ലാപ്ടോപ്പ് ശരിയായ വിധത്തിൽ ചാർജ്ജ് കയറുന്നില്ലെങ്കിൽ ഈ മാർഗ്ഗം ഒന്ന് പരീക്ഷിച്ചുനോക്കൂ..


പലപ്പോഴും അൽപ്പം ഉപയോഗം വന്ന ലാപ്‌ടോപ്പുകൾ ഉപയോഗിക്കുനന്വർ അനുഭവിക്കുന്ന പ്രശ്നമാണ് ശരിയായ രീതിയിൽ ചാർജ്ജ് കയറാത്ത പ്രശ്നം. ചാർജർ കേടായതോ ബാറ്ററി കേടായതോ ആണെങ്കിൽ അവ മാറ്റുക തന്നെ വേണം. എന്നാൽ അതല്ലാതെ വിൻഡോസിന് അകത്ത് ചെയ്യാൻ പറ്റുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് ചുരുക്കി വിവരിക്കുകയാണ് ഇവിടെ.

Advertisement

ആദ്യം ചെയേണ്ടത് പവര്‍ സെറ്റിങ്ങ്‌സ് പരിശോധിക്കുക എന്നതാണ്. ഇതിനായി സ്റ്റാര്‍ട്ട്> കണ്ട്രോള്‍ പാനല്‍> പവര്‍ സെറ്റിങ്ങ് ഓപ്ഷന്‍ എന്ന് ചെയ്യുക. ഇതില്‍ 'ലോ ബാറ്ററി ലെവല്‍' എന്നുളളത് ഹൈ ലെവല്‍ ആക്കിയാല്‍ കമ്പ്യൂട്ടര്‍ ചാര്‍ജ്ജ് ചെയ്യുന്നതിനു പകരം ഷട്ട് യൗണ്‍ ആകുന്നതാണ്. ഇത് സെറ്റിങ്ങ്‌സില്‍ ചെയ്യുമ്പോള്‍ ചിലപ്പോള്‍ ചാര്‍ജ്ജ് ആകുന്നതാണ്. അങ്ങനെ ആയില്ലെങ്കില്‍ ഡിവൈസ് മാനേജര്‍ തുറക്കുക

Advertisement

അവിടെ മൈക്രോസോഫ്റ്റ് ACPI-കംപ്ലയിന്റ് കണ്ട്രോള്‍ മെത്തേഡ് ബാറ്ററി' (Microsoft ACPI-Complaint Control Method Battery) തിരഞ്ഞെടുത്ത് ഡ്രൈവര്‍ സോഫ്റ്റ്‌വയര്‍ അപ്‌ടേറ്റ് ചെയ്യുക. ഇനി അതില്‍ കാണുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക. ശേഷം കമ്പ്യൂട്ടര്‍ ഷട്ട്ഡൗണ്‍ ചെയ്ത് വീണ്ടും തുറക്കുക. അപ്പോള്‍ ഡ്രൈവര്‍ പ്രാബല്യത്തില്‍ വരും. ഇപ്പോഴും നിങ്ങളുടെ ലാപ്‌ടോപ്പ് ചാര്‍ജ്ജ് ചെയ്യുന്നില്ല എങ്കില്‍ ബാറ്ററി സെക്ക്ഷന്റെ ഓരോ എന്‍ട്രിയിലും 'അപ്‌ടേറ്റ് ഡ്രൈവര്‍' ആവര്‍ത്തിക്കുക. തുടര്‍ന്ന് രണ്ടാമതും കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.

ഇനിയും നിങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ ചാര്‍ജ്ജ് ചെയ്യാന്‍ സാധിച്ചില്ല എങ്കില്‍, റൈറ്റ് ക്ലിക്ക് ചെയ്ത്, മൈക്രോസോഫ്റ്റ് ACPI- കപ്ലയിന്റ് കണ്ട്രോള്‍ മെത്തേഡ് ബാറ്ററി> അണ്‍ഇന്‍സ്‌റ്റോള്‍ തിരഞ്ഞെടുക്കു. പ്രോസസ് കഴിഞ്ഞാല്‍ scan for hardware changse open action tab > scan for hardware changes> open action tab> Scan for hardware changes. ഡ്രൈവര്‍ റീഇന്‍സ്‌റ്റോള്‍ ചെയ്തതിനു ശേഷം കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക. ഈ ഘട്ടം ചെയ്യാനായി ലാപ്‌ടോപ്പില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വേണം എന്നത് ഓർക്കുമല്ലോ.

Best Mobiles in India

Advertisement

English Summary

Charging Tips for Windows Laptops.