് കൃത്വിമമായി ബാറ്ററി കുറവാണെന്ന വാർണിങ് ഫോണിൽ കാണിക്കും ഈ ആപ്പ്.

4. Fake Call - Fake Caller ID

പേര് സൂചിപ്പിക്കും പോലെ ഇതൊരു ഫെയ്ക്ക് കോളർ ഐഡി ആപ്പ് ആണ്. ഇതുപയോഗിച്ച് കൃത്വിമമായ കോൾ നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ വരുത്താം. പെട്ടെന്ന് കാണുമ്പോൾ ഇതൊരു യഥാർത്ഥ കോൾ ആയിത്തന്നെ അനുഭവപ്പെടുന്നത് കൊണ്ട് ഇതിലൂടെ ആളുകളെ ഒന്ന് വട്ടം കറക്കാം. നിങ്ങൾക്ക് താല്പര്യമില്ലാത്ത ഏതെങ്കിലും പരിപാടിയിൽ നിന്നോ മറ്റോ രക്ഷപ്പെടാനും ഇത് ഉപകരിക്കും.

5. AppLocker Fake Crash

ഫലത്തിൽ ഇതൊരു ആപ്പ് ലോക്കർ ആപ്പ് ആണ്. എന്നാലും ഇതുപയോഗിച്ച് അതിലധികമായി ചില കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ആരെങ്കിലും നിങ്ങളുടെ ഫോണിലൂടെ ലോക്ക് ചെയ്ത ആപ്പുകൾ എടുക്കാൻ ശ്രമിച്ചാൽ ഉടൻ തന്നെ ആപ്പ് തകരാറിലായ പോലെ ഒരു മെസ്സേജ് അവർക്ക് ലഭിക്കും.

എന്താണ് ആൻഡ്രോയിഡ് ഫോൺ റൂട്ടിങ്? എന്തൊക്കെയാണ് നിങ്ങൾക്ക് കിട്ടുന്ന ഗുണങ്ങൾ

ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്ന ഏതൊരാളും ഒരിക്കലെങ്കിലും കേട്ടിരിക്കാൻ സാധ്യതയുള്ള ഒന്നാണ് റൂട്ട് എന്ന കാര്യം. അതായത് ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ റൂട്ട് ചെയ്യുക എന്നത്. നമ്മളിൽ തൊണ്ണൂറ് ശതമാനം ആളുകൾക്കും ഇപ്പോഴും റൂട്ടിംഗ് എന്നാൽ എന്താണ് എന്നതിനെ കുറിച്ച് അവ്യക്തമായ ചില അറിവുകൾ മാത്രമേ ഉള്ളൂ എന്നത് തന്നെയാണ് ഇതിനെ കുറിച്ച് ലളിതമായ രീതിയിൽ ഇവിടെ ഇന്ന് എഴുതാൻ പ്രേരിപ്പിക്കുന്നതും.

ഈ ലേഖനം എങ്ങനെ നിങ്ങളുടെ ഫോൺ റൂട്ട് ചെയ്യാം എന്നും എന്തൊക്കെ സംവിധാനങ്ങളാണ് അതിനായി വേണ്ടത് എന്നുമല്ല പറയാൻ ഉദ്ദേശിക്കുന്നത്. മറിച്ച് റൂട്ടിംഗ് എന്നാൽ എന്താണ് ഉദേശിക്കുന്നത് എന്നും എന്തൊക്കെയാണ് അതുകൊണ്ട് ഫോണിന് ലഭിക്കുന്ന ഗുണങ്ങൾ എന്ന് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയാൻ പോകുന്നത്.

 

റൂട്ടിംഗ്

നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നത് ഓപ്പൺ സോഴ്സ് അധിഷ്ഠിത ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ആണ് എന്ന് അറിയാമല്ലോ. അതായത് എന്ത് രീതിയിലുള്ള മാറ്റങ്ങളും നിങ്ങൾക്ക് അതിൽ വരുത്താൻ സാധിക്കും എന്നും അതിനുള്ള സൗകര്യങ്ങൾ ഉണ്ട് എന്നും സാരം. പക്ഷെ നിലവിൽ നിങ്ങൾ ഫോൺ വാങ്ങുമ്പോൾ എല്ലാ സെറ്റിങ്‌സുകളും പ്രവർത്തിപ്പിക്കാൻ ഹാൻഡ്‌സെറ്റ് കമ്പനികൾ അനുവദിക്കില്ല. പലതും ഫോണിന് പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട് എന്നതടക്കം നിരവധി കാരണങ്ങൾ അതിനുണ്ട്.

അങ്ങനെ നിങ്ങൾ വാങ്ങിയ ഫോണിൽ അതിന്റെ എല്ലാ സെറ്റിങ്‌സ്, സൗകര്യങ്ങൾ, നിയന്ത്രണം തുടങ്ങി ഓരോന്നും മാറ്റം വരുത്തുന്ന, നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിന്റെ പൂർണ്ണ നിയന്ത്രണം നിങ്ങൾക്ക് ലഭ്യമാകുന്ന രീതിയിൽ ഫോണിനെ സജ്ജമാക്കുന്ന പ്രക്രിയയാണ് റൂട്ടിംഗ്. നിങ്ങളുടെ ഫോൺ റൂട്ട് ചെയ്യുന്നതോടെ ഈ സൗകര്യങ്ങളെല്ലാം തന്നെ നിങ്ങൾക്ക് ലഭ്യമാകും.

