റൂട്ട് ചെയ്യാതെ തന്നെ ആൻഡ്രോയിഡ് ഫോൺ ബാക്കപ്പ് ചെയ്യാനുള്ള മാർഗ്ഗമിതാ..


എങ്ങനെ നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ ഏറ്റവും എളുപ്പത്തിൽ ബാക്കപ്പ് ചെയ്യാം എന്നതിനെ കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത്. ഇതിന് ഒരുപാട് മാർഗ്ഗങ്ങൾ ഉണ്ടെങ്കിലും ഇവിടെ പറയാൻ പോകുന്നത് റൂട്ട് ആക്‌സസ് ഇല്ലാതെ തന്നെ പൂര്‍ണ്ണമായും ബാക്കപ്പ് സൃഷ്ടിക്കുന്നതിനുളള മികച്ച ടൂള്‍ ആയ ഹീലിയം ഉപയോഗിച്ചു ചെയ്യുന്ന രീതിയാണ്. ഇതിനായി ആദ്യം ഹീലിയം ആപ്പ് നിങ്ങളുടെ ഫോണില്‍ ഇന്‍സ്‌റ്റോള്‍ ചെയ്യണം. ഡൗൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Advertisement

എങ്ങനെ ഹീലിയം ആപ്പ് ഇന്‍സ്‌റ്റോള്‍ ചെയ്യാമെന്നു നോക്കാം. ആദ്യം Helium App നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുക. ശേഷം ഹീലിയം പിസിയിലും ഇന്‍സ്റ്റോള്‍ ചെയ്യുക. അടുത്തതായി യുഎസ്ബി കേബിള്‍ ഉപയോഗിച്ച് ആന്‍ഡ്രോയിഡ് പിസിയില്‍ കണക്ട് ചെയ്യുക. ശേഷം ആന്‍ഡ്രോയിഡ് ഫോണില്‍ USB Debugging ഇനേബിള്‍ ചെയ്യുക.

Advertisement

ഇനി നിങ്ങളുടെ PTP (ക്യാമറ മോഡ്) എന്നതിലേക്ക് നിങ്ങളുടെ യുഎസ്ബി കണക്ഷന്‍ ടൈപ്പ് മാറ്റാന്‍ ആവശ്യപ്പെടും. അടുത്തതായി നിങ്ങളുടെ പിസിയുടെ RSA കീ സ്വീകരിക്കാന്‍ ആവശ്യപ്പെടും. നിങ്ങളുടെ പിസിയിലെ ഹീലിയം വിന്‍ഡോയില്‍ ഒരു പച്ച ചെക്ക് അടയാളം കാണാം, ഇപ്പോള്‍ കണക്ഷന്‍ ഉണ്ടാക്കി ഹീലിയം ബാക്കപ്പുകള്‍ പ്രവര്‍ത്തനസജ്ജമാക്കിയിരിക്കുന്നു എന്ന് മനസ്സിലാക്കുക.

ഈ സമയം നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിലും ഇതേ മെസേജുകള്‍ കാണാം. ഇനി പിസിയില്‍ നിന്നും ആന്‍ഡ്രോയിഡ് വിച്ഛേദിക്കാം. നിങ്ങളുടെ ആന്‍ഡ്രോയിഡ് ഓഫാക്കുകയാണെങ്കില്‍ നിങ്ങളുടെ ഫോണിലും പിസിയിലും ഹീലിയം തമ്മിലുളള ബന്ധം പുന:സ്ഥാപിക്കേണ്ടതുണ്ട്. ഇനി ഹീലിയം ഉപയോഗിച്ച് ആന്‍ഡ്രോയിഡില്‍ എങ്ങനെ ബാക്കപ്പ് ചെയ്യാം?

Advertisement

നിങ്ങളുടെ ആന്‍ഡ്രോയിഡില്‍ ഹീലിയത്തിന് രണ്ട് ടാബ് ഉണ്ടെന്നു കാണാം. ഒന്ന് Backup മറ്റൊന്ന് Restore & Sync.ആദ്യത്തെ ടാബില്‍ നിങ്ങള്‍ക്ക് ബാക്കപ്പ് ചെയ്യേണ്ട ആപ്‌സ് ചെക്ക് മാര്‍ക്ക് ചെയ്ത് ബാക്കപ്പ് ചെയ്യാം. ഇവിടെ എല്ലാ ആപ്ലിക്കേഷനും സേവ് ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സ്‌ക്രീനിന്റെ താഴെ നിന്നും സ്വയിപ്പു ചെയ്യുക.

'Sellect All' എന്ന ഓപ്ഷന്‍ ഉള്‍പ്പെടെ ഏതൊക്കെ ബാക്കപ്പ് ചെയ്യേണ്ടത് എന്നതിന്റെ ഒരു സംഗ്രമവും കാണാം. നിങ്ങള്‍ക്ക് Backup everything (ആപ്പുകളും ഡാറ്റകളും) അല്ലെങ്കില്‍ Just a data എന്നതു തിരഞ്ഞെടുക്കാം. ചില ആപ്ലിക്കേഷനുകളെ ഹീലിയത്തിനു ബാക്കപ്പ് ചെയ്യാന്‍ കഴിയില്ല.
ഇനി അവിടെ കാണുന്ന Backup ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ബാക്കപ്പ് ഡാറ്റകള്‍ എവിടെ സേവ് ചെയ്യണം എന്നു ചോദിക്കും അതായത് ആന്തരിക അല്ലെങ്കില്‍ ബാഹ്യ സ്‌റ്റോറേജ് അല്ലെങ്കില്‍ ക്ലൗഡ് സേവനം.

Advertisement

Restore and Sync ടാബില്‍ നിങ്ങളുടെ ബാക്കപ്പുകള്‍ സംഭരിക്കുന്നതിനും ആക്‌സ് ചെയ്യുന്നതിനും ക്ലൗഡ് സേവനം കണക്ട് ചെയ്യാനാകും. നിങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണ ബാക്കപ്പിനായി പാസ്‌വേഡ് സജ്ജീകരിച്ചിട്ടില്ല എന്ന് ഉറപ്പാക്കാന്‍ ആവശ്യപ്പെടും. അല്ലെങ്കില്‍ എന്‍ക്രിപ്റ്റ് ചെയ്യുകയാണെങ്കില്‍ ഉപകരണത്തിന്റെ പിന്‍ അല്ലെങ്കില്‍ പാസ്‌വേഡ് നല്‍കുക. ഇതു ചെയ്തു കഴിഞ്ഞാല്‍ ബാക്കപ്പ് പൂര്‍ത്തിയാകും. ഇനി ബാക്കപ്പ് റീസ്റ്റോര്‍ ചെയ്യാറാകുമ്പോള്‍ Restore & Sync ടാബ് തുറന്ന് ബാക്കപ്പ് എവിടെ എന്നു കണ്ടു പിടിച്ചു റീസ്റ്റോർ ചെയ്യാം.

സ്മാര്‍ട്ട്‌ഫോണില്‍ യൂട്യൂബ് വീഡിയോകള്‍ ബാക്ക്ഗ്രൗണ്ടില്‍ പ്ലേ ചെയ്യുന്നത് എങ്ങനെ?

Best Mobiles in India

English Summary

Easiest Method to Backup Android Without Root.