നഷ്ടപ്പെട്ട ഫോൺ നിമിഷങ്ങൾക്കുള്ളിൽ കണ്ടെത്താം! നിങ്ങൾ ആവശ്യപ്പെട്ട വീഡിയോ സഹിതം..


Find your lost Android device with Google's Find My Device - Malayalam Gizbot

ഫോൺ നഷ്ടമായാൽ എന്തെല്ലാം ചെയ്യണം, നഷ്ടമാകും മുമ്പ് ആദ്യമേ ഫോണിൽ എന്തെല്ലാം ചെയ്തുവെക്കണം എന്നതിനെ കുറിച്ചെല്ലാം കഴിഞ്ഞ ദിവസം ഒരു ലേഖനം ഞങ്ങൾ കൊടുത്തിരുന്നു. മികച്ച പ്രതികരണമായിരുന്നു വായനക്കാരിൽ നിന്നും ലഭിച്ചിരുന്നത്. അതിനടയിൽ പലരും ആവശ്യപ്പെട്ട ഒരു കാര്യമായിരുന്നു എങ്ങനെ ഈ കാര്യങ്ങൾ ചെയ്യാം എന്നതിനെ കുറിച്ച് ലളിതമായ ഒരു വിഡിയോ അവതരിപ്പിക്കാമോ എന്നത്. ആ ഒരു ആവശ്യമാണ് ഈ വീഡിയോയിലൂടെ ഞങ്ങൾ ഇന്നിവിടെ അവതരിപ്പിക്കുന്നത്.

Advertisement

'Find My Device'

ഇതിനായി ഫോണിൽ ഉണ്ടാകുന്ന ഗൂഗിൾ സെറ്റിംഗ്സ് എന്തൊക്കെയാണെന്ന് മനസ്സിലായിക്കാണുമല്ലോ. ഫോൺ സെറ്റിങ്സിൽ ഗൂഗിൾ സെറ്റിംഗ്‌സിൽ പോയി 'Security' എടുത്താൽ അവിടെ 'Find My Device' എന്ന ഓപ്ഷൻ കാണാം. അതിൽ ക്ലിക്ക് ചെയ്‌താൽ നിങ്ങൾ Find My Device ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ അത് മുകളിൽ കാണിക്കും. അതിന് താഴെയായി വെബ്, ഗൂഗിൾ എന്നീ ഓപ്ഷനുകളും കാണിക്കും. ഈ മൂന്ന് ഓപ്ഷനുകളിലൂടെയാണ് നിങ്ങൾക്ക് എളുപ്പത്തിൽ നിങ്ങളുടെ ഫോൺ ലൊക്കേറ്റ് ചെയ്യാൻ കഴിയുക.

Advertisement
ലോഗിൻ ചെയ്യൽ

ഇതിൽ ഇവിടെ പരാമർശിച്ച ഫൈൻഡ് മൈ ഡിവൈസ് ആപ്പ് തുറന്നാൽ നിങ്ങളോട് ലോഗിൻ ചെയ്യാൻ ആവശ്യപ്പെടും. ഇവിടെ നഷ്ടമായത് ഏത് ഫോൺ ആണോ ആ ഫോണിൽ ഉപയോഗിക്കുന്ന ഗൂഗിൾ ഐഡി ആണ് കൊടുക്കേണ്ടത്. ഇതിനായി മുകളിലുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്ത് Switch accounts തിരഞ്ഞെടുത്താൽ മതി. ഗസ്റ്റ് മോഡിൽ നഷ്ടമായ ഫോണിന്റെ ഗൂഗിൾ ഐഡി വെച്ച് നിങ്ങൾക്ക് ലോഗിൻ ചെയ്യാനും ഫോൺ കണ്ടെത്താനും സാധിക്കും.

