വിദേശ യാത്രകളിൽ ഇന്റർനെറ്റ് ഉപയോഗം എളുപ്പമാക്കാൻ ചില മാർഗ്ഗങ്ങൾ


വിദേശ യാത്രകളിൽ ഇന്റർനെറ്റ് ഉപയോഗം എളുപ്പമാക്കുന്നതിന് സഹായകരമായ ചില കാര്യങ്ങളാണ് ഇന്നിവിടെ പറയാൻ പോകുന്നത്. പൊതുവെ ഇത്തരം യാത്രകളിൽ ഉള്ള ഇന്റർനെറ്റ് ഉപയോഗത്തിന് നല്ലൊരു തുക നമ്മൾ കൊടുക്കേണ്ടി വരാറുണ്ട്. അതിനാൽ തന്നെ അതിൽ നിന്നും രക്ഷപ്പെടാൻ സാധിക്കുന്ന ചില മാർഗ്ഗങ്ങളാണ് ഇവയിൽ പലതും.

Advertisement

ഇതിൽ ആദ്യത്തേത് ഹോട്ടൽ വൈഫൈ ആണ്. പതിവായി യാത്ര ചെയ്യുന്നവരെ സംബന്ധിച്ച് താമസിക്കുന്ന ഹോട്ടലില്‍ വൈ-ഫൈ സൗകര്യം ഉണ്ടോ എന്ന് പരിശോധിക്കുന്നത് ഗുണകരമാകും. വൈ-ഫൈ- കണക്ഷന്‍ ഉള്ള ഹോട്ടലുകള്‍ കണ്ടെത്തി താമസത്തിന് തിരഞ്ഞെടുക്കുക. ഹോട്ടലില്‍ വിളിച്ച് വൈ-ഫൈ കണക്ഷന്‍ ഉണ്ടെന്ന് ഉറപ്പ് വരുത്താം.

Advertisement

അടുത്തത്എ വിടെ യാത്ര ചെയ്താലും സ്‌കൈറോം ഹോട്‌സ്‌പോട്ട് കൊണ്ടുപോവുക എന്നതാണ്. ലോകത്തെല്ലായിടത്തും പ്രവര്‍ത്തിക്കുന്ന വയര്‍ലെസ്സ് ഹോട്‌സ്‌പോട്ടാണിത്.അതിനാല്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കേണ്ട യാത്രയിലാണെങ്കില്‍ ഇതുണ്ടെങ്കില്‍ ലോക്കല്‍ നെറ്റ് വര്‍ക്ക് സംബന്ധിച്ച് വിഷമിക്കേണ്ടതില്ല. ചില പരിമിതികള്‍ ഉണ്ടെങ്കിലും യൂറോപ്, ഏഷ്യ, വടക്കേ അമേരിക്ക, തുടങ്ങി വിവിധ രാജ്യങ്ങളില്‍ ഇത് പ്രവര്‍ത്തിക്കും.

ഇനി ഹോട്‌സ്‌പോട്ട് വാങ്ങാന്‍ പണമോ സമയമോ ഇല്ലെങ്കിലും വിഷമിക്കേണ്ട്. ലോകത്തിന്റെ പല ഭാഗത്തും കാണപ്പെടുന്ന സ്റ്റാര്‍ബക്‌സുകള്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും. കസ്റ്റമേഴ്‌സിന് വൈ- ഫൈ ലഭ്യമാക്കുന്ന നിരവധി ചെറിയ കഫെകള്‍ വേറെയും കണ്ടെത്താന്‍ കഴിയും.

അവസാനമായി നമ്മുടെ ഫ്‌ളൈറ്റിൽ തന്നെയുള്ള സൗകര്യമാണ് പറയുന്നത്. അവശേഷിക്കുന്ന ജോലികള്‍ ചെയ്ത് തീര്‍ക്കാന്‍ ഫ്‌ളൈറ്റില്‍ ലഭ്യമാകുന്ന വൈ-ഫൈയും ഉപയോഗപ്രദമാക്കാം. എന്നാല്‍ ബാങ്ക് അക്കൗണ്ട് പരിശോധിക്കുക സാധനങ്ങള്‍ വാങ്ങുക പോലുള്ള ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ ഫ്‌ളൈറ്റിലെ വൈ-ഫൈ ഉപയോഗിച്ച് ചെയ്യുന്നത് ഒഴിവാക്കുക. ഈ പറഞ്ഞതെല്ലാം ഒരുപരിധി വരെ റോമിങ് ചാർജ്ജുകളിൽ നിന്നും നിങ്ങളെ രക്ഷപ്പെടുത്താൻ സഹായകമാക്കും.

Best Mobiles in India

Advertisement

English Summary

Best Ways to Use Internet When You Are Abroad.