നഷ്ടപ്പെട്ട ആന്‍ഡ്രോയിഡ് സിവൈസില്‍ നിന്നും ഡാറ്റ എങ്ങനെ ഡിലീറ്റ് ചെയ്യാം?


നിര്‍ഭാഗ്യവശാല്‍ ചില സമയങ്ങളില്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍/ ടാബ്ലറ്റ് നഷ്ടപ്പെടാറുണ്ട്. എന്നാല്‍ അതിലെ ഡാറ്റകള്‍ എങ്ങനെ നിങ്ങള്‍ക്കു ഡിലീറ്റ് ചെയ്യാം? ഇതിനെ കുറിച്ച് നിങ്ങള്‍ ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ?

Advertisement

എന്തായാലും നിങ്ങളുടെ ഫോണില്‍ വ്യക്തിഗത വിവരങ്ങള്‍ അല്ലെങ്കില്‍ ഔദ്യോഗിക വിവരങ്ങള്‍ ഉണ്ടായിരിക്കും.

Advertisement

ജിയോ പോസ്റ്റ്‌പെയ്ഡ് പ്രീപെയ്ഡ് പ്ലാനുകള്‍ ഇന്നു മുതല്‍ പരിഷ്‌കരിച്ചു!

എന്നാല്‍ നഷ്ടപ്പെട്ട ഉപകരണെ കണ്ടെത്താന്‍ നിങ്ങളെ സഹായിക്കുന്ന അനേകം ആപ്ലിക്കേഷനുകള്‍ ഉണ്ട്. എന്നാല്‍ നഷ്ടപ്പെട്ട ഫോണില്‍ നിന്നും ഡാറ്റകള്‍ എങ്ങനെ ഡിലീറ്റ് ചെയ്യാം. എങ്ങനെ നിങ്ങളുടെ ഉപകരണം ലോക്ക് ചെയ്യാം?

നിങ്ങളുടെ നഷ്ടപ്പെട്ട ഫോണിലെ ഡാറ്റകള്‍ ഡിലീറ്റ് ചെയ്യുന്നതിനായി 'Find my device' എന്നത് ഉപയോഗിച്ച് ഈ പ്രക്രിയ ചെയ്യാന്‍ പോകുന്നു. ഈ പ്രക്രിയ ചെയ്യണം എങ്കില്‍ നിങ്ങളുടെ ഫോണ്‍ ഓണ്‍ ആയിരിക്കണം, അതിനു ശേഷം ഗൂഗിള്‍ അക്കൗണ്ടിലേക്ക് സൈന്‍ ഇന്‍ ചെയ്യുക. അതിനു ശേഷം വൈഫൈ അല്ലെങ്കില്‍ ഡാറ്റ ഉപയോഗിച്ച് 'Find my device' ടേണ്‍ ഓണ്‍ ചെയ്യുക. ഒരിക്കല്‍ നിങ്ങളുടെ ഡിവൈസ് 'Find my mobile' ല്‍ കണ്ടാല്‍ ണത് നിങ്ങളുടെ മൊബൈലിന്റെ അവസാന ലൊക്കേഷന്‍ കാണിക്കും. കൂടാതെ ഉപകരണത്തിന് ഒരു നോട്ടിഫിക്കേഷനും ലഭിക്കും.

ഒരു ക്യാമറ ഫോണില്‍ 'ബോകെ' ഇഫക്ടില്‍ ബാക്ക്ഗ്രൗണ്ട്‌ എങ്ങനെ ഷൂട്ട് ചെയ്യാം?

സ്‌റ്റെപ്പ് 1

ആദ്യം നിങ്ങള്‍ android.com/find എന്നതില്‍ പോവുക.

സ്‌റ്റെപ്പ് 2

രണ്ടാമതായി ഗൂഗിള്‍ അക്കൗണ്ട് സൈന്‍ ഇന്‍ ചെയ്യുക.

സ്റ്റെപ്പ് 3

ഇവിടെ നിങ്ങള്‍ ഉപയോഗിച്ചിരുന്ന മൊബൈലിന്റെ ലിസ്റ്റുകള്‍ കാണാം. നിങ്ങള്‍ക്ക് ഒന്നില്‍ കൂടുതല്‍ ഉപകരണം ഉണ്ടെങ്കില്‍ സ്‌ക്രീനിനു മുകളില്‍ കാണുന്ന നഷ്ടപ്പെട്ട ഉപകരണത്തില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 4

മാപ്പില, ഡിവൈസ് എവിടെ ആണെന്നു കാണുക.

സ്റ്റെപ്പ് 5

ഇപ്പോള്‍ നിങ്ങള്‍ക്ക് ഡിവൈസ് കാണാന്‍ സാധിക്കുന്നില്ല എങ്കില്‍, അത് ലഭ്യമാണ് എങ്കില്‍ അവസാനം അറിയപ്പെടുന്ന സ്ഥാനം കാണിക്കും.

സ്റ്റെപ്പ് 6

ഇനി ആപ്പില്‍ നിങ്ങള്‍ക്ക് Sound, Lock, Erase എന്നിങ്ങനെ മൂന്ന് ഓപ്ഷനുകള്‍ കാണിക്കും.

'Sound' എന്നതിലാണ് നിങ്ങള്‍ ക്ലിക്ക് ചെയ്യുന്നതെങ്കില്‍ നിങ്ങളുടെ ഫോണ്‍ 5 മിനിറ്റ് ഫുള്‍ വോളിയത്തില്‍ റിങ്ങ് ചെയ്യും.

'Lock' എന്നതിലാണ് ടാപ്പ് ചെയ്യുന്നതെങ്കില്‍ നിങ്ങളുടെ ഉപകരണം നിങ്ങളുടെ PIN, പാറ്റേണ്‍ അല്ലെങ്കില്‍ പാസ്‌വേഡ് ഉപയോഗിച്ച് ലോക്ക് ചെയ്യുന്നു.

നിങ്ങള്‍ക്ക് ലോക്ക് സ്‌ക്രീനിലേക്ക് വീണ്ടെടുക്കല്‍ സന്ദേശമോ ഫോണ്‍ നമ്പര്‍ ചേര്‍ക്കാനും കഴിയും.

നിങ്ങള്‍ 'Erase' എന്നതിലാണ് ടാപ്പ് ചെയ്യുന്നതെങ്കില്‍ നിങ്ങളുടെ ഫോണിലെ എല്ലാ ഡാറ്റകളും ഡിലീറ്റ് ആകുന്നതാണ്.

 

Best Mobiles in India

English Summary

Did you lost your important files from Android smartphone? If you want to retrieve your lost or deleted data from your Android phone then we will give you tips.