ഡെബിറ്റ്/ ക്രഡിറ്റ് കാര്‍ഡ് ഇല്ലാതെ എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക് ഉപയോക്താക്കള്‍ക്ക് എങ്ങനെ എടിഎമ്മില്‍ നിന്നും പണമെടുക്കാം?


എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക് ഉപയോക്താക്കള്‍ക്ക് പുതിയൊരു സംവിധാനവുമായി എത്തിയിരിക്കുന്നു എയര്‍ടെല്‍. അതായത് ഇനി മുതല്‍ ഈ ഉപയോക്താക്കള്‍ക്ക് എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാനായി ഫിസിക്കല്‍ ഡെബിറ്റ് കാര്‍ഡോ ക്രഡിറ്റ് കാര്‍ഡോ ആവശ്യമില്ല.

Advertisement


ഡെബിറ്റ്/ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കാതെ തന്നെ എടിഎമ്മില്‍ നിന്നും തത്ക്ഷണം 20,000 രൂപ വരെ പിന്‍വലിക്കാനായി എയര്‍ടെല്‍ 'Empays' ഉുമായി പങ്കാളിയായിട്ടുണ്ട്. ഈ പുതിയ സംവിധാനം സ്മാര്‍ട്ട്‌ഫോണുകളിലും ഫീച്ചര്‍ ഫോണുകളിലും USSD (*400#), മൈഎയര്‍ടെല്‍ ആപ്പ് എന്നിവയിലൂടെ ലഭ്യമാണ്.

Empays IMT Card-less Cash ടെക്‌നോളജിയാണ് പണം പിന്‍വലിക്കാനായി ഉപയോഗിക്കുന്നത്. ഉപയോക്താക്കള്‍ ആദ്യം അവരുടെ പ്രദേശത്ത് IMT പ്രാപ്തമാക്കിയ എടിഎമ്മിലേക്ക് പോകേണ്ടതാണ്. അതിനു ശേഷം USSD അല്ലെങ്കില്‍ മൈഎയര്‍ടെല്‍ ആപ്പ് എന്നിവയിലൂടെ പണം പിന്‍വലിക്കല്‍ അഭ്യര്‍ത്ഥന ചെയ്യുക.

Advertisement

എടിഎമ്മില്‍ മൈ എയര്‍ടെല്‍ ആപ്പ് ഉപയോഗിക്കുമ്പോള്‍ ഇനി പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക

1. ആദ്യം നിങ്ങളുടെ മൊബൈല്‍ നമ്പര്‍ എന്റര്‍ ചെയ്യുക.
2. അതിനു ശേഷം എസ്എംഎസ് വഴി ലഭിച്ച 'Sender code' ചേര്‍ക്കുക.
3. OTP എന്റര്‍ ചെയ്യുക.
4. '1' (ATM self withdrawal) തിരഞ്ഞെടുക്കുക.
5. തുടര്‍ന്ന് IMT തുക എന്റര്‍ ചെയ്യുക. ഇത്രയും ചെയ്തു കഴിഞ്ഞാല്‍ തുക ലഭിക്കും.

USSD ഉപയോഗിക്കുന്നതെങ്കില്‍ ഈ ഘട്ടങ്ങള്‍ പാലിക്കുക

1. ആദ്യം നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരില്‍ നിന്നും 4002# എന്ന് ഡയല്‍ ചെയ്യുക.
2. അതിനു ശേഷം IMT-പ്രാപ്തമാക്കിയ എടിഎമ്മില്‍ നിന്നും ഈ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.
3. '1' (ATM Self-withdrawal) തിരഞ്ഞെടുക്കുക.
4. IMT തുക എന്റര്‍ ചെയ്യുക. ഇത്രയും ചെയ്തു കഴിഞ്ഞാല്‍ തുക ലഭിക്കുന്നതാണ്.

Advertisement

ആദ്യത്തെ രണ്ടു ട്രാന്‍സാക്ഷനുകള്‍ സൗജന്യമായിരിക്കും. അതിനു ശേഷം ഓരോ ട്രാന്‍സാക്ഷനുകള്‍ക്കും 25 രൂപ വീതം ഈടാക്കുന്നതാണ്. നിലവില്‍ 20,000 രൂപ വരെ മാത്രമേ ട്രാന്‍സാക്ഷന്‍ ചെയ്യാനുളള സൗകര്യമുളളൂ. എന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ ഇത് 100,000 രൂപ വരെ വ്യാപിപ്പിക്കുമെന്ന് എയര്‍ടെല്‍ വ്യക്തമാക്കി.

സ്പൈഡർ-മാൻ PS4 ഗെയിം; ഇന്നോളം ഇറങ്ങിയതിൽ ഏറ്റവും മികച്ച സൂപ്പർ ഹീറോ ഗെയിം!

Best Mobiles in India

Advertisement

English Summary

Airtel Payments Bank offers card-less cash withdrawal facility ATMs, How?