ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ എന്താണ് ഇപ്പോൾ തിരയുന്നത് എന്നറിയണോ?


ഗൂഗിളിൽ നിത്യേന ലക്ഷക്കണക്കിന് ആളുകൾ പല കാര്യങ്ങൾ തിരയുന്നുണ്ട്. വാർത്തയും വിനോദവും വിജ്ഞാനവും തുടങ്ങി ഒരുപാട് കാര്യങ്ങളിൽ ലോകമൊട്ടുക്കും വിവരങ്ങൾ ലഭ്യമാകാൻ ആളുകൾ ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വെബ്സൈറ്റ് ആയ ഗൂഗിളിൽ നിലവിൽ ആളുകൾ എന്ത് തിരയുന്നു എന്നറിയാൻ എന്താണ് ചെയ്യേണ്ടത് എന്ന് പറയുകയാണിവിടെ. സംഭവം വളരെ എളുപ്പമാണ്.

Advertisement

ഗൂഗിളിന്റെ ഗൂഗിൾ ട്രെൻഡ്‌സ് വഴിയാണ് ഇത് സാധ്യമാകുന്നത്. ഇതിനായി പ്രത്യേക ഹാക്കുകൾ ഒന്നും തന്നെ ആവശ്യമില്ല. https://trends.google.com/trends എന്ന ഗൂഗിൾ ട്രെൻഡ്‌സിന്റെ ഈ ലിങ്കിൽ കയറിയാൽ നിങ്ങൾക്ക് നിലവിൽ ഗൂഗിളിൽ ആളുകൾ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യുന്നത് എന്ത്, ഈ കഴിഞ്ഞ 24 മണിക്കൂർ ആളുകൾ ഏറ്റവുമധികം സെർച്ച് ചെയ്തത് എന്ന് തുടങ്ങി ഏതൊരു സമയത്തിലും ദിവസത്തിലും കാലയളവിലുമുള്ള സെർച്ച് ട്രെൻഡുകൾ അറിയാൻ സാധിക്കും.

Advertisement

ഇവിടെ നിങ്ങൾക്ക് രാജ്യങ്ങൾ പ്രത്യേകം തിരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ട്. ഒരു പ്രത്യേക രാജ്യത്തെ വിവരങ്ങൾ ആണ് നിങ്ങൾക്ക് അറിയേണ്ടത് എങ്കിൽ ആ രീതിയിൽ ഉപയോഗിക്കാം. ഇനി അതല്ല ലോകമൊട്ടുക്കും ഉള്ള ലിസ്റ്റ് ആണ് വേണ്ടത് എങ്കിൽ ആ രീതിയിലും സെറ്റ് ചെയ്ത് കണ്ടെത്താം. ഇനി അതിൽ തന്നെ ഏതൊക്കെ സ്ഥലങ്ങൾ ആളുകൾ എന്തെല്ലാം തിരയുന്നു എന്നത് വിഷയങ്ങളുടെ അടിസ്ഥാനത്തിൽ വേർതിരിച്ചും കാണാം.

അതായത് നിങ്ങൾക്ക് ടെക്‌നോളജി സംബന്ധമായ കാര്യങ്ങളെ കുറിച്ചാണെങ്കിൽ അത് തിരഞ്ഞെടുത്താൽ അവയിൽ നിലവിൽ ആളുകൾ ഗൂഗിളിൽ തിരയുന്ന കാര്യങ്ങൾ കണ്ടെത്താൻ കഴിയും. ഇതിനെല്ലാം പുറമെ ഈ ഗൂഗിൾ ട്രെൻഡ്‌സ് ഒരു പ്രത്യേക വിഷ്വൽസോട് കൂടി കാണണം എങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. അതിൽ നേരത്തെ പറഞ്ഞ പോലെ ലോകം മൊത്തമായി അല്ലെങ്കിൽ നിങ്ങൾക്ക് ആവശ്യമുള്ള രാജ്യം എന്ന നിലയിൽ സെറ്റ് ചെയ്ത് ഓരോന്ന് കാണാൻ സാധിക്കും. അപ്പോൾ എങ്ങനെയാ.. കയറി നോക്കുകയല്ലേ..

Advertisement

ഏതൊക്കെ ആപ്പുകളാണ് നിങ്ങളുടെ ബാറ്ററി തീർക്കുന്നത് എന്ന് എങ്ങനെ കണ്ടെത്താം?

Best Mobiles in India

Advertisement

English Summary

Google Trends Using.