സോഷ്യല്‍ മീഡിയ ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ഇവ ശ്രദ്ധിക്കുക!


ആളുകള്‍ ഇന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വളരെ ഏറെ പരിചിതരായി തീര്‍ന്നു. കൂടാതെ ഈ വെബ്‌സൈറ്റുകള്‍ ആശയവിനിമയം നടത്താനും നിങ്ങളുടെ ജീവിത പരിപാടികള്‍ എന്നിവ മറ്റുളളവര്‍ക്ക് എത്തിക്കാനും ഇത് വളരെ ഏറെ ഉപയോഗപ്പെടുന്നു. വിവിധ രീതിയിലുളള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഇന്ന് പ്രചാരത്തില്‍ ഉണ്ട്. ഓരോന്നിന്റേയും പ്രവര്‍ത്തന രീതികള്‍ വളരെ വ്യത്യസ്ഥമാണ്.

Advertisement

എട്ടു ദിവസത്തെ ബാറ്ററി ലൈഫുമായി ഷവോമി റെഡ്മി 5എ!

അതായത് സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍, സ്‌നാപ്ചാറ്റ് എന്നിവ ഉപയോഗിക്കുമ്പോള്‍ വ്യത്യസ്ഥമായ രീതിയിലാണ് ഡാറ്റകള്‍ ഉപയോഗപ്പെടുത്തുന്നത്. ചില സൈറ്റുകള്‍ കൂടുതല്‍ ഡാറ്റ ഉപയോഗിക്കുന്നു എന്നാല്‍ മറ്റു ചിലത് കുറച്ചു ഡാറ്റകളും.

Advertisement

സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ എങ്ങനെ ഡാറ്റ സംരക്ഷിക്കാം എന്നുളളതിന് കുറച്ചു മാര്‍ഗ്ഗങ്ങള്‍ നല്‍കാം ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തിലൂടെ..

ഫേസ്ബുക്കില്‍ എങ്ങനെ ഡാറ്റ സംരക്ഷിക്കാം

ഫേസ്ബുക്ക് അക്കൗണ്ട് ദിവസേന ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ ഫേസ്ബുക്ക് ജനപ്രീയ അക്കൗണ്ടായി മാറിയിരിക്കുകയാണ്. ഫേസ്ബുക്കില്‍ ഡാറ്റ അധികം ഉപയോഗിക്കാറുണ്ട്. അതിനാല്‍ ഈ അക്കൗണ്ട് ഉപയോഗിക്കുമ്പോള്‍ ഡാറ്റ നഷ്ടപ്പെടാതിരിക്കാന്‍ ഫേസ്ബുക്കിനുളളില്‍ തന്നെ നിങ്ങള്‍ക്ക് ഓപ്ഷന്‍ ഉണ്ട്. അതായത് ഫേസ്ബുക്കിലെ 'Settings' ഓപ്ഷനില്‍ പോവുക, അവിടെ 'Data server option' എന്നു കാണാം. അത് 'On' ചെയ്യുക.

പുതിയ വേരിയന്റില്‍ മോട്ടോ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു!

ഇന്‍സ്റ്റാഗ്രാം

ഫേസ്ബുക്കിനു സമാനമാണ് മറ്റൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാഗ്രാം. ഇത് ഉപയോഗിക്കാനും വളരെ ഏറെ ഡാറ്റ അത്യാവശ്യമാണ്. ഇത് ഉപയോഗിക്കുമ്പോള്‍ ഡാറ്റ സംരക്ഷിക്കാനായി Cog ബട്ടണ്‍ തിരഞ്ഞെടുത്ത് 'Options' എന്നതില്‍ പോവുക. അവിടെ 'Settings'ല്‍ 'Mobile/Cellular Data Use Option' എന്നു കാണാം. ഈ ഓപ്ഷനില്‍ ടാപ്പ് ചെയ്താല്‍ നിങ്ങള്‍ക്ക് 'Use less Data' എന്നു മറ്റൊരു ഓപ്ഷന്‍ കാണാം. ഈ ഓപ്ഷന്‍ നിങ്ങള്‍ ഓണ്‍ ചെയ്യുക.

സ്‌നാപ്ചാറ്റ്

ഇതും ഉപഭോക്താക്കള്‍ വളരെ ഏറെ ഉപയോഗിക്കുന്ന മറ്റൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ്. ഇതിലും ഒരുപാട് ഡാറ്റ ഉപയോഗപ്പെടുത്താറുണ്ട്. എന്നാല്‍ ഇതില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ ഡാറ്റ ഉപയോഗം കുറയാക്കാം. അതിനായി നിങ്ങള്‍ ആദ്യം സ്‌നാപ്പ് ചാറ്റ് സ്‌ക്രീനില്‍ പോവുക. അവിടെ മുകളില്‍ വലതു ഭാഗത്തായി 'Cog icon' എന്നു കാണാം. അതില്‍ ടാപ്പ് ചെയ്ത് താഴേക്ക് സ്‌ക്രാള്‍ ചെയ്യുക. അവിടെ 'Additional Services' എന്ന ഓപ്ഷന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്ത് 'Manage option' എന്നതില്‍ ടാപ്പ് ചെയ്യുക. അവിടെ 'Turn on the Travel Mode' എന്നു കാണാം.

ജാഗ്രത! ഈ ആന്റിവൈറസ് ആപ്പ് യൂസര്‍ ഡേറ്റ ചോര്‍ത്തും

Best Mobiles in India

English Summary

There are various types of social media platforms trending nowadays and each other popular social media is vastly differentiable in case of their prospects and functions being provided.