നഷ്ടമായ ഫോൺ ഇടനെ കണ്ടെത്താം, സുരക്ഷിതമാക്കാം

നിങ്ങൾ ഇതിലേക്ക് ലോഗിൻ ചെയ്‌താൽ നിങ്ങളുടെ ഫോൺ നിലവിൽ ഉള്ള കൃത്യമായ സ്ഥലം ജിപിഎസിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് കാണാൻ സാധിക്കും. അതുപോലെ ആ ഫോൺ റിങ് ചെയ്യിപ്പിക്കാനും സുരക്ഷിതമാക്കാനും ലോക്ക് ചെയ്യാനും അതിലേക്ക് ലോക്ക് സ്‌ക്രീനിൽ കാണിക്കാനായി ഒരു മെസ്സേജ് അയക്കാനും നിങ്ങളുടെ നമ്പർ ലോക്ക് സ്‌ക്രീനിൽ കാണിപ്പിക്കാനുമെല്ലാമുള്ള സൗകര്യങ്ങൾ ഈ സൗകര്യം വഴി നമുക്ക് ലഭിക്കും. കാര്യങ്ങൾ കൂടുതൽ വ്യക്തമാകാൻ വീഡിയോ ശ്രദ്ധിക്കുക.

വിഡിയോ കാണാം

എങ്ങനെ ചെയ്യാം എന്നത് മുകളിലെ വിഡിയോയിൽ നിന്നും നിങ്ങൾക്ക് മനസ്സിലായി എന്ന് വിശ്വസിക്കട്ടെ. വളരെ ലളിതമായി മാത്രമാണ് അവിടെ കാര്യങ്ങൾ വിവരിച്ചത്. എന്നാൽ ഇതിനോടൊപ്പം തന്നെ ചേർത്ത് വായിക്കേണ്ട ചില കാര്യങ്ങൾ കൂടെയുണ്ട്. ഫോൺ നഷ്ടപ്പെട്ടതിനും നഷ്ട്ടപ്പെടുന്നതിന് മുമ്പും ചെയ്യേണ്ട കാര്യങ്ങളും ഇവയിൽ പെടും. മുമ്പ് ഇവിടെ പരാമർശിച്ച ഈ കാര്യങ്ങൾ ഇനിയും വായിക്കാത്തവർക്ക് താഴെ വായിച്ചെടുക്കാം.

ഈ ഒരൊറ്റ ആപ്പ് മതി, നിങ്ങളുടെ ഫോൺ ഇനി ഒരുത്തനും മോഷ്ടിക്കില്ല; മോഷ്ടിച്ചാലും ഒരു കാര്യവുമില്ല!

പണ്ടൊക്കെ നമ്മൾ ഫോൺ ഉപയോഗിച്ചിരുന്നത് വെറും കോൾ, മെസേജ് എന്നിവയ്ക്ക് മാത്രമായിരുന്നെങ്കിൽ പിന്നീട് വാട്സാപ്പ്, ഫേസ്ബുക് തുടങ്ങി വേറെ പലതും വരികയുണ്ടായി.. വർഷങ്ങൾക്കിപ്പുറം ഇന്ന് ഒരു സ്മാർട്ഫോൺ എന്നുപറയുമ്പോൾ ഒരാളുടെ സകല പേഴ്സണൽ ആയ കാര്യങ്ങളും സകല വിവരങ്ങളും ഉൾക്കൊള്ളുന്ന ഒന്നായി മാറിയിരിക്കുകയാണ്. ഈയൊരു അവസരത്തിൽ ഒരു ഫോൺ എന്തുമാത്രം സുരക്ഷിതമായിരിക്കണം എന്നത് നമ്മൾക്കറിയാം

