ആന്‍ഡ്രോയിഡ് ഉപയോക്താവ് അറിഞ്ഞിരിക്കേണ്ട 10 ഗൂഗിള്‍ നൗ ടിപ്‌സ് ആന്‍ഡ് ട്രിക്ക്‌സ്....!


ശബ്ദത്തിലൂടെ തിരയാന്‍ അനുവദിക്കുന്നതിനപ്പുറം ഗൂഗിള്‍ നൗ-വിന് പല കാര്യങ്ങളും ചെയ്യാന്‍ സാധിക്കും. നിങ്ങളുടെ വ്യക്തിഗത സഹായിയുടെ അവസാന വാക്കായി ഗൂഗിള്‍ നൗ-വിന് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് ഇവിടെ പരിശോധിക്കുന്നത്.

Advertisement

സ്ലൈഡറിലൂടെ നീങ്ങുക.

1

നിങ്ങള്‍ നിങ്ങളുടെ ബന്ധങ്ങള്‍ ഗൂഗിള്‍ നൗ-വില്‍ സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അമ്മയ്ക്ക് ടെക്സ്റ്റ് ചെയ്യുക, നിങ്ങളുടെ മാനേജര്‍ക്ക് ഇമെയില്‍ ചെയ്യുക തുടങ്ങിയ ഷോര്‍ട്ട്കട്ട് വാക്കുകള്‍ ഉപയോഗിച്ച് യഥാര്‍ത്ഥ നാമങ്ങള്‍ സ്‌കിപ് ചെയ്യാവുന്നതാണ്.

Advertisement
2

ഒരു പ്രത്യേക ദിവസത്തെ കാലാവസ്ഥ എന്തായിരിക്കുമെന്ന് അറിയുന്നതിന് കൃത്യമായ നിര്‍ദേശങ്ങള്‍ ഗൂഗിള്‍ നൗ സ്വീകരിക്കുന്നു.

3

നിങ്ങളുടെ ഡ്രൈവിങ് നിര്‍ത്തി ഗൂഗിള്‍ നൗ-വില്‍ അത് വിശദീകരിച്ചാല്‍ നിങ്ങളുടെ പാര്‍ക്കിങ് സ്ഥലം ഗൂഗിള്‍ നൗ ഓര്‍ത്ത് വെച്ച് കാര്‍ഡായി ഡിസ്‌പ്ലേ ചെയ്യുന്നതാണ്.

 

4

പറഞ്ഞ് കൊണ്ട് ഇമെയില്‍ ചെയ്യാനുളള സൗകര്യം ഗൂഗിള്‍ നൗ-വില്‍ ഉളളത് കൊണ്ട് നല്ല വ്യാകരണം നിങ്ങള്‍ക്ക് അന്യമാകുമെന്ന് കരുതേണ്ടതില്ല. 'ഹേയ് കോമാ നിങ്ങള്‍ എവിടെയാണ് ചോദ്യചിഹ്നം' തുടങ്ങിയ രീതിയില്‍ പറഞ്ഞ് നിങ്ങള്‍ക്ക് മികച്ച വ്യാകരണം ഉറപ്പാക്കാവുന്നതാണ്.

 

5

നിങ്ങളുടെ ഉച്ചാരണം ഗൂഗിള്‍ നൗ-വില്‍ ഉറപ്പാക്കാനായി സെറ്റിങ്‌സില്‍ > വോയിസ് > ലാഗ്വേജ് എന്നതില്‍ പോകുക.

 

6

നിങ്ങളുടെ ഡിവൈസില്‍ കലണ്ടര്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഗൂഗിള്‍ നൗ-വില്‍ അപോയ്‌മെന്റ് റിമൈന്‍ഡറുകള്‍ വരുന്നതാണ്.

7

നിങ്ങള്‍ ഒരു പ്രത്യേക വെബ്‌സൈറ്റ് (ഉദാഹരണത്തിന് ഗിസ്‌ബോട്ട്) തുടര്‍ച്ചയായി വായിക്കുകയാണെങ്കില്‍ ആ വെബ്‌സൈറ്റ് പുതിയ വാര്‍ത്തകള്‍ നല്‍കുമ്പോള്‍ നിങ്ങളുടെ ഡിവൈസില്‍ കാര്‍ഡുകളുടെ രൂപത്തില്‍ നോട്ടിഫിക്കേഷനുകള്‍ വരുന്നതാണ്.

8

പ്ലേ ചെയ്യുന്ന പാട്ടുകള്‍ നിങ്ങള്‍ക്ക് തിരിച്ചറിയണമെങ്കില്‍ 'ഞാന്‍ എന്താണ് കേള്‍ക്കുന്നത്?' എന്ന കാമാന്‍ഡ് പറയുന്നതിലൂടെ ഗൂഗിള്‍ നൗ ഷാസം മോഡിലേക്ക് പോകുകയും ആ പാട്ട് ഏതാണെന്ന് പറഞ്ഞ് തരികയും അത് വാങ്ങിക്കാനുളള ഓപ്ഷനുകള്‍ നല്‍കുകയും ചെയ്യുന്നു.

9

'ലക്ഷ്യ സ്ഥാനത്തേക്കുളള ഡ്രൈവിങ് നിര്‍ദേശങ്ങള്‍' എന്ന് പറഞ്ഞ് നിങ്ങള്‍ക്ക് തല്‍ക്ഷണ നാവിഗേഷന്‍ മോഡിലേക്ക് മാറാവുന്നതാണ്.

10

വെബ് ഹിസ്റ്ററി പ്രാപ്തമാക്കിയ ശേഷം ഫ്‌ളൈറ്റ് നബര്‍ ഉപയോഗിച്ച് തിരഞ്ഞാല്‍ അടുത്ത് തവണ മുതല്‍ ഗൂഗിള്‍ നൗ-വില്‍ അതിന്റെ സ്റ്റാറ്റസ് പ്രത്യക്ഷപ്പെടുന്നതാണ്.

Best Mobiles in India

English Summary

Google Now tips every Android user should know.