നിങ്ങള്‍ പുതിയ ഐഫോണ്‍ വാങ്ങാന്‍ പോകുന്നുണ്ടോ?


ഓരോ ദിവസവും ഒട്ടനേകം സ്മാര്‍ട്ട്‌ഫോണുകളാണ് മത്സര രീതിയില്‍ വിപണിയില്‍ എത്തുന്നത്. ബാറ്ററി, ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, പ്രോസസര്‍, ക്യാമറ എന്ന രീതിയില്‍ ഫോണുകളെ തരം തരിക്കാറുമുണ്ട്. പ്രതി ദിനം ഫോണ്‍ വിപണിയില്‍ ഇറങ്ങുമ്പോള്‍ ഏത് ഫോണ്‍ തിരഞ്ഞെടുക്കണം എന്ന് ഉപഭോക്താക്കള്‍ ആശയക്കുഴപ്പത്തിലും ആകും.

Advertisement

നിങ്ങളുടെ കൈയ്യില്‍ ഒതുങ്ങുന്ന ഫോണ്‍ വാങ്ങുക എന്നത് പ്രധനപ്പെട്ട ഒരു കാര്യമാണ്. അതിനാല്‍ പല മോഡലുകളിലും വില അടിസ്ഥാനത്തിലും ഫോണ്‍ വിപണിയില്‍ ഉണ്ട്. എന്നാല്‍ ഓരോ ഫോണ്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ പല കാര്യങ്ങളും അതില്‍ ശ്രദ്ധിക്കണം, പ്രത്യേകിച്ചും ഹൈഎന്‍ഡ് ഫോണുകളായ ഐഫോണ്‍, സാംസങ്ങ് എന്നിവ വാങ്ങുമ്പോള്‍

Advertisement

നിങ്ങളുടെ ആപ്പിള്‍ വാച്ച് എങ്ങനെ ഐഫോണിലേക്ക് ബന്ധിപ്പിക്കാം?

ഐഫോണുകളുടെ വില വളരെ കൂടുതലാണ്, കാരണം അത്രയേറെ സവിശേഷതകള്‍ ഇൗ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ ഞങ്ങള്‍ നിങ്ങള്‍ക്കായി, ഫോണിന്റെ ഒരു ടിപ്‌സ് നല്‍കാം, അതായത് ഒരു പുതിയ ഫോണ്‍ വാങ്ങുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കണം, പ്രത്യേകിച്ചും ഒരു ഐഫോണ്‍ വാങ്ങുമ്പോള്‍.

ഫോണ്‍ വലുപ്പം

ഫോണ്‍ വാങ്ങുമ്പോള്‍ അതിന്റെ ഡിസ്‌പ്ലേ വലുപ്പം ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഫോണില്‍ ഇപ്പോള്‍ സിനമകള്‍ കാണാനും ഗയിം കളിക്കാനും എല്ലാത്തിനും സാധിക്കുന്നു. എന്നാല്‍ മറ്റു ചിലര്‍ ആകട്ടേ ഓഫീസ് കാര്യങ്ങള്‍ എല്ലാം നിര്‍വഹിക്കുന്നത് ഫോണിലുമാണ്. ഇപ്പോള്‍ കുറഞ്ഞതും അധികം ചാര്‍ജ്ജ് ആവശ്യമില്ലാത്ത ഫോണുകളും വിപണിയില്‍ ലഭിക്കുന്നുണ്ട്. ഈ കാര്യങ്ങള്‍ എല്ലാം ചെയ്യണം എങ്കില്‍ 5 ഇഞ്ച് മുതല്‍ വലുപ്പമുളള ഫോണുകള്‍ വാങ്ങുന്നതാണ് നല്ലത്.

സ്‌ക്രീന്‍ റസൊല്യൂഷന്‍

സ്‌ക്രീനില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അതിന്റെ റസൊല്യൂഷനാണ്. റസൊല്യൂഷന്‍ പിക്‌സല്‍ കൂടുന്നതിനനുസരിച്ച് ഫോണ്‍ അത്രയും നല്ലതായിരിക്കും. 240X320 മുതല്‍ 2160X3840 പിക്‌സലുളള ഫോണുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. കുറഞ്ഞ റസൊല്യൂഷന്‍ ആണെങ്കില്‍ സ്‌കീനിന്റെ ക്ലാരിറ്റി കുറവായിരിക്കും. ഫോണില്‍ എച്ച്ഡി ക്വാളിറ്റിയുളള വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യണം എങ്കില്‍ 720X1280 പിക്‌സല്‍ റസൊല്യൂഷന്‍ സ്‌ക്രീന്‍ ആവശ്യമാണ്. അതു പോലെ PPI എത്ര കൂടുന്നുവോ അത്രയധികം ക്ലീരിറ്റിയും കൂടും.

റൂട്ടിങ്ങ് ഒഴിവാക്കി ആന്‍ോഡ്രോയ്ഡ് ഡിവൈസിന്റെ വേഗത കൂട്ടുന്നത് എങ്ങനെ

ക്യാമറ

ക്യാമറയുടെ മെഗാപിക്‌സല്‍ കൂടി എന്നു കരുതി ക്യാമറ ക്ലാരിറ്റി നല്ലതായിരിക്കണം എന്നില്ല. ക്യാമറയില്‍ നിങ്ങള്‍ അറിയേണ്ട കാര്യം അതിന്റെ ലെന്‍സും സെന്‍സറുമാണ്. വില കുറഞ്ഞ ചൈനീസ് ഫോണില്‍ 12എംപി ക്യാമറയായാലും അതിന്റെ ക്വാളിറ്റി വളരെ മോശമായിരിക്കും. കാരണം ഫോണിന്റെ ലെന്‍സും സെന്‍സറും മോശമാണ് എന്നാണ് അര്‍ത്ഥം. BSI, CMOS എന്നിവ നല്ല സെന്‍സറുകളാണ്. ലെന്‍സ് അപ്പര്‍ച്ചര്‍ f/3/3, f/1.7 എന്നായിരിക്കും രേഖപ്പെടുത്തിയിരിക്കുന്നത്. fനു ശേഷമുളള നമ്പര്‍ എത്ര കുറവാണോ അത്രയേറെ ക്ലാരിറ്റി കൂടുതല്‍ ആയിരിക്കും ഫോണിന്.

Best Mobiles in India

English Summary

Our Smartphone Buying Guide covers everything you need to know before you buy, ranging from the device’s screen size and price to its camera and which carrier will provide the best service for your phone.