ഫെയ്‌സ്ബുക്ക് ശേഖരിച്ച നിങ്ങളുടെ കോള്‍-എസ്എംഎസ് ഡാറ്റ കണ്ടെത്തി ദുരുപയോഗം തടയുന്നത് എങ്ങനെ?


ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളുടെ കോള്‍ ഹിസ്റ്ററി, കോണ്ടാക്ട് ഇന്‍ഫൊര്‍മേഷന്‍, എസ്എംഎസ് ഡാറ്റ മുതലായവ ഫെയ്‌സ്ബുക്ക് ശേഖരിച്ചതുമായി ബന്ധപ്പെട്ട വിവാദം ലോകമെമ്പാടും ആളിക്കത്തുകയാണ്. ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗില്‍ നിന്ന് തന്നെ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായതോടെ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ ആശങ്കയിലാണ്.

ഈ വിവരം പുറത്തുവന്നപ്പോള്‍ തന്നെ ഉപയോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനായി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന് ഫെയ്‌സ്ബുക്ക് സമ്മതിച്ചു. എന്നാല്‍ ഇത്തരം വിവരങ്ങള്‍ വില്‍ക്കുകയോ മറ്റു ആപ്പുകളുമായി പങ്കുവയ്ക്കുകയോ ചെയ്യാറില്ലെന്നും അവര്‍ വ്യക്തമാക്കി. ഫോണ്‍കോളുകളിലെയോ എസ്എംഎസ് സന്ദേശങ്ങളുടെയോ ഉള്ളടക്കം ശേഖരിക്കാറില്ലെന്നും ഫെയ്‌സ്ബുക്ക് ആണയിടുന്നു.

അത് എന്തുമാകട്ടെ, ഇത് എങ്ങനെ തടയാമെന്ന് നമുക്ക് നോക്കാം.

1. https://register.facebook.com/download- ഡെസ്‌ക്ടോപ്പില്‍ നിന്ന് സന്ദര്‍ശിക്കുക

2. ജനറല്‍ അക്കൗണ്ട്‌സ് സെറ്റിംഗ്‌സ് മെനു പ്രത്യക്ഷപ്പെടും. അവിടെ കാണുന്ന 'Download a copy'- എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

3. ഡൈണ്‍ലോഡ് യുവര്‍ ഇന്‍ഫൊര്‍മേഷന്‍ പേജിലേക്ക് നിങ്ങള്‍ നയിക്കപ്പെടും. 'Share My Archive'-ല്‍ ക്ലിക്ക് ചെയ്യുക. നിമിഷങ്ങള്‍ക്കുള്ളില്‍ 'Download Archive' ഓപ്ഷന്‍ പ്രത്യക്ഷപ്പെടും.

4. ഡാറ്റ സിപ്പ് ഫയലായി ഡൗണ്‍ലോഡ് ആകും. ഇത് എക്‌സ്ട്രാക്ട് ചെയ്ത് HTML-ലും പ്രൊഫൈല്‍ ഫോട്ടോക്ക് താഴെ ഇടതുഭാഗത്തായി കാണുന്ന contact_info-യിലും ക്ലിക്ക് ചെയ്യുക.

5. താഴേക്ക് സ്‌ക്രോള്‍ ചെയ്ത് ഫെയ്‌സ്ബുക്ക് ശേഖരിച്ച കോള്‍-എസ്എംഎസ് ഡാറ്റ പരിശോധിക്കുക

തടയിടുന്നത് എങ്ങനെ?

ഡാറ്റാ സിങ്ക് ഓണ്‍ ചെയ്തിരിക്കുന്നതിനാലാണ് ഡാറ്റ ശേഖരിക്കപ്പെടുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. അതിനാല്‍ ഇത് തടയുന്നതിനായി ഫെയ്‌സ്ബുക്ക് ഹോം പേജിലെ പ്രൊഫൈല്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് People-Synced Contact എടുക്കുക. ഫെയ്‌സ്ബുക്ക് ലൈറ്റ് ഉപയോഗിക്കുന്നവര്‍ മൂന്നുവര ചിഹ്നത്തില്‍ അമര്‍ത്തി App Settings- Continuous Contacts Upload- എടുക്കുക. സിങ്ക് യുവര്‍ കോള്‍ ആന്റ് ടെക്‌സ്റ്റ് ഹിസ്റ്ററി ഓപ്ഷന്‍ ഓഫ് ചെയ്യുക.

ഐഫോൺ പരസ്യങ്ങളിൽ സമയം എപ്പോഴും 9.41 ആയിരിക്കും; ഇതിനു പിന്നിലെ രഹസ്യമെന്ത് എന്നറിയാമോ..?

ഇതിന് പുറമെ, മെസ്സഞ്ചറില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന കോണ്‍ടാക്ടുകളും നീക്കം ചെയ്യേണ്ടതുണ്ട്. Delete All അമര്‍ത്തി ഇത് ചെയ്യാന്‍ കഴിയും. മെസ്സഞ്ചര്‍ ആപ്പ് ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളിലും തുടര്‍ച്ചയായ സിങ്കിംഗ് ഓഫ് ചെയ്യാന്‍ ശ്രദ്ധിക്കുക.

iOS ഉപകരണങ്ങള്‍ സുരക്ഷിതമാണ്.

Most Read Articles
Best Mobiles in India
Read More About: facebook android news social media

Have a great day!
Read more...

English Summary

Facebook is accused of collecting call history, contact information and SMS data from Android devices. Given that Facebook collects the calls logs and SMS details of Android users, the next question that would arise is to know what data has been gathered and prevent the same from happening henceforth.