ലാപ്‌ടോപ് പ്രവര്‍ത്തനം സാവധാനമോ? പവര്‍ ഓപ്ഷന്‍ പരിശോധിക്കൂ



ലാപ്‌ടോപിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാകാന്‍ പല കാരണങ്ങളും ഉണ്ട്. അതിലൊന്ന് പവര്‍ ഓപ്ഷന്‍സിലെ മാറ്റമാണ്. ഇത് കണ്ടെത്തി പരിഹരിക്കുകയും ഏറെ എളുപ്പമാണ്. ബാറ്ററി കുറയുമ്പോള്‍ ലാപ്‌ടോപുകള്‍ ഓട്ടോമാറ്റിക്കായി പവര്‍ സേവര്‍ മോഡിലേക്ക് പോകാറുണ്ട്. അങ്ങനെ വരുമ്പോള്‍ ഇപ്പോഴത്തെ മിക്ക ലാപ്‌ടോപുകളും അവയുടെ ഗ്രാഫിക് പ്രോഗ്രാമുകളില്‍ മാറ്റം വരുത്തുകയും സിഡി/ഡിവിഡി ഡ്രൈവുകളുടെ പ്രവര്‍ത്തനം നിര്‍ത്തുകയും ചെയ്യുന്നു. ബാറ്ററി ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണിത്.

ബാറ്ററി ഫുള്‍ ആയ ശേഷം പവര്‍ സേവര്‍ മോഡലില്‍ നിന്നും സാധാരണ ബാലന്‍സ്ഡ് മോഡിലേക്ക് ഓട്ടോമാറ്റിക്കായി മാറണമെന്നില്ല. അത് ലാപ്‌ടോപ് ഉപയോഗിക്കുന്ന ആള്‍ പരിശോധിക്കേണ്ട കാര്യമാണ്. അങ്ങനെ മാറാത്ത പക്ഷം സിസ്റ്റം വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ അത് വളരെ സാവധാനത്തിലാണ് പ്രോഗ്രാമുകളോട് പ്രതികരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കും.

Advertisement


ഇത്തരത്തില്‍ ലാപ്‌ടോപ് സാവധാനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സാധാരണ ചെയ്യാറുള്ള പോലെ ഡിസ്‌ക് ക്ലീനിംഗ്, ടെമ്പ് ഫയല്‍ റിമൂവിംഗ് എന്നിവയെല്ലാം നമ്മള്‍ ചെയ്ത് നോക്കും. എങ്കിലും കാര്യമായ മെച്ചം കണ്ടെന്ന് വരില്ല. എന്താണെന്ന് ചിന്തിച്ച് സമയം കളയാതെ സിസ്റ്റം പെട്ടെന്ന് സ്ലോ ആകുമ്പോള്‍ ആദ്യം തന്നെ പവര്‍ ഓപ്ഷനില്‍ പോയി നോക്കുകയാണ് വേണ്ടത്. .

Advertisement

പവര്‍ ഓപ്ഷനില്‍ കാണുന്ന Balanced, Power Saver എന്നിവയില്‍ ഏതിലാണ് സിസ്റ്റം ഉള്ളതെന്ന് പരിശോധിക്കുക. പവര്‍ സേവര്‍ മോഡിലാണെങ്കില്‍ അത് ബാലന്‍സ്ഡിലേക്ക് മാറ്റിയാല്‍ മാത്രം മതി. സിസ്റ്റത്തിന്റെ മുമ്പത്തെ വേഗത അധികം സമയം കളയാതെ തന്നെ തിരിച്ചെടുക്കാം.

Best Mobiles in India

Advertisement