എങ്ങനെ ഹോട്ടലുകളിലും മറ്റുമൊക്കെ സ്ഥാപിച്ച ഒളിക്യാമറകൾ എളുപ്പം കണ്ടുപിടിക്കാം??


ഹോട്ടലുകളിലോ, പാര്‍ലറുകളിലോ, മാളുകളിലോ, ടെക്‌സ്‌റ്റൈല്‍ ഷോപ്പുകളിലോ എത്തുമ്പോള്‍ ഹിഡന്‍ ക്യാമറകളേയും മൈക്രോഫോണുകളേയും നിങ്ങള്‍ ഭയക്കാറുണ്ടോ. എന്നാല്‍ ഇതാ ഒളി ക്യാമറകളും മൈക്രോഫോണുകളും കണ്ടുപിടിക്കാനുളള മാര്‍ഗ്ഗങ്ങളാണ് താഴെ പറയുന്നത്.

Advertisement

1

സാധാരണമല്ലെന്ന് തോന്നുന്ന എല്ലാ മേഖലകളും ശാരീരികമായി നല്ലവണ്ണം നോക്കുക. മുറിയിലെ പുഷ്പ ക്രമീകരണങ്ങളും, ചുമരില്‍ തൂക്കിയിരിക്കുന്ന ചിത്രങ്ങളും അടക്കം നിങ്ങള്‍ക്ക് അസ്വഭാവികമായി തോന്നുന്ന എന്തും തിരഞ്ഞ് നോക്കുക. കൂടാതെ മുറിയില്‍ നിങ്ങള്‍ ആവശ്യപ്പെടാതെ വച്ചിരിക്കുന്ന സ്‌മോക്ക് ഡിറ്റക്റ്ററുകള്‍ പരിശോധിക്കുക. സ്പീക്കറോട് കൂടിയ ക്യാമറ ചിലപ്പോള്‍ അതില്‍ ഉണ്ടാകാം.

Advertisement
2

ഫഌര്‍പോട്ടുകള്‍, ലൈറ്റുകള്‍ ഉറപ്പിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ എന്നിവ നല്ല രീതിയില്‍ നോക്കുക. ഇത്തരം വസ്തുക്കളില്‍ മൈക്രോഫോണ്‍ ട്രാന്‍സ്മിറ്റര്‍ എളുപ്പത്തില്‍ ഒളിപ്പിച്ചു വയ്ക്കാവുന്നതാണ്.

3

സോഫ കുഷനുകള്‍ ടേബിള്‍ ടോപുകള്‍, ഷെല്‍വ്‌സ് എന്നിവയുടെ അടിഭാഗം കുഞ്ഞന്‍ ക്യാമറകള്‍ ഒളിപ്പിച്ച് വയ്ക്കാന്‍ പറ്റിയ ഇടമായതിനാല്‍ ശരിക്കും പരിശോധിക്കേണ്ടകത് അത്യാവശ്യമാണ്.

4

ഗൃഹോപകരണങ്ങളിലോ, മറ്റ് പരിചയമുളള ഡിവൈസുകളിലോ വയറുകള്‍ സംശയാസ്പദമായി എങ്ങും പോകാതെ കിടക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും പരിശോധിക്കുക. നിങ്ങളുടെ മുറി മുഴുവന്‍ പതുക്കെ കാത് കൂര്‍പ്പിച്ച് നടക്കുക.

5

ചെറിയ, മോഷന്‍ സെന്‍സിറ്റീവ് ക്യാമറകള്‍ വളരെ നേര്‍ത്ത ശബ്ദത്തില്‍ ക്ലിക്ക് അല്ലെങ്കില്‍ ബസ്സ് ശബ്ദങ്ങള്‍ അവ പ്രവര്‍ത്തിക്കുമ്പോള്‍ പുറപ്പെടുവിക്കും.

6

എല്ലാ ലൈറ്റുകളും ഓഫ് ആക്കിയ ശേഷം നേരിയ ചുമന്നതോ, പച്ചയോ എല്‍ഇഡി ലൈറ്റുകള്‍ കാണുന്നുണ്ടോ എന്ന് നോക്കുക. ചില മൈക്രോഫോണിനുളള പവര്‍ ഓണ്‍ ലൈറ്റുകള്‍, ഇത് വച്ച ആള്‍ ചിലപ്പോള്‍ അശ്രദ്ധയോടെ ഡിആക്ടിവേറ്റ് ചെയ്യാന്‍ മറക്കാനിടയുണ്ട്. എല്ലാ ലൈറ്റുകളും ഓഫാക്കി ഫ്‌ലാഷ് ലൈറ്റുമായി കണ്ണാടികള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുക.

7

കണ്ണാടികള്‍ ഒരു ഭാഗത്ത് നിന്ന് സുതാര്യമകാനിടയുണ്ട്, ഇതിലൂടെ ക്യാമറകള്‍ക്ക് നിങ്ങളെ കാണാന്‍ സാധിക്കും. മുറി ഇരുട്ടിലാക്കിയാല്‍ കണ്ണാടിയുടെ മറ്റേ ഭാഗത്ത് ക്യാമറ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കാണാവുന്നതാണ്.

8

ചുമരിലോ, മുറിയിലെ വസ്തുക്കളിലോ ചെറിയ ദ്വാരത്തില്‍ സ്ഥാപിക്കാവുന്ന ക്യാമറകളാണ് പിന്‍ഹോള്‍ ക്യാമറകള്‍. ഒരു ചെറിയ പേപ്പര്‍ ചുരുട്ടി ഒരു കണ്ണടച്ച് ടെലിസ്‌കോപില്‍ നോക്കുന്ന പോലെ ഫഌഷ് ലൈറ്റ് അടിച്ച് മുറി മുഴുവന്‍ നേരിയ മിന്നല്‍ കാണുന്നുണ്ടോ എന്ന് സൂക്ഷ്മമായി വീക്ഷിക്കുക.

9

നിങ്ങളെ ഒറ്റുന്നുണ്ടെന്ന് ഗൗരവമായി സംശയിക്കുന്നുണ്ടെങ്കില്‍ മുറിയിലോ, കെട്ടിടത്തിലോ, വീട്ടിലോ റേഡിയോ ഫ്രീക്വന്‍സി ഡിറ്റക്റ്ററുകള്‍ സ്ഥാപിച്ച് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുക. നിങ്ങളുടെ സെല്‍ഫോണ്‍ ഇലക്ട്രോമാഗ്നറ്റിക്ക് ഫീല്‍ഡ് പിടിക്കുന്നതിനായി ഉപയോഗിക്കുക.

10

നിങ്ങളുടെ ഫോണില്‍ ഒരു കോള്‍ വിളിച്ചശേഷം ക്യാമറയോ, മൈക്രോഫോണോ ഉണ്ടെന്ന് ധരിക്കുന്ന ഭാഗത്തായി പതുക്കെ വീശുക. നിങ്ങള്‍ കോളില്‍ ഒരു ക്ലിക്ക് ശബ്ദം കേള്‍ക്കുകയാണെങ്കില്‍ നിങ്ങളുടെ ഫോണ്‍ ഇലക്ട്രോമാഗ്നറ്റിക്ക് ഫീല്‍ഡിനാല്‍ തടസ്സപ്പെടുന്നതായി മനസ്സിലാക്കാം.

പേഴ്സണൽ സെക്രട്ടറിയുടെ ചതിയിൽ പേടിഎം ഉടമ; ആവശ്യപ്പെട്ടത് 20 കോടി; വിവരങ്ങൾ എല്ലാം ചോർത്തി!

Best Mobiles in India

English Summary

Finding Hidden Cameras Tips.