നിങ്ങളുടെ ഫോണ്‍ എന്‍ക്രിപ്റ്റ് ചെയ്‌തോ?


എന്‍ക്രിപ്ഷന്‍ എന്ന വാക്ക് നിങ്ങള്‍ പല സ്ഥലങ്ങളില്‍ കേട്ടിട്ടുണ്ടാകും. എന്നാല്‍ അത് എന്താണെന്ന് കൃത്യമായി നിങ്ങള്‍ക്ക് അറിയാമോ? കൂടാതെ നിങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഫോണ്‍ സുരക്ഷ ഉറപ്പാണെന്നു തോന്നുന്നുണ്ടോ? സുരക്ഷയില്ലാത്ത ഫോണുകള്‍ പല രീതിയില്‍ എന്‍ക്രിപ്റ്റ് ചെയ്യാറുണ്ട്.

Advertisement

മുന്നില്‍ 12എംപി ഡ്യുവല്‍ ക്യാമറയുമായി ഓപ്പോ എഫ്5!

ഒരിക്കര്‍ സ്മാര്‍ട്ട്ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍ അത് ഒരിക്കലും സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളുടെ കുറ്റമല്ല. തീര്‍ച്ചയായും അത് നിങ്ങളുടെ ശ്രദ്ധ കുറവു കൊണ്ടാണ്. ഇപ്പോള്‍ ഗവണ്മെന്റും മറ്റു ഹാക്കര്‍മാരും നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുകയാണ്. എന്നാല്‍ നിങ്ങളുടെ ഈ പ്രശ്‌നത്തിന് പരിഹാരമായി ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോം തന്നെ ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ്. ഈ സവിശേഷതയാണ് എന്‍ക്രിപ്ഷന്‍. ഗൂഗിള്‍ ഈ സവിശേഷത വീണ്ടും ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രഡ്(2.3)ല്‍ അവതരിപ്പിക്കുകയും കൂടാതെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ വരുത്തുകയും ചെയ്തു.

Advertisement

എന്‍ക്രിപ്ഷന്‍ എന്നാല്‍ എല്ലാ വിവരങ്ങളും ഡാറ്റകളും ഒരു കോഡായി പരിവര്‍ത്തനം ചെയ്യുന്നു എന്നതാണ്. ഇത് അനധികൃത ആക്‌സസ് തടയുന്നതിനു വേണ്ടിയാണ്. ഒരിക്കല്‍ എന്‍ക്രിപ്റ്റ് ചെയ്തു കഴിഞ്ഞാല്‍ പാറ്റേണ്‍ ലോക്ക് ഉപയോഗിച്ച് ഡീക്രിപ്റ്റ് ചെയ്യതെ പാട്ടുകളോ ഫോട്ടോകളോ ആപ്‌സോ ഒന്നും തന്നെ നോക്കാന്‍ സാധിക്കില്ല.

ഫയര്‍ഫോക്‌സിലൂടെ വലിയ ഫയലുകള്‍ സുരക്ഷിതമായി അയക്കാം!

എന്‍ക്രിപ്റ്റ് ചെയ്യുന്നതിനു മുന്‍പ് ഈ താഴെ പറയുന്ന കാര്യങ്ങള്‍ ഓര്‍ക്കുക.

1. നിങ്ങളുടെ ഫോണ്‍ ബാറ്ററി 80%ല്‍ അധികം ഉണ്ടായിരിക്കണം.
2. നിങ്ങളുടെ ഫോണിലെ എല്ലാ ഫയലുകളും ബാക്കപ്പ് ചെയ്തിരിക്കണം.

എങ്ങനെ ഫോണ്‍ എന്‍ക്രിപ്റ്റ് ചെയ്യാം എന്നു നോക്കാം.

Advertisement

1. ആദ്യം സെറ്റിങ്ങ്‌സില്‍ പോയി 'Security' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

2. 'Encrypt phone' ഓപ്ഷനില്‍ ടാപ്പു ചെയ്യുന്നതിലൂടെ പ്രക്രിയ ആരംഭിക്കുന്നതാണ്.

3. ഒരിക്കല്‍ ഇങ്ങനെ ചെയ്തു കഴിഞ്ഞാല്‍ രണ്ടു പ്രാവശ്യം സ്ഥിരീകരണത്തിനായി ആവശ്യപ്പെടും. ഈ രണ്ട് പ്രാവശ്യവും എന്‍ക്രിപ്റ്റ് ഫോണ്‍ ബട്ടണില്‍ ടാപ്പ് ചെയ്യുക.

4. എന്‍ക്രിപ്റ്റ് പ്രക്രിയ ആരംഭിക്കുന്നതിനായി ഫോണ്‍ ഓട്ടോമാറ്റിക് യി റീബൂട്ട് ചെയ്യും. ഈ ഘട്ടം പൂര്‍ത്തിയാകാന്‍ കുറച്ചു സമയം എടുക്കുന്നു.

5. എന്‍ക്രിപ്ഷന്‍ നടന്നു കഴിഞ്ഞാല്‍ ഫോണ്‍ വീണ്ടും റീസ്റ്റാര്‍ട്ട് ചെയ്യുക. ഇതു കൂടി കഴിഞ്ഞാല്‍ നിങ്ങളുടെ ഫോണ്‍ എന്‍ക്രിപ്റ്റ് ആയി എന്ന് അര്‍ത്ഥം.

Best Mobiles in India

Advertisement

English Summary

The most secure kind of communications encryption, called "end-to-end" encryption, prevents even app makers, cellular carriers or phone makers from being able to read the messages.