ആൻഡ്രോയിഡ് ഫോണിൽ എങ്ങനെ പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യാതെ രക്ഷപ്പെടാം? ഏറ്റവും എളുപ്പമുള്ള സൂത്രം!


നമ്മൾ ഡൗൺലോഡ് ചെയ്യുന്ന ഒട്ടുമിക്ക ആപ്പുകൾ എടുത്തുനോക്കിയാലും അതിൽ ഒരുപാട് പരസ്യങ്ങൾ നമുക്ക് കാണാൻ കഴിയും. ഓരോ ആപ്പുകളുടെയും നിലനിൽപ്പിന് പരസ്യങ്ങൾ അനിവാര്യമാണ് എന്നതാണ് ഇങ്ങനെ പരസ്യങ്ങൾ വരാൻ കാരണം. ഒന്നുകിൽ പരസ്യങ്ങൾ ഉള്ള ആപ്പിന്റെ ഫ്രീ വേർഷൻ നമുക്ക് ഉപയോഗിക്കാം. അല്ലെങ്കിൽ പരസ്യങ്ങൾ ഇല്ലാതെ ഫുൾ വേർഷൻ പണം നൽകി വാങ്ങാം. ഇതാണ് ആപ്പുകളുടെ കാര്യത്തിലുള്ള പരസ്യങ്ങളുടെ സ്ഥിതി.

Advertisement

പരസ്യങ്ങൾ ഒഴിവാക്കാൻ ഹാക്ക് വേർഷൻ ഡൗൺലോഡ് ചെയ്യുമ്പോൾ..

എന്നാൽ ഇത്തരത്തിൽ വരുന്ന പരസ്യങ്ങൾ ഇല്ലാതാക്കാനായി എപ്പോഴും പൈഡ് ആപ്പ് വേർഷൻ വാങ്ങുക എന്നത് പ്രാവർത്തികമായ കാര്യമല്ല. അതിനാൽ തന്നെ പലരും അവലംബിക്കുന്ന ഒരു മാർഗ്ഗമാണ് ഗൂഗിളിൽ കയറി പൈഡ് വേർഷന്റെ ഹാക്ക് ചെയ്ത ആപ്പ് ഡൗൺലോഡ് ചെയ്യുക എന്നത്. എന്നാൽ എന്തുമാത്രം ഈ ഹാക്ക് ചെയ്ത ആപ്പുകൾ സുരക്ഷിതമാണെന്ന് നമുക്ക് പറയാൻ പറ്റില്ല. അതുകൊണ്ട് സുരക്ഷിതമായ ഒരു മാർഗ്ഗമല്ല അത്.

Advertisement
ആഡ്‌ബ്ലോക്കർ ഉപയോഗിക്കാൻ ആണെങ്കിൽ ഫോൺ റൂട്ട് ചെയ്യണം..

അതിനാൽ അടുത്ത മാർഗ്ഗം നമുക്ക് പ്രാവർത്തികമാക്കാൻ പറ്റുക ആഡ് ബ്ലോക്കർ ആണ്. അതായത് നമ്മൾ ഉപയോഗിക്കുന്ന ഏത് ആപ്പിൽ ഉള്ള പരസ്യങ്ങളും നീക്കം ചെയ്യാൻ കെൽപ്പുള്ളതാണ് ഈ ആഡ് ബ്ലോക്കർ ആപ്പുകൾ. പക്ഷെ ഇവയ്ക്കും ഒരു പ്രശ്നമുണ്ട്. റൂട്ട് ചെയ്ത ആൻഡ്രോയിഡ് ഫോണുകളിൽ മാത്രമേ ഈ ആപ്പുകൾ കൃത്യമായ പൂർണ്ണമായ പ്രവർത്തനം കാഴ്ചവെക്കൂ. അല്ലാത്ത സാധാരണ ഫോണുകളിൽ വെറും പരിമിതമായ കാര്യങ്ങൾ മാത്രമേ ആഡ് ബ്ലോക്കറുകൾക്ക് ചെയ്യാൻ സാധിക്കൂ.

പിന്നെയെന്ത് ചെയ്യും?

