ഇവര്‍ക്ക്‌ ആമസോണ്‍ പേ EMI: രജിസ്റ്റര്‍ ചെയ്ത് പുതിയ ഫീച്ചര്‍ എങ്ങനെ ഉപയോഗിക്കാം?


തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് ആമസോണ്‍ ഇന്ത്യ മൊബൈല്‍ ആപ്പില്‍ പുതിയ സവിശേഷത നല്‍കിയിരിക്കുന്നു. ഇപ്പോള്‍ ആമസോണ്‍ പേ EMI ഫീച്ചര്‍ കാണിക്കുന്ന ആപ്ലിക്കേഷനില്‍ പുതിയ ബാനര്‍ കാണാം. ഈ സവിശേഷത ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് തല്‍ക്ഷം ക്രഡിറ്റ് ലഭിക്കും. ഒപ്പം ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് EMIയും അടയ്ക്കാം.

Advertisement

ഡെബിറ്റ് കാര്‍ഡ് ഇഎംഐ സൗകര്യം വാഗ്ദാനം ചെയ്യുന്നതിനായി ഓണ്‍ലൈന്‍ റീട്ടെയിലര്‍ ക്യാപ്പിറ്റല്‍ ഫ്‌ളോട്ടുമായി പങ്കാളിയായി. ഇതിന് അര്‍ഹരായ ബാങ്കുകള്‍ ഐസിഐസിഐ ബാങ്ക്, സിറ്റി ബാങ്ക്, എച്ച്ഡിഎഫ്‌സിഐ ബാങ്ക്, കൊടാക് മഹീന്ദ്ര ബാങ്ക്, കാനറ ബാങ്ക് എന്നിവയാണ്.

Advertisement

ഉപയോക്താക്കള്‍ക്ക് EMI 3 മാസം മുതല്‍ 12 മാസം വരെ ഇവിടെ നിന്നും ലഭിക്കും. ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡ് ഇഎംഐ എന്നിവ ആക്‌സിസ്, ഐസിഐസിഐ ബാങ്ക് ഉപയോക്താക്കള്‍ക്ക് വികസനം ലഭിച്ചു കഴിഞ്ഞതോടെയാണ് ഈ സവിശേഷത എത്തുന്നത്. എച്ച്ഡിഎഫ്‌സി ഉപയോക്താക്കള്‍ക്ക് ഈ വര്‍ഷം തുടക്കത്തില്‍ തന്നെ ഈ സവിശേഷത ലഭിച്ചിരുന്നു.


എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?

തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് ആമസോണ്‍ പേ EMI ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ നേരത്തെ അനുവാദം നല്‍കിയിട്ടുണ്ട്. മറ്റുളള ഉപയോക്താക്കള്‍ക്ക് ഒരു ക്ഷണം ലഭിക്കുന്നതു വരെ കാത്തിരിക്കേണ്ടതാണ്.

രജിസ്റ്റര്‍ ചെയ്യാനായി നിങ്ങളുടെ പാന്‍, ആധാര്‍ വിശദാംശങ്ങള്‍ ഉപയോഗിച്ച് ആദ്യം നിങ്ങളുടെ ഐഡന്റിറ്റി പരിശോധിക്കേണ്ടതുണ്ട്. നിങ്ങളുടെ ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒരു OTP ലഭിക്കും. പ്രധാന പങ്കാളി ക്രഡിറ്റ് ലിമിറ്റ് നിര്‍ണ്ണയിക്കും. ഇത് നിങ്ങള്‍ക്ക് ആമസോണില്‍ നിന്നും നിരവധി ഉത്പന്നങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കാം. EMIയിലെ ഓട്ടോ റീപേയ്‌മെന്റിനായി നിങ്ങളുടെ ക്രഡിറ്റ് കാര്‍ഡ് ലിങ്ക് ചെയ്യേണ്ടി വരും, അതു മറക്കരുത്.

Advertisement

ഇതിലെ നിബന്ധനകളും വ്യവസ്ഥകളും

ഈ പുതിയ സേവനത്തിന് ചില നിബന്ധനകളും വ്യവസ്ഥകളും ഉണ്ട്. അതായത് 8000 രൂപയ്‌ക്കോ അതിനു മുകളിലോ ഉളള ഏതെങ്കിലും ഒരു ഉത്പന്നം വാങ്ങുമ്പോള്‍ മാത്രമാണ് ആമസോണ്‍ പേ EMI പ്രയോജനപ്പെടുത്താന്‍ കഴിയുന്നത്. എക്‌സ്‌ച്ചേഞ്ച് ഓഫറുകള്‍ക്ക് ഇത് പ്രയോജനപ്പെടുത്താനാകില്ല. ലിങ്ക് ചെയ്യുന്ന അക്കൗണ്ടില്‍ നിങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉത്പന്നത്തിന്റെ മതിയായ തുക ഉള്‍ക്കൊളളുന്നതായിരിക്കണം. ആമസോണ്‍ പേ EMI ഉപയോഗിക്കുന്നതിനു മുന്‍പ്, ആമസോണ്‍ പേ ബാലന്‍സ് മോഡ് തിരഞ്ഞെടുത്തിട്ടുണ്ട് എന്നും ഉറപ്പു വരുത്തേണ്ടതാണ്.

പേറ്റിഎം അക്കൗണ്ടില്‍ ലിങ്ക് ചെയ്ത നിങ്ങളുടെ ആധാര്‍ വേര്‍പെടുത്താനായി ഈ ഘട്ടങ്ങള്‍ പാലിക്കാം..!

Best Mobiles in India

Advertisement

English Summary

Amazon Pay EMI available for select users: How to register and use the new feature