ഗൂഗിള്‍ അസിസ്റ്റന്റിന്റെ ശബ്ദം എങ്ങനെ മാറ്റാം?


ഗൂഗിള്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിച്ച ഏറ്റവും മികച്ച പ്രോഡക്ട് ആയിരുന്നു ഗൂഗിള്‍ വോയിസ് അസിസ്റ്റന്റ്. ഉപയോക്താക്കളുടെ ശബ്ദം തിരിച്ചറിഞ്ഞ് മറുപടി കൊടുക്കാന്‍ കഴിയുന്ന ആപ്ലിക്കേഷനാണ് ഗൂഗിള്‍ അസിസ്റ്റന്റ് . ഗൂഗിളില്‍ തിരയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ടൈപ്പ് ചെയ്യാതെ ശബ്ദത്തിലൂടെ മനസ്സിലാക്കാനും ഫോണിലെ മറ്റു സൗകര്യങ്ങള്‍ വോയിസ് കമാന്റിലൂടെ ഉപയോഗിക്കാനും കഴിയുന്ന സംവിധാനമാണിത്.

Advertisement


ആന്‍ഡ്രോയിഡ്, ഐഒസ്, സ്പീക്കര്‍, ടിവി മുതലായ ഉപകരണങ്ങള്‍ ഉള്‍പ്പെടെ അഞ്ഞൂറ് മില്ല്യനിലേറെ ഉപകരണങ്ങളില്‍ ഗൂഗിള്‍ അസിസ്റ്റന്റ് ലഭ്യമാണ്. ആന്‍ഡ്രോയിഡ് ഉപകരണങ്ങളാണെങ്കില്‍ ആന്‍ഡ്രോയിഡ് 6.0 അല്ലെങ്കില്‍ അതിനു മുകളില്‍ റണ്‍ ചെയ്യുന്നവയായിരിക്കണം. നിലവില്‍ ഗൂഗിള്‍ അസിസ്റ്റന്റ് വളരെയേറെ പുരോഗമിച്ചിരിക്കുകയാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് എട്ട് ഭാഷകള്‍ പിന്തുണയ്ക്കാന്‍ കഴിയും എന്നതാണ്. അതില്‍ മൂന്നണ്ണം പുരുഷന്‍മാരുടേയും ബാക്കിയുളളത് സ്ത്രീകളുടേതുമാണ്. ജോണ്‍ ലെജന്റിന്റെ ശബ്ദം ഈ വര്‍ഷം അവസാനം ലഭ്യമാകുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

ഫോണുകളിലും ടാബ്ലറ്റുകളിലും ഗൂഗിള്‍ അസിസ്റ്റന്റ് ഹിന്ദിയില്‍ ലഭ്യമാണ്. നിര്‍ഭാഗ്യവശാല്‍, നിങ്ങള്‍ ഗൂഗിള്‍ ഹോം അല്ലെങ്കില്‍ ഗൂഗിള്‍ ഹോം മിനി സ്പീക്കര്‍ ഉപയോഗിക്കുകയാണെങ്കില്‍ ഗൂഗിള്‍ അസിസ്റ്റന്റ് ലഭ്യമാകില്ല. ഭക്ഷണ ശാലകളില്‍ വിളിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം കൂടാതെ ഗൂഗിളിന്റെ പുതിയ ഡ്യൂപ്ലക്‌സ് ടെക്‌നോളജി ഉപയോഗിച്ച് മനുഷ്യ സംഭാഷണത്തെ അനുകരിക്കുന്നതിനും സ്വന്തമായി ഒരു മുനുഷ്യ സംഭാഷണം നടത്തുന്നതിനും ഗൂഗിളിന്റെ പുതിയ സാങ്കേതികവിദ്യ സഹായിക്കുന്നു. യുഎസില്‍ ഇത് പരീക്ഷിക്കുകയും കൂടാതെ ഇംഗ്ലീഷിലേക്ക് ഇത് പരിമിതപ്പെടുത്തുകയും ചെയ്യും.

Advertisement

നിങ്ങളുടെ ഉപകരണങ്ങളിലേക്ക് വോയിസ് അസിസ്റ്റന്റ് ശബ്ദം മാറ്റുന്നത് എങ്ങനെയെന്നു നോക്കാം.

ആന്‍ഡ്രോയിഡ് (Android)

ഫോണ്‍/ ടാബ്ലറ്റ്

1. ഗൂഗിള്‍ അസിസ്റ്റന്റിനെ കൊണ്ടുവരാന്‍ ദീര്‍ഘനേരം ഹോം ബട്ടണില്‍ അമര്‍ത്തിപ്പിടിക്കക.

2. അടുത്തതായി ഗൂഗിള്‍ അസിസ്റ്റന്റിന്റെ എക്‌സ്‌പ്ലോറര്‍ പാനലിലേക്ക് പ്രവേശിക്കാന്‍ മുകളില്‍ വലതു കോണില്‍ കാണുന്ന ഡ്രോവര്‍ ഐക്കണ്‍ ടാപ്പ് ചെയ്യുക.

3. മുകളില്‍ വലതു കോണില്‍ കാണുന്ന മൂന്നു-ഡോട്ട് മെനുവില്‍ ടാപ്പു ചെയ്യുന്നതിലൂടെ ക്രമീകരണത്തിലേക്ക് പോകാം.

4. ഇവിടെ നിന്നും നിങ്ങള്‍ക്ക് ക്രമീകരണം ആക്‌സസ് ചെയ്യാന്‍ കഴിയും.

5. അവിടെ നിന്നും 'Preferences' ലേക്കു പോവുക.

6. 'Assistant' വോയിസ് തിരഞ്ഞെടുക്കുക.

7. ലഭ്യമായ ഓപ്ഷനില്‍ നിന്നും നിങ്ങള്‍ക്ക് ശബ്ദം തിരഞ്ഞെടുക്കാം. ഇവിടെ ശബ്ദത്തിന്റെ പ്രിവ്യൂവും ലഭിക്കും.

8. പേജ് 'Exit' ചെയ്യുക. നിങ്ങളുടെ ഇഷ്ടാനുസരണം പുതിയ വോയിസ് തിരഞ്ഞെടുