നെക്‌സസ് ഡിവൈസിലെ ലോലിപോപ്പ് കുഴപ്പങ്ങള്‍ പരിഹരിക്കാന്‍....!


ഗൂഗിള്‍ അടുത്തിടെയാണ് വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ് അപ്‌ഡേറ്റ് കുറച്ച് നെക്‌സസ് ഡിവൈസുകള്‍ക്കായി അവതരിപ്പിച്ചത്. നെക്‌സസ്4, നെക്‌സസ് 5, നെക്‌സസ് 7, നെക്‌സസ് 10 എന്നീ ഡിവൈസുകള്‍ക്ക് അപ്‌ഡേറ്റ് അവതരിപ്പിച്ചത്. നെക്‌സസ് 6, നെക്‌സസ് 9 എന്നിവയ്ക്ക് അപ്‌ഡേറ്റുകള്‍ ലഭ്യമാണെന്നും ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്.

Advertisement

ഗൂഗിള്‍ പ്ലേ എഡിഷന്‍ ഡിവൈസുകള്‍ക്ക് ആന്‍ഡ്രോയിഡ് 5.0 അവതരണവും ഗൂഗിള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആന്‍ഡ്രോയിഡ് 5.0.1 ഒടിഎ അപ്‌ഡേറ്റ് നെക്‌സസ് ഡിവൈസുകള്‍ക്ക് ഇപ്പോള്‍ തന്നെ ലഭ്യമാണ്.

Advertisement

ആന്‍ഡ്രോയിഡ് 5.0.1 ഒടിഎ ഫിക്‌സ്

താല്‍പ്പര്യമുളള ഉപയോക്താക്കള്‍ക്ക് ആന്‍ഡ്രോയിഡ് 5.0.1 ഒടിഎ അപ്‌ഡേറ്റുകള്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ മാനുവല്‍ ആയി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

Nexus 7 2013, Wifi-only (razor) LRX21P to LRX22C

Nexus 9 (volantis) LRX21R to LRX22C

Nexus 10 (mantaray) LRX21P to LRX22C

ലോലിപോപ്പ് ഒടിഎ അപ്‌ഡേറ്റ് മിക്കവാറും എല്ലാ ബഗുകളും ഫിക്‌സ് ചെയ്യാന്‍ ഉദ്ദേശിച്ചിട്ടുളളതാണെങ്കിലും, മാനുവല്‍ ഫിക്‌സ് ആവശ്യമായി വരുന്ന ഒരു പിടി പ്രശ്‌നങ്ങളുണ്ട്. അവയേതെന്ന് പരിശോധിക്കാനുളള ശ്രമമാണ് ചുവടെ.

1

തികച്ചും അപ്രതീക്ഷിതമായി അസാധാരണമായ ബാറ്ററി ചോര്‍ച്ച നെക്‌സസ് ഡിവൈസുകള്‍ ഉണ്ടാകുന്നുണ്ട്. ഇതിന് പരിഹാരമായി കൂടുതല്‍ ബാറ്ററിയുടെ ഊര്‍ജ്ജം വലിച്ചെടുക്കുന്ന ആപുകള്‍ അപ്രാപ്തമാക്കുകയാണ് നല്ലത്.

 

2

പഴയ നെക്‌സസ് ഡിവൈസുകളായ നെക്‌സസ് 12, നെക്‌സസ് 4 എന്നിവ ലോലിപോപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്ത് കഴിഞ്ഞാല്‍ പ്രകടനത്തില്‍ ഇഴയലും, അസാധാരണമായ വേഗത കുറവും, ഇടയ്ക്കിടയ്ക്ക് ആപ് ക്രാഷുകളും ഉണ്ടാകുന്നതായി പരക്കെ പറയുന്നു.

നെക്‌സസ് 7 2012-ലെ പ്രകടന കുഴപ്പങ്ങള്‍ മാനുവലായി എങ്ങനെയാണ് പരിഹരിക്കുന്നതെന്ന് നോക്കാം.

 

3

സ്‌ക്രീനില്‍ ഡിവൈസ് ലോഗോയോ, ആന്‍ഡ്രോയിഡ് ലോഗോയോ വരുന്നത് വരെ പവര്‍, വോളിയം ഡൗണ്‍ ബട്ടണുകള്‍ ഒരുമിച്ച് അമര്‍ത്തി പിടിക്കുക.

 

4

സ്‌ക്രീനിന്റെ മുകള്‍ ഭാഗത്തായി വലിയ ഒരു arrow നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.

5

arrow-ല്‍ റിക്കവറി കാണുന്നത് വരെ വോളിയം ഡൗണ്‍ തുടര്‍ച്ചയായി ടാപ് ചെയ്യുക. അതിന് ശേഷം പവര്‍ ബട്ടണ്‍ ടാപ് ചെയ്യുക.

6

ചുമന്ന ത്രികോണത്തോടെ ആശ്ചര്യ ചിഹ്നത്തോട് കൂടി നിങ്ങള്‍ക്ക് ഒരു ആന്‍ഡ്രോയിഡ് കാണാവുന്നതാണ്.

7

പവര്‍ ബട്ടണ്‍ അമര്‍ത്തി പിടിച്ച് വിടുന്നതിന് മുന്‍പായി ഒറ്റ തവണ വോളിയം അപ് ടാപ് ചെയ്യുക.

8

സ്‌ക്രീനിന്റെ മുകളിലായി കുറച്ച് ഇനങ്ങളുടെ പട്ടിക ഇപ്പോള്‍ വരേണ്ടതാണ്.

9

ഇനങ്ങള്‍ മായ്ച്ചുകളയുന്നത് വരെയോ, wipe the cache partition പ്രമുഖമായി പ്രത്യക്ഷപ്പെടുന്നത് വരെയോ വോളിയം ഡൗണ്‍ ടാപ് ചെയ്യുക. ഇതിനുശേഷം വൈപ് പ്രക്രിയ ആരംഭിക്കുന്നതിനായി പവര്‍ ബട്ടണ്‍ ടാപ് ചെയ്യുക.

10

സ്‌ക്രീനിന്റെ താഴെയായി സ്റ്റാറ്റസ് മെസേജ് പ്രത്യക്ഷപ്പെടുന്നതാണ്. ഇത് പൂര്‍ത്തിയാവാനായി 10 മുതല്‍ 15 മിനിറ്റ് വരെ എടുക്കുന്നതിനാല്‍ ക്ഷമാപൂര്‍വം കാത്തിരിക്കുക. പൂര്‍ത്തിയായി കഴിഞ്ഞാല്‍ നെക്‌സസ് ഡിവൈസ് റീസ്റ്റാര്‍ട്ട് ചെയ്യുക.

Best Mobiles in India

English Summary

We look here Android 5.0 Lollipop bugs and problems on Nexus devices and How to fix them.