സവിശേഷതകൾ ഗംഭീരം

ഇതിനായി നിലവിൽ പല ആപ്പുകളും ഉണ്ട്. അവയെല്ലാം തന്നെ മികച്ച സേവനം നിങ്ങൾക്ക് നല്കുന്നവയുമാണ്. അത്തരത്തിൽ ഈയടുത്തായി ഏറെ പ്രചാരത്തിൽ വന്ന ഏറ്റവും നല്ലതൊന്ന് പറയാവുന്ന ഒരു 'തകർപ്പൻ' ആപ്പ് ഇന്നിവിടെ പരിചയപ്പെടുത്തുകയാണ്. ആപ്പിന്റെ പേര് Anti-Theft Security എന്നാണ്. ഈ പേരുമായി സാമ്യമുള്ള പല ആപ്പുകളും പ്ളേ സ്റ്റോറിൽ ഉള്ളതിനാൽ ഇവിടെ പറയുന്ന പേരിൽ ഉള്ള ആപ്പ് തന്നെ ഡൗൺലോഡ് ചെയ്യാനായി താഴെ അവസാനം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. ഈ ആപ്പിന്റെ പ്രധാന സവിശേഷതകൾ എന്തെല്ലാം എന്ന് ചുവടെ നിന്നും നമുക്ക് മനസ്സിലാക്കാം.

ഫോൺ ആര് തുറക്കാൻ ശ്രമിച്ചാലും ഉടൻ ഫോട്ടോ നമുടെ മെയിലിൽ

ആരെങ്കിലും നമ്മുടെ ഫോൺ തുറക്കാൻ ശ്രമിച്ചാൽ ഉടൻ അവരുടെ ഫോട്ടോ ഫോൺ എടുത്ത് നമുക്ക് അയക്കും. അതും ലോക്ക് മാറ്റാനോ ഫോൺ തുറക്കാനോ ശ്രമിക്കുന്ന ആ സെക്കൻഡിൽ തന്നെ. ഒപ്പം ഒരു സൈറൺ കൂടെ മുഴങ്ങും. നമുക്കല്ലാതെ വേറെ ആർക്കും ഈ സൈറൺ നിർത്താനും കഴിയില്ല. ആപ്പിലെ 'Motion' ഓപ്ഷൻ ആണ് ഇതിനായി തിരഞ്ഞെടുക്കേണ്ടത്.

ചാർജിലിട്ട ഫോൺ എടുത്താൽ ഉടൻ സൈറൺ

ഫോൺ ചാര്ജിൽ ഇട്ട സമയത്ത് ചാർജ്ജറിൽ നിന്നും ആരെങ്കിലും ഊരിയാൽ ഉടൻ തന്നെ ഫോണിൽ സൈറൺ മുഴങ്ങിത്തുടങ്ങും. അതും വലിയ ശബ്ദത്തോടെ. അത് നിർത്താനോ ഫോൺ ഓഫ് ചെയ്യാനോ ഒന്നും തന്നെ ഇത് എടുത്ത ആൾക്ക് സാധിക്കുകയുമില്ല. നമ്മൾ വന്ന് പാസ്സ്‌വേർഡ് കൊടുക്കുന്നത് വരെ അത് ശബ്‌ദിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ആപ്പിലെ 'Charger' ഓപ്ഷൻ ആണ് ഇതിനായി തിരഞ്ഞെടുക്കേണ്ടത്.

ഡിറ്റക്ടീവ് മോഡ്

മുകളിൽ കൊടുത്ത രണ്ട് മികച്ച സൗകര്യങ്ങളും നിങ്ങൾക്ക് സൗജന്യമായി തന്നെ ലഭിക്കും എങ്കിലും മൂന്നാമത്തെ പ്രധാന ഓപ്ഷൻ ആയ ഡിറ്റക്ടീവ് മോഡ് ലഭ്യമാകണമെങ്കിൽ പണമടച്ച ശേഷം പ്രൊ മോഡ് തന്നെ ഉപയോഗിക്കണം. നിരവധി സുരക്ഷാ ഓപ്ഷനുകൾ നിങ്ങൾക്ക് പ്രൊ മോഡിൽ കാണാൻ സാധിക്കും. ആവശ്യക്കാർക്ക് ഈ മോഡുകൾ കൂടെ വേണമെങ്കിൽ പേയ്‌മെന്റ് നടത്തി ഉപയോഗിക്കാം. എന്നാൽ ആദ്യ രണ്ടും തന്നെ മതിയാകും അത്യാവശ്യം മികച്ച സുരക്ഷാ നൽകാൻ.