 

എങ്ങനെ നിങ്ങളുടെ ഫോൺ റൂട്ട് ചെയ്യാം

സൂപ്പർ യൂസർ കരുത്ത്, അല്ലെങ്കിൽ ഇപ്പോഴുള്ള മജിസ്ക് പോലുള്ള സൗകര്യം ഫോണിൽ ലഭ്യമാക്കുകയാണ് ഏതൊരു കമ്പനിയുടെ ഏതൊരു മോഡലിലും റൂട്ടിങ് വഴി ലഭിക്കുക. എന്നാൽ ഓരോ കമ്പനികളെയും ഓരോ മോഡലുകളെയും സംബന്ധിച്ച് റൂട്ട് ചെയ്യുന്ന പ്രക്രിയ തീർത്തും വ്യത്യസ്തമായിരിക്കും എന്ന് മാത്രം. അതിനാൽ എല്ലാ മോഡലുകൾക്കുമായി ഒരൊറ്റ പ്രക്രിയ ഇവിടെ ലഭ്യമല്ല.

നിങ്ങൾക്ക് നിങ്ങളുടെ ഫോൺ റൂട്ട് ചെയ്യണം എങ്കിൽ ഗൂഗിളിൽ കയറി നിങ്ങളുടെ മോഡൽ എങ്ങനെ റൂട്ട് ചെയ്യാം എന്ന് പരതിയാൽ ഇഷ്ടംപോലെ സൈറ്റുകൾ തുറന്നുവരും. അതിൽ നോക്കി കൃത്യമായി മനസ്സിലാക്കി റൂട്ട് ചെയ്യാൻ സാധിക്കും. xda വെബ്സൈറ്റ് ആണ് ഈ കാര്യത്തിൽ ലോകത്തിലെ തന്നെ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന വെബ്സൈറ്റ്. ഏതു മോഡലിന്റെ വിവരങ്ങളും അവിടെ ലഭ്യമാണ്.

 

റൂട്ട് ചെയ്താൽ എന്തൊക്കെയാണ് മെച്ചങ്ങൾ

അത് പറയാൻ ഈ ലേഖനം മതിയാവില്ല. പേജുകളോളം അതിനെ കുറിച്ച് പറയാനുണ്ടാകും. അത്രയും ആപ്പുകളും സൗകര്യങ്ങളും എല്ലാം തന്നെ റൂട്ടിങ് വഴി നമുക്ക് ലഭ്യമാകും. സ്പീഡ് കൂട്ടുക, അനാവശ്യ ബിൾട്ട് ഇൻ ആപ്പുകൾ ഒഴിവാക്കുക, ഗെയിം ഹാക്ക്, ആപ്പ് ഹാക്ക്, വ്യത്യസ്തങ്ങളായ റോമുകൾ ഇൻസ്റ്റാൾ ചെയ്യുക, twrp ഇൻസ്റ്റാൾ ചെയ്യുക, മറ്റു കമ്പനികളുടെ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുക തുടങ്ങി ആയിരക്കണക്കിന് ഉപയോഗങ്ങൾ റൂട്ടിങ് കൊണ്ട് നമുക്ക് ലഭിക്കും.

റൂട്ട് ചെയ്യും മുമ്പേ ചില കാര്യങ്ങൾ

റൂട്ട് ചെയ്യുന്നതോടെ നിങ്ങളുടെ ഫോണിന്റെ വാറന്റി നഷ്ടമാകും എന്നോർക്കുക. പലപ്പോഴും ഫോണിന്റെ ബൂട്ലോഡ്ർ അണ്ലോക്ക് ചെയ്താലേ റൂട്ട് സാധ്യമാവൂ എന്നതിനാൽ അതും മനസ്സിലിരിക്കുക. അതുപോലെ റൂട്ടിങ്, twrp, ബൂട്ടലോഡ്ർ അണ്ലോക്ക് തുടങ്ങിയ കാര്യങ്ങളൊന്നും തന്നെ മിക്ക സർവീസ് സെന്ററുകളിലും ചെയ്തു തരാത്ത കാര്യങ്ങളാണ്. എല്ലാം സ്വയം ഇന്റർനെറ്റ് വഴി കണ്ടെത്തി മനസ്സിലാക്കി സ്വന്തം ഉത്തരവാദിത്തത്തിൽ ചെയ്യുക. റൂട്ടിങ് സംബന്ധമായ കൂടുതൽ വിശദമായ ലേഖനങ്ങൾ തൊട്ടടുത്ത ദിവസങ്ങളിലായി ഗിസ്ബോട്ടിൽ പ്രതീക്ഷിക്കാം.

Best Mobiles in India

English Summary

These are the 6 features you must disable on any new smartphone.