വൺപ്ലസ് 6ന്റെ എല്ലാ ഫുൾ HD ഒറിജിനൽ വാൾപേപ്പറുകളും ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാം


വൺപ്ലസ് 6 ചരിത്രം കുറിച്ച് വിജയക്കുതിപ്പ് തുടരുമ്പോൾ 34999 രൂപ മുതലാണ് എന്നതിനാൽ വാങ്ങാൻ എല്ലാവർക്കും പറ്റണം എന്നില്ലല്ലോ. അത്തരക്കാർക്ക് ചെറിയൊരു ആശ്വാസവുമായാണ് ഞാൻ ഇന്നിവിടെ എത്തിയിരിക്കുന്നത്. വൺപ്ലസ് 6 ന്റെ എല്ലാ ഒറിജിനൽ വാൾപേപ്പറുകളും അതിന്റെ ഒറിജിനൽ സൈസിൽ തന്നെ നിങ്ങൾക്ക് ഇവിടെ നിന്നും ഡൌൺലോഡ് ചെയ്യാം. ഈ ലേഖനത്തിന്റെ ഏറ്റവും താഴെയായി ലിങ്ക് കാണാം.

എന്തുകൊണ്ട് വൺപ്ലസ് 6 വാൾപേപ്പർ?

5 വാൾപേപ്പറുകൾ ആണ് Hampus Olsson വൺപ്ലസ് 6 ന് വേണ്ടി ഡിസൈൻ ചെയ്തിരിക്കുന്നത്. ഇവയോടൊപ്പം 'നെവർ സെറ്റിൽ' ലോഗോ വരുന്നതും ഉണ്ട്. ഹംപസ് തന്റെ മുമ്പുള്ള എല്ലാ ഫോൺ മോഡലുകളിലും കൊണ്ടുവന്നതിനേക്കാൾ മികച്ച വാൾപേപ്പറുകൾ ആണ് ഇവിടെ വൺപ്ലസ് 6ൽ ഒരുക്കിയിരിക്കുന്നത്.

വൺപ്ലസ് വാൾപേപ്പറുകൾ എന്തുകൊണ്ട് ആളുകൾ ഇത്രയധികം ഇഷ്ടപ്പെടുന്നു?

കൃത്യമായ അനുപാതത്തിൽ ഫോണിന് ഉചിതമായ രീതിയിലാണ് ഓരോ വൺപ്ലസ് വാൾപേപ്പറുകളും എത്തുന്നത്. സ്ക്രീനിലെ ഐക്കണുകളും അവയ്ക്കടിയിലെ അക്ഷരങ്ങളുമെല്ലാം വ്യക്തമായി കാണാൻ സാധിക്കുന്ന തരത്തിലാണ് ഓരോ വാൾപേപ്പറുകളും രൂപകൽപ്പന ചെയ്തിരിക്കുന്നത്. വെറുതെ ഏതെങ്കിലും നാല് ചിത്രങ്ങൾ വാൾപേപ്പർ ആക്കുകയല്ല കമ്പനി ചെയ്യാറുള്ളത്, പകരം തങ്ങളുടെ ഓരോ ഫോണുകളുടെയും ഗുണനിലവാരത്തിനോടൊത്ത് ഉയർന്ന നിലവാരത്തിലുള്ള വാൾപേപ്പറുകൾ കമ്പനി രൂപകൽപ്പന ചെയ്ത് ഓരോ ഫോണുകളിലും ഉൾക്കൊള്ളിച്ചിരിക്കുന്നു.

ഡിസൈനിന് പിന്നിലെ അമരക്കാരൻ

വൺപ്ലസ് വാൾപേപ്പറുകളുടെ പിന്നിലെ കരവിരുത് ഗോവയിൽ സ്ഥിരതാമസമാക്കിയ ഹംപസ് എന്ന വ്യക്തിയുടേതാണ്. വൺപ്ലസ് ടിയിലെയും വൺപ്ലസ് 5ടിയിലെയും ബ്രഷ് സ്ട്രോക്കുകളും ടെക്സ്റ്ററുകളും അടങ്ങിയ വാൾപേപ്പറുകൾ പിറന്നത് ഇദ്ദേഹത്തിന്റെ കരവിരുതിൽ നിന്നാണ്. വൺപ്ലസ് 2വിന്റെ വാൾപേപ്പറുകൾ ഉണ്ടാക്കിയതും ഇദ്ദേഹം തന്നെ. കമ്പനിയുടെ ആദ്യകാലം മുതലേ ഇദ്ദേഹം കമ്പനിക്കൊപ്പം ഉണ്ട്.

ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാം

പല സൈറ്റുകളിലും ഇപ്പോൾ ഫോണിലെ വാൾപേപ്പറുകൾ ഡൗൺലോഡ് ചെയ്യാനായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എങ്കിലും ഏറ്റവും സുരക്ഷിതവും വിശ്വാസയോഗ്യവുമായത് xdaയിൽ പ്രത്യക്ഷപ്പെട്ട ലിങ്ക് തന്നെയാണ്. Hampus Olsson വൺപ്ലസ് 6ന് വേണ്ടി രൂപകൽപ്പന ചെയ്ത ഈ ഓരോ വാൾപേപ്പറുകളും മനോഹരവും ഫോണിൽ എടുത്തുകാണിക്കുന്നതുമാണ്. ഡൗൺലോഡ് ചെയ്യാനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യാം.

Most Read Articles
Best Mobiles in India
Read More About: oneplus how to wallpaper android

Have a great day!
Read more...

English Summary

Download All Oneplus 6 Full HD Wallpapers.