നിങ്ങള്‍ക്ക് യോജിച്ച മികച്ച സാംസങ് സ്മാര്‍ട്ട്‌ഫോണ്‍ തിരഞ്ഞെടുക്കുന്നതെങ്ങനെ....!


തദ്ദേശീയ വിപണിയില്‍ കരുത്തുറ്റ സാന്നിധ്യമാവാന്‍ സാംസങിന് അധിക സമയം വേണ്ടി വന്നില്ല. ഫീച്ചര്‍ ഫോണുകളുമായി കമ്പനി നേരത്തേയുണ്ടായിരുന്നെങ്കിലും, സ്മാര്‍ട്ട്‌ഫോണുകളുടെ വരവോട് കൂടി ഒരു നവോത്ഥാനമാണ് കമ്പനിക്ക് ഉണ്ടായിരിക്കുന്നത്.

ഒരു പിടി സ്മാര്‍ട്ട്‌ഫോണുകളാണ് കമ്പനി ഇതുവരെ വിപണിയില്‍ തൊടിയിച്ചിരിക്കുന്നത്. അതില്‍ ചിലതാണ് ആദ്യ ഗ്യാലക്‌സി നോട്ട് ഫാബ്‌ലറ്റ്, ഗ്യാലക്‌സി എസ്4, ഗ്യാലക്‌സി എസ്5 തുടങ്ങിയവ.

ഇത്തരത്തില്‍ ഒരു പിടി സാംസങ് സ്മാര്‍ട്ട്‌ഫോണുകള്‍ എത്തുമ്പോള്‍, അതില്‍ നിന്ന് നിങ്ങള്‍ക്ക് വേണ്ടത് തിരഞ്ഞെടുക്കുന്നത് എങ്ങനെ. നിങ്ങള്‍ക്ക് യോജിച്ച പുതിയ സാംസങ് സ്മാര്‍ട്ട്‌ഫോണ്‍ തിരഞ്ഞെടുക്കാന്‍ താഴെ കൊടുത്തിരിക്കുന്ന 5 മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക.

1

നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണുകളെക്കുറിച്ച് കൂടുതല്‍ ഗവേഷണം നടത്തുന്നതിന് അനുസരിച്ച് വ്യത്യസ്ത മോഡലുകള്‍ക്ക് വ്യത്യസ്ത വില കാണുവാന്‍ സാധിക്കും. അതുകൊണ്ട് തന്നെ നിങ്ങളുടെ ബഡ്ജറ്റ് എത്രയാണെന്ന് അറിയേണ്ടത് പരമ പ്രധാനമാണ്.

2

നിങ്ങളുടെ സ്വകാര്യ ആവശ്യത്തിനാണോ, ഔദ്യോഗിക ആവശ്യത്തിനാണോ ഫോണ്‍ എടുക്കുന്നതെന്ന് ഉറപ്പാക്കുക.

3

സാംസങ് പ്രധാനമായും ആന്‍ഡ്രോയിഡ്, വിന്‍ഡോസ് ഒഎസ്സുകളാണ് ഇറക്കുന്നത്. ഒഎസ്സിനെക്കുറിച്ച് ചെറിയ ഒരന്വേഷണം നടത്തി നിങ്ങള്‍ക്ക് യോജിച്ച ഒഎസ്സ് ഏതാണെന്ന് തീരുമാനത്തിലെത്തുക.

4

ലഭ്യമായ റാം, ബാറ്ററി യൂണിറ്റ്, കണക്ടിവിറ്റി ഓപ്ഷനുകള്‍, പ്രൊസസ്സിങ് പവര്‍ തുടങ്ങി മറ്റ് സവിശേഷതകളില്‍ കൂടി കണ്ണ് ഉറപ്പിക്കുക.

5

ഒരിക്കല്‍ നിങ്ങള്‍ ഒരു ഹാന്‍ഡ്‌സെറ്റ് തീരുമാനിച്ചു കഴിഞ്ഞാല്‍, അതിന്റെ എതിരാളികളുമായി ഫോണിനെ താരതമ്യം ചെയ്യുക. ചിലപ്പോള്‍ ഇതിനേക്കാള്‍ മികച്ച സവിശേഷതകളും പ്രത്യേകതകളും കുറഞ്ഞ വിലയില്‍ ലഭിച്ചേക്കാം.

Most Read Articles
Best Mobiles in India
Read More About: samsung smartphones mobiles news

Have a great day!
Read more...

English Summary

We here look the steps to choose the best Samsung smartphone for you.