ആൻഡ്രോയിഡ് ഫോണിന്റെ പാസ്സ്‌വേർഡ് മറന്നുപോയാൽ എന്തുചെയ്യണം?


ഫോണിന്റെ പാറ്റേൺ ലോക്ക്, പിന് ലോക്ക് എന്നിവ നമ്മൾ മറന്നുപോവുക എന്ന് പറയുന്നത് അങ്ങനെയൊന്നും സംഭവിക്കാൻ സാധ്യതയില്ലാത്ത ഒന്നാണ്. എന്നിരുന്നാലും ചില ഘട്ടങ്ങളിലെങ്കിലും നമ്മൾ മറന്നുപോകുകയോ മറ്റോ ചെയ്തേക്കാം. പ്രത്യേകിച്ചും പുതിയൊരു പാസ്സ്‌വേർഡ് ലോക്ക് സെറ്റ് ചെയ്ത ഉടനെ തന്നെ അത് ഓർമ്മയിൽ സൂക്ഷിച്ചിട്ടില്ലെങ്കിൽ മറന്നുപോവാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്തായാലും ഇങ്ങനെയുള്ള അവസ്ഥകളില്‍ നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നത് എങ്ങിനെയെന്ന് നമുക്ക് നോക്കാം.

ഫോൺ ഫാക്റ്ററി റീസെറ്റ്

ആൻഡ്രോയ്ഡ് ഫോൺ അൺലോക്ക് ചെയ്യുവാനുള്ള എറ്റവും എളുപ്പവഴിയാണിത്. പക്ഷെ ഫോണിൽ സൂക്ഷിച്ചിരിക്കുന്ന എല്ലാ വിവരങ്ങളും നഷ്ടപ്പെടും എന്നതാണ് ഇങ്ങനെ ചെയ്യുന്നതിന്റെ ഒരു പ്രശ്നം. അത് പ്രശ്നമില്ലെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം :

നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കുറച്ചുനേരം വയ്ക്കുക.

‘+‘ എന്ന വോള്യം ബട്ടണും പവർ ബട്ടണും ഒരേ സമയം അമർത്തുക.

ഇത് ആൻഡ്രോയ്ഡ് ഫോൺ ‘റിക്കവറി മോഡ്' എന്നതിലേക്ക്‌ മാറ്റുന്നു. അതിലെ മെനുവിൽ നിന്ന് ‘ ഫാക്റ്ററി റീസെറ്റ് ‘ ബട്ടൺ തിരഞ്ഞെടുക്കുക.

ലഭിക്കുന്ന ഓപ്ഷനുകളിൽ നിന്ന് ‘Wipe Cache Partition To Clean Data' എന്നത് തിരഞ്ഞെടുക്കുക.

ഇനി നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോൺ ഓൺ ചെയ്യുക. അൺലോക്ക് ആയിരിക്കുന്നത് കാണാം!

 

ആൻഡ്രോയ്ഡ് ഡിവൈസ് മാനേജർ

ആൻഡ്രോയ്ഡ് ഡിവൈസ് മാനേജർ ഉപയോഗിച്ച് നിങ്ങൾക്ക് കംപ്യൂട്ടറിൽ നിന്നോ ലാപ്ട്ടോപ്പിൽ നിന്നോ ഫോൺ അൺലോക്ക് ചെയ്യാവുന്നതാണ്. ഇതിനായി ചെയ്യേണ്ടത് :-

ആൻഡ്രോയ്‌ഡ് ഡിവൈസ് മാനേജർ സൈറ്റിൽ പോകുക.

നിങ്ങളുടെ ഗൂഗിൾ എക്കൗണ്ടിൽ സൈൻ ഇൻ ചെയ്യുക.

‘ലോക്ക്‘ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

പുതിയ പാസ് വേർഡ് ടൈപ്പ് ചെയ്ത് അത് ഉറപ്പിക്കുക.

ഇനി നിങ്ങളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒന്നൂടെ ഓൺ ചെയ്യുക. എന്നിട്ട് പുതിയ പാസ് വേർഡ് ടൈപ്പ് ചെയ്യുക. നിങ്ങളുടെ ഫോൺ അൺലോക്ക് ആകുന്നത് കാണാം!

 

ഫോർഗോട്ട് പാസ്സ്‌വേർഡ്

ലോക്ക് ചെയ്തിരിക്കുന്ന നിങ്ങളുടെ ഫോണിൽ ഇന്റർനെറ്റ് ലഭ്യമാണെങ്കിൽ മാത്രമേ ഈ വിദ്യഫലിക്കുകയുള്ളു.

5 തവണ തെറ്റായ പാറ്റേൺലോക്ക് അടിക്കുക.

അപ്പോൾ ‘Try Again in 30 Seconds' എന്ന സന്ദേശം സ്ക്രീനിൽ തെളിയും.

അതോടൊപ്പമുള്ള 'Forgot Password' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

നിങ്ങളുടെ ജിമെയിൽ ഐ.ഡിയും ഫോണിന്റെ പാസ് വേർഡ് നമ്പറും അടിച്ചു കൊടുക്കുക. ശേഷം, ഫോണിന്റെ പുതിയ പാറ്റേൺലോക്ക് ചേർക്കുവാൻ നിങ്ങൾക്ക് സാധിക്കുന്നു.

ലോകത്തിലെ ആദ്യത്തെ 4 ക്യാമറ ഫോണുമായി സാംസങ് ഗാലക്‌സി A9 എത്തി!


Have a great day!
Read more...

English Summary

Android Forgot Password Tips on Lockscreen.