ഐട്യൂണ്‍സ് ഇല്ലാതെ എങ്ങനെ ഐഫോണിലേക്ക് പാട്ടുകള്‍ ചേര്‍ക്കാം?


ഐട്യൂണ്‍സ് ഒരു ഇന്‍-ഇന്‍-ഒണ്‍ മള്‍ട്ടിമീഡിയ സംയോജനമാണ്. ഇന്റര്‍നെറ്റ് റേഡിയോ സ്‌റ്റേഷനുകള്‍, വീഡിയോകള്‍ കാണുക, മീഡിയ ഫയലുകള്‍ പരിവര്‍ത്തനം ചെയ്യുക, സംഗീത സിഡികളും ഡിവിഡികളും എന്നിവ പകര്‍ത്താനും മ്യൂസിക് കേള്‍ക്കാനും ഇത് നിങ്ങളെ അനുവദിക്കുന്നു.

Advertisement


നാവിഗേഷന്‍ മള്‍ട്ടിമീയ ലൈബ്രറി, ഓര്‍ഗനൈസേഷന്‍ മള്‍ട്ടിമീഡിയ ലൈബ്രറി, എഡിറ്റിംഗ്, റെക്കോര്‍ഡ് ചെയ്യലും ഇംപോര്‍ട്ട് ചെയ്യലും, ഇന്റര്‍നെറ്റ് റേഡിയോ എന്നിവയാണ് ഐട്യൂണിന്റെ പ്രധാന സവിശേഷതകള്‍.

ഐട്യൂണുകള്‍ ഇല്ലാതെ സംഗീതം എങ്ങനെ ഐഫോണിലേക്കു ചേര്‍ക്കാമെന്നു നോക്കാം.

Advertisement

മാര്‍ഗ്ഗം ഒന്ന്: എയര്‍ ട്രാന്‍സ്ഫര്‍ ഉപയോഗിച്ച്

1. ആദ്യം നിങ്ങളുടെ ഐഫോണില്‍ Air Transfer ഐഒഎസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.

2. ആപ്ലിക്കേഷന്‍ തുറന്ന ശേഷം നിങ്ങള്‍ക്ക് ഒരു സ്‌ക്രീന്‍ കാണാം.

3. അവിടെ താഴെ വലതു മൂലയില്‍ കാണുന്ന വൈഫൈ ബട്ടണില്‍ ടാപ്പ് ചെയ്യുക.

4. ഇപ്പോള്‍ ആപ്ലിക്കേഷന്‍ നിങ്ങളുടെ റൂട്ടറില്‍ കണക്ട് ചെയ്യുകയും നിങ്ങളുടെ പിസി വെബ് ബ്രൗസറില്‍ തുറക്കപ്പെടേണ്ട ഒരു URL സൃഷ്ടിക്കുകയും ചെയ്യും.

5. ഇനി ഐഫോണില്‍ കാണുന്ന URL തുറന്നാല്‍ അവിടെ ഒരു സ്‌ക്രീന്‍ കാണാം.

6. അതിനു ശേഷം ഐഫോണിന്റെ ആപ്ലിക്കേഷനില്‍ 'done' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

7. ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് പിസിയില്‍ നിന്നും ഐഫോണിലേക്ക് ഫയലുകള്‍ ഡ്രോപ്പ് ചെയ്യാം, അതു പോലെ തിരിച്ചും. ഇനി ബാഹ്യ കേബിളിന്റെ ആവശ്യമില്ലാതെ രണ്ട് ഉപകരണങ്ങളുടേയും ഇടയില്‍ മീഡിയ പങ്കിടാം.

മാര്‍ഗ്ഗം 2: Shareit വയര്‍ലെസ് ട്രാന്‍സ്ഫര്‍ ഉപയോഗിക്കാം

ഇതിനായി നിങ്ങളുടെ ഫോണില്‍ ഏറ്റവും മികച്ച ടൂള്‍ ആയ ഷെയറിറ്റ് ആവശ്യമാണ്. അങ്ങനെ നിങ്ങള്‍ക്ക് ഹോട്ട്‌സ്‌പോട്ട് നെറ്റ്വര്‍ക്ക് എളുപ്പത്തില്‍ സൃഷ്ടിക്കാനും ഒപ്പം ഫയലുകള്‍ കൈമാറാനും കഴിയും. ഫയലുകള്‍ എളുപ്പത്തില്‍ ഷെയര്‍ ചെയ്യാനായി നിങ്ങളുടെ ഐഫോണും പിസിയും ഒരേ റൂട്ടറില്‍ വേണം കണക്ട് ചെയ്യാന്‍. ഇതില്‍ കണക്ട് ചെയ്യാനായി ഒരു യുഎസ്ബി കേബിളിന്റേയും ആവശ്യമില്ല. ഇതാണ് ഇതിലെ പ്രധാന പ്രയോജനം.

മാര്‍ഗ്ഗം 3: ഗൂഗിള്‍ പ്ലേ മ്യൂസിക് സിങ്ക് ഉപയോഗിക്കുക

ഗൂഗിള്‍ പ്ലേ മ്യൂസിക്കില്‍ നിങ്ങള്‍ക്ക് ക്ലൗഡ് സേവനം ലഭിക്കുന്നു. ഇതില്‍ നിന്നും നിങ്ങള്‍ക്ക് സംഗീതം അപ്‌ലോഡ് ചെയ്യാം. കൂടാതെ ഒരേ ജിമെയില്‍ അക്കൗണ്ട് ഉപയോഗിച്ച് മറ്റു പലതിലും ഒരേ സംഗീതം ആക്‌സസ് ചെയ്യാനും കഴിയും.

അതേ പോലെ നിങ്ങളുടെ പിസിയില്‍ നിങ്ങളുടെ പ്രീയപ്പെട്ട പ്ലേ ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്ത് അതു പിന്നീട് നിങ്ങളുടെ ഐഫോണിലും ഡൗണ്‍ലോഡ് ചെയ്യാം. ഒരേ അക്കൗണ്ട് വച്ചു തന്നെ നിങ്ങള്‍ക്ക് ലോഗിന്‍ ചെയ്യാനും എളുപ്പത്തില്‍ സംഗീതം ആക്‌സസ് ചെയ്യാനും കഴിയും.

ജിയോ ഡിറ്റിഎച്ചിന്റെ പേരില്‍ പുതിയ തട്ടിപ്പ്, സത്യാവസ്ഥ കേട്ടാല്‍ ഞെട്ടും

Best Mobiles in India

English Summary

All users use USB data cable to transfer files from PC to iPhone and vice versa using iTunes on your PC.