വിമാനയാത്രായിൽ ഫോൺ ഏറോപ്ലെയിൻ മോഡിൽ ഇട്ടില്ലെങ്കിൽ എന്ത് സംഭവിക്കും?


നിങ്ങളുടെ ഫോൺ നിങ്ങൾ ഒരു വിമാനയാത്രായിൽ ആയിരിക്കുമ്പോൾ ഏറോപ്ലെയിൻ മോഡിൽ ഇട്ടില്ലെങ്കിൽ എന്ത് സംഭവിക്കും? ഇനി ഈ ചോദ്യം തന്നെ തിരിച്ചും ചോദിക്കാം. എന്തുകൊണ്ട് നമ്മൾ വിമാനയാത്രയിൽ ആയിരിക്കുമ്പോൾ ഫോൺ ഏറോപ്ലെയിൻ മോഡിൽ ആക്കുന്നു? അതിനുള്ള മറുപടിയാണ് ഇന്നിവിടെ പറയാൻ പോകുന്നത്.

എന്തുകൊണ്ട്?

ഏറ്റവും പ്രധാനപ്പെട്ട കാരണം എന്തെന്നുവെച്ചാൽ നിങ്ങളുടെ ഫോൺ വിമാനയാത്രക്കിടെ ഓൺ ആണെങ്കിൽ, അതിലേക്ക് സിഗ്നലുകൾ വരുന്നുണ്ടെങ്കിൽ അത് ചെറിയ തോതിലെങ്കിലും പയലറ്റുമാർക്കും ട്രാഫിക്ക് നിയന്ത്രണത്തിനുമെല്ലാം തടസ്സമാകും. എന്നുകരുതി വിമാനം അപകടത്തിൽ പെടാൻ മാത്രം പ്രശ്നങ്ങൾ ഒന്നുമില്ല. അതുപോലെ ഇനി വിമാനയാത്രക്കിടെ ഫോൺ ഓൺ ചെയ്തു എന്നുകരുതി നിങ്ങൾക്കെതിരെ എന്തെങ്കിലും കാര്യമായ നിയമനടപടി എടുക്കാനും അവർക്ക് അവകാശമൊന്നുമില്ല.

ഫോൺ ഓൺ ചെയ്തിട്ടാൽ എന്താണ് സംഭവിക്കുന്നത്?

നിങ്ങളുടെ ഫോണിലേക്ക് ഒരു കോൾ വരുമ്പോൾ തൊട്ടടുത്ത് ഏതെങ്കിലും റേഡിയോ ഉപകരണങ്ങളോ മറ്റോ ഉണ്ടെങ്കിൽ അതിലേക്ക് ഒരു ശബ്ദം വരുന്നത് കേട്ടിട്ടില്ലേ. അതുപോലെ നിങ്ങളുടെ ഫോണിലേക്ക് വിമാനത്തിൽ നിന്നും കോളുകളും സിഗ്നലുകളുമെല്ലാം വരുമ്പോൾ ഈ ശബ്ദം പയലറ്റുമാർക്കും മറ്റും ഇതേ രീതിയിലുള്ള ബുദ്ധിമുട്ട് സൃഷ്ടിക്കും.

ഏറോപ്ലെയിൻ മോഡിൽ ഇടാൻ പറയാൻ കാരണം

അപ്പോൾ പറഞ്ഞുവന്നത് വിമാനയാതക്കിടെ ഫോൺ ഓൺ ചെയ്യുന്നത്, അതായത് ഏറോപ്ലെയിൻ മോഡ് മാറ്റിവെക്കുന്നത് വലിയ തോതിലുള്ള പ്രശ്നങ്ങൾ ഒന്നുമുണ്ടാക്കില്ല എങ്കിലും വിമാനം നിയന്ത്രിക്കുന്നവർക്കെല്ലാം തന്നെ ഈ ശബ്ദം ബുദ്ധിമുട്ടുണ്ടാക്കുന്നതിനാലാണ് ഇത്തരത്തിൽ ഒരു സമ്പ്രദായം വന്നത്.

പിന്നെ എന്തുകൊണ്ട്??

100 യാത്രക്കാരുള്ള ഒരു വിമാനം, അതിൽ നൂറുപേരും അല്ലെങ്കിൽ വേണ്ട അമ്പതുപേരെങ്കിലും വിമാനയാത്രക്കിടെ ഫോൺ ഉപയോഗിച്ചെന്നുകരുതുക. എന്തുമാത്രം അത് പയലറ്റുമാരെ ബുദ്ധിമുട്ടിക്കും എന്നത് ഇനി പറയേണ്ടതില്ലല്ലോ. അതുകൊണ്ട് തന്നെ കഴിവതും വിമാനയാത്രക്കിടയിൽ ഈ കാര്യം ശ്രദ്ധിക്കുമല്ലോ.

ആന്‍ഡ്രോയിഡ്, ഐ.ഓ.എസ് സ്മാര്‍ട്ട്‌ഫോണിലൂടെ പണമുണ്ടാക്കാന്‍ സഹായിക്കുന്ന ആപ്പുകളെ പരിചയപ്പെടാം


Read More About: tips how to technology

Have a great day!
Read more...

English Summary

Airplane Mode on Smartphones Explained