മുകളിൽ പറഞ്ഞപോലെ റൂട്ട് ചെയ്ത ഫോണുകളിൽ ആണെങ്കിൽ നിങ്ങൾക്ക് ഈ മാർഗം ഉപയോഗിക്കാം. റൂട്ട് ചെയ്യാത്ത ഫോൺ ഉപയോഗിക്കുന്നവർ അപ്പോൾ എന്തുചെയ്യും. പരസ്യം ഏതായാലും പൂർണ്ണമായി നീക്കാൻ പറ്റില്ല. പക്ഷെ അവർക്ക് ചെയ്യാൻ പറ്റിയ എളുപ്പമുള്ള ഒരു മാർഗ്ഗമുണ്ട്. അത് എന്തെന്ന് പറയാം.

ബ്രൗസർ ഡിഫോൾട്ട് ആക്കാതിരിക്കുക

തലക്കെട്ട് മനസ്സിലായോ.. അതായത് നിങ്ങൾ ഒരു പരസ്യത്തിൽ ക്ലിക്ക് ചെയ്യുമ്പോൾ അത് നേരിട്ട് പോകുക ഒന്നുകിൽ ബ്രൗസർ വഴി ഒരു വെബ്സൈറ്റിലേക്കോ അല്ലെങ്കിൽ നേരെ പ്ളേ സ്റ്റോറിലേക്കോ ആയിരിക്കും. ഇവിടെയാണ് ഈ സൂത്രം പ്രവർത്തിക്കുക. അതായത് നിങ്ങൾ പരസ്യം ക്ലിക്ക് ചെയ്യുമ്പോൾ നേരിട്ട് ബ്രൗസറിലേക്ക് പോകുന്നത് തടയാൻ നിങ്ങളുടെ ഫോണിൽ ഒന്നിലധികം ബ്രൗസറുകൾ ഉണ്ടായിരിക്കണം. അവയിൽ ഒന്ന് പോലും ഡിഫോൾട്ട് ബ്രൗസർ ആക്കരുത്. അങ്ങനെ വരുമ്പോൾ നിങ്ങൾ പരസ്യങ്ങളിൽ അറിയാതെ ക്ലിക്ക് ചെയ്യുമ്പോൾ ഏത് ബ്രൗസർ വഴിയാണ് പോകേണ്ടത് എന്ന് ഫോൺ ചോദിക്കും. ആ സമയം ബേക്ക് അടിച്ചാൽ ആ പരസ്യം ലോഡ് ആകുകയുമില്ല.

ഡിഫോൾട്ട് പ്ളേസ്റ്റോർ

പരസ്യങ്ങൾ ക്ലിക്ക് ചെയ്‌താൽ മുകളിൽ പറഞ്ഞപോലെ ഒന്നുകിൽ ബ്രൗസറിലേക്കോ അല്ലെങ്കിൽ പ്ളേ സ്റ്റോറിലേക്കോ ആയിരിക്കും പോകുക എന്ന് പറഞ്ഞല്ലോ. ബ്രൗസറിന്റെ കാര്യത്തിൽ നമ്മൾ എം മുകളിൽ ചെയ്ത അതേ സൂത്രം തന്നെയാണ് ഇവിടെ പ്ളേ സ്റ്റോറിലേക്ക് കയറാതിരിക്കാനും ചെയ്യേണ്ടത്. അതിനായി പ്ളേ സ്റ്റോർ പോലുള്ള ഒരു ആപ്പ് സ്റ്റോർ കൂടെ നമ്മുടെ ഫോണിൽ വേണം. ഷവോമിയുടെ ഫോൺ ഒക്കെ ആണെങ്കിൽ മി ആപ്പ് സ്റ്റോർ ഫോണിൽ ഉണ്ടാകും. അതുതന്നെ മതി ധാരാളം. അല്ലെങ്കിൽ ഒരു തേർഡ് പാർട്ടി ആപ്പ് സ്റ്റോർ ഡൗൺലോഡ് ചെയ്താലും മതി.

മൊബൈല്‍ നമ്പറും ബാങ്കുമായും ആധാര്‍ ബന്ധിപ്പിക്കേണ്ടതില്ല..!

Best Mobiles in India

English Summary

Easiest Method to Stop Ads in Android Phones.