നിങ്ങളുടെ വീട്ടിൽ എത്തുമ്പോൾ ഫോൺ തനിയെ ലോക്ക് മാറുന്നത് എങ്ങനെ ഫോണിൽ വരുത്താം?


ആൻഡ്രോയ്ഡ് ഫോണിൽ നിങ്ങൾക്ക് ഏറെ ഉപകാരപ്രദമായ എന്നാൽ അധികമാർക്കും തന്നെ അറിയാത്ത ഒരുപാട് സൗകര്യങ്ങളുണ്ട്. അവയിൽ ചില സൗകര്യങ്ങൾ ഇവിടെ പറയുകയാണ്. അതിൽ ഒന്നാണ് നിങ്ങളുടെ വീട്ടിൽ എത്തുമ്പോൾ ഫോൺ തനിയെ ലോക്ക് മാറുന്നത്. എങ്ങനെയാണ് ഇത് പ്രവർത്തിക്കുക എന്ന് നോക്കാം.

Advertisement

ആൻഡ്രോയിഡിന്റെ സ്മാർട്ട് ലോക്ക് സെറ്റിങ്സിൽ പെട്ട ഒരു സവിശേഷത ആണിത്. ഇത് പ്രകാരം നിങ്ങൾ ഒരു സ്ഥലം, അത് വീടാവട്ടെ, അതുപോലെ നിങ്ങൾ സുരക്ഷിതമായ ഒരു സ്ഥലമാവട്ടെ, അവിടെ നിങ്ങൾക്ക് ഫോണിന് ലോക്ക് വേണ്ട എന്ന തോന്നൽ ഉണ്ടെങ്കിൽ ഈ സൗകര്യം ഉപയോഗിക്കാം. അവിടെയെത്തുമ്പോൾ ഫോൺ സ്ഥലം തിരിച്ചറിഞ്ഞു ലോക്ക് മാറിക്കൊള്ളും. ഇതിന് ജിപിഎസ് ഓൺ ആയിരിക്കണം എന്നത് നിർബന്ധമാണ് .

Advertisement

ഇനി പറയാൻ പോകുന്നത് എങ്ങനെ ഫോണിലും മറ്റും വരുന്ന പരസ്യങ്ങൾ നിയന്ത്രിക്കാം എന്നതാണ്. നമ്മളുടെ ഗൂഗിൾ ഉപയോഗവും സെർച്ച്, വീഡിയോ, വെബ്സൈറ്റുകൾ തുടങ്ങി ഗൂഗിളുമായി അക്കൗണ്ട് വഴി നടത്തുന്ന ഓരോന്നും അടിസ്ഥാനമാക്കിയാണ് നമുക്കുള്ള പരസ്യങ്ങൾ ലഭിക്കുക.

ഉദാഹരണമായി ഒന്നോ രണ്ടോ ദിവസം നിങ്ങൾ ഏതെങ്കിലും ഒരു പേഴ്സണൽ ലോൺ ആസ്പദമാക്കി ഗൂഗിളിൽ സെർച്ച് ചെയ്യുകയും അത്തരം സൈറ്റുകളിൽ കയറുകയുമെല്ലാം ചെയ്തു എന്നിരിക്കട്ടെ, പിന്നീട് നിങ്ങൾക്ക് പരസ്യങ്ങളായി വരിക അത്തരത്തിലുള്ള കമ്പനികളുടെയും സർവീസുകളുടെയും ആയിരിക്കും. ഇത് ചിലപ്പോൾ അരോചകമായി തോന്നിയേക്കും. ഇത് മാറ്റാനായി Settings -> Google -> Ads -> Enable 'Opt out of Ads Personalization തിരഞ്ഞെടുക്കുക.

Advertisement

ഇതുപോലെ ഏറെ രസകരമായ എന്നാൽ ഉപകാരപ്രദമായ ഒന്നാണ് നിങ്ങളുടെ ഹൃദയമിടിപ്പറിയാനുള്ള ആപ്പ്. പ്ളേസ്റ്റോറിൽ ഇത്തരത്തിൽ ഒരുപിടി ആപ്പുകൾ ലഭ്യമാണ്. അതിൽ ഇൻസ്റ്റന്റ് ഹാർട്ട് റേറ്റ് നല്ലൊരു ആപ്പ് ആണ്. ഇൻസ്റ്റാൾ ചെയ്ത ശേഷം ആപ്പ് തുറന്ന് നിങ്ങളുടെ ചൂണ്ടുവിരൽ ഉപയോഗിച്ച് ഹൃദയമിടിപ്പ് അറിയാം.

പലരും ശ്രദ്ധിക്കാത്ത ഒരു ആൻഡ്രോയിഡ് സൗകര്യം ആണ് ഇനി പറയാൻ പോകുന്നത്. ഗസ്റ്റ് മോഡ് എന്ന സൗകര്യം. വിൻഡോസിലെ യൂസർ സെറ്റിങ്‌സുകളോട് സമാനമായ ഒരു സവിശേഷത. നിങ്ങളുടെ ഫോൺ ആരെങ്കിലും തൽക്കാലത്തേക്ക് ഉപയോഗിക്കാനോ മറ്റോ വാങ്ങുമ്പോൾ ഈ ഗസ്റ്റ് മോഡ് ഓൺ ചെയ്യാം. ഇതിലൂടെ അവർക്ക് നമ്മുടെ സ്വകാര്യ ഡാറ്റ ഒന്നും തന്നെ ലഭിക്കുകയില്ല.

Advertisement

അടുത്തത്ഈ കളർ അഡ്ജസ്റ്റ് ചെയ്യുന്നതിനുള്ള സൗകര്യങ്ങളാണ്. സൗകര്യമൊക്കെ ആൻഡ്രോയിഡിൽ വന്നിട്ട് കാലമേറെ ആയി എങ്കിലും പലപ്പോഴും ഇത്തരം സൗകര്യങ്ങൾ നമ്മിൽ പലരും ഉപയോഗിച്ച് കാണാറില്ല. രാത്രിയിലൊക്കെ തുടർച്ചയായി ഫോണിലേക്ക് നോക്കിയിരിക്കുമ്പോൾ കണ്ണിന് തകരാർ സംഭവിക്കാതിരിക്കാൻ നൈറ്റ് മോഡ്, റീഡിങ് മോഡ് എന്നിങ്ങനെയെല്ലാം മാറ്റാൻ പറ്റുന്ന സൗകര്യങ്ങൾ ഓരോ ഫോണിന്റെയും സെറ്റിങ്ങ്സുകളുടെ അടിസ്ഥാനത്തിൽ ഉണ്ടാവും. പൊതുവെ കളർ ഇൻവെർഷൻ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.

ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യന്‍ എത്ര ഐഫോണുകളാണ് ഉപയോഗിക്കുന്നത്?അവ സുരക്ഷിതമാണോ?

Best Mobiles in India

English Summary

Android Trusted Places Feature Using.