കാണുന്നിടത്തെല്ലാം കയറി ഓൺലൈനായി പണമിടപാട് നടത്തുന്നവർ ഇതൊന്ന് വായിച്ചാൽ നല്ലത്

എന്തും ഏതും ഇപ്പോൾ നമ്മുടെ വിരൽത്തുമ്പിലാണല്ലോ. 10 രൂപക്ക് റീചാർജ്ജ് ചെയ്യുന്നത് മുതൽ കോടിക്കണക്കിന് രൂപയുടെ പണമിടപാട് വരെ മൊബൈൽ വഴിയും കമ്പ്യൂട്ടർ വഴിയും നിത്യേന നമ്മൾ ചെയ്യുന്നു. ഒരുവിധം എല്ലാ പണമിടപാട് സൈറ്റുകളും ആപ്പുകളും എല്ലാം തന്നെ അവരുടെ ഏറ്റവും മികച്ച സുരക്ഷ നൽകുന്നുണ്ടെങ്കിലും നമ്മുടെ ഭാഗത്തു നിന്നും സംഭവിച്ചുപോകാവുന്ന പിഴവുകൾ കാരണം വലിയ തോതിലുള്ള നഷ്ടം സംഭവിച്ചേക്കാം. ഇത്തരത്തിൽ പണമിടപാടുകളിൽ ഏർപ്പെടുന്നവർ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ചുവടെ കൊടുക്കുകയാണ്.

1. പാസ്സ്‌വേർഡ് സംരക്ഷണം

മൊബൈല്‍ ആവട്ടെ കംപ്യൂട്ടര്‍ ആവട്ടെ ഇനി വേറെ എന്തെങ്കിലും ഉപകാരണമാകട്ടെ, പൂർണ്ണമായും പാസ്സ്‌വേർഡ് കൊണ്ട് സംരക്ഷിക്കുക. പവര്‍ ഓണ്‍ ആയി വരുമ്പോഴുള്ള പാസ്സ്വേഡിനു പുറമെ കൂടുതല്‍ സുരക്ഷ ആവശ്യമുള്ള ആപ്പുകള്‍ക്ക് പ്രത്യേക പാസ്സ്‌വേർഡുകൾ വേറെയും സെറ്റ് ചെയ്യുക. പണമിടപാട് നടത്തുന്ന ആപ്പുകൾക്ക് സുരക്ഷ അധികമായി നൽകാനായി സ്ഥിരം ഉപയോഗിക്കുന്ന പാസ്സ്‌വേർഡുകൾ തന്നെ ഉപയോഗിക്കാതിരിക്കുക.

2. ബാങ്ക് വെബ്സൈറ്റുകളിലേക്ക് നേരിട്ട് മാത്രം പ്രവേശിക്കുക

ഈ ഓഫർ കിട്ടാനായി നിങ്ങളുടെ ബാങ്ക് വിവരങ്ങൾ ടൈപ്പ് ചെയ്യുക, ഞങ്ങൾ പണമൊന്നും എടുക്കില്ല, നിങ്ങളുടെ വിവരങ്ങൾ മാത്രം ഇവിടെ നൽകിയാൽ മതി, പാസ്സ്‌വേർഡ്‌ ഒന്നും നൽകേണ്ടതില്ല എന്നൊക്കെ പറഞ്ഞുകൊണ്ട് നിരവധി പരസ്യങ്ങളും മെസ്സേജുകളും നമ്മൾ ദിനവും കാണാറുണ്ട്. എന്നാൽ ഇത്തരം സൈറ്റുകളിലൊന്നും കയറാതിരിക്കാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ. ഏതു ബാങ്ക് ഇടപാടിനും ബാങ്കിന്റെ ഒഫീഷ്യൽ വെബ്സൈറ്റിലൂടെ മാത്രം കയറുക. അല്ലെങ്കിൽ ബാങ്ക് അനുവദിച്ചിട്ടുള്ള ലിങ്കുകളിലൂടെയും.

3. സിസ്റ്റം നമ്മുടേത് തന്നെ, അതുകൊണ്ട് ലോഗ് ഔട്ട് ചെയ്യേണ്ടല്ലോ എന്ന ചിന്ത.

നമ്മളിൽ പലരും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യം. വളരെ അശ്രദ്ധയോടെ മാത്രം നമ്മൾ കാണുന്ന ഒരു കാര്യമാണിത്. നമ്മുടെ ഫോൺ അല്ലെ എന്നും കരുതി ലോഗ് ഔട്ട് ഒന്നും ചെയ്യാൻ നിൽക്കില്ല. ഫലമോ, ആരെങ്കിലും നമ്മുടെ സിസ്റ്റം എന്തെങ്കിലും ആവശ്യത്തിന് ഉപയോഗിക്കേണ്ടി വന്നാൽ നമ്മുടെ ബാങ്ക് വിവരങ്ങൾ എളുപ്പത്തിൽ കിട്ടുകയും ചെയ്യും.

4. നിങ്ങളുടെ ഫോൺ നിങ്ങൾ തന്നെ സൂക്ഷിക്കുക

നിങ്ങളുടെ ഫോൺ അലസമായി എവിടെയെങ്കിലും വെക്കാതിരിക്കുക. കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കുമ്പോള്‍ പോലും ഇത്തരം ബാങ്ക് ആപ്പുകള്‍ ഉണ്ടെങ്കില്‍ ലോഗ് ഔട്ട് ചെയ്യുക. ഇപ്പോഴത്തെ കുട്ടികള്‍ നമ്മളെക്കാള്‍ ഇത്തരം കാര്യങ്ങളില്‍ ഒരുപിടി മുമ്പിലാണെന്ന് ഓര്‍മയില്‍ സൂക്ഷിക്കേണ്ടതുണ്ട്.

5. ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ

ഇന്റര്‍നെറ്റ് കഫേ, സുരക്ഷയില്ലാത്ത വൈഫൈ എന്നിവ ഉപയോഗിച്ച് ഡിജിറ്റല്‍ പണമിടപാട് നടത്താതിരിക്കുക.

മൊബൈല്‍ ബാങ്കിങ്, മറ്റു പണമിടപാട് ആപ്പുകള്‍ എന്നിവയുടെ പുതിയ അപ്‌ഡേറ്റുകള്‍ വന്നാല്‍ ഉടന്‍ അപ്‌ഡേറ്റ് ചെയ്യുക.

നമ്മുടെ അക്കൗണ്ടിലുള്ള ബാലന്‍സ് എപ്പോഴും ശരിയാണോ അതോ ഇനി അപ്രതീക്ഷിതമായി വല്ല കുറവോ മറ്റോ ഉണ്ടോ എന്ന കാര്യം ശ്രദ്ധിക്കുക.

ഹാക്കിങ്, വൈറസ്-മാല്‍വെര്‍ ഭീഷണി എന്നിവ വരാതിരിക്കാന്‍ മികച്ച ആന്റിവൈറസ് സോഫ്‌റ്റ്വെയറുകളുടെ അംഗീകൃത കോപ്പി മാത്രം ഉപയോഗിക്കുക.

ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവയുടെ പാസ്സ്വേര്‍ഡുകള്‍ ഒരിക്കലും ഫോണിലോ മറ്റോ സൂക്ഷിക്കാതിരിക്കുക.

 

Best Mobiles in India

English Summary

Find your lost Android device with Google's Find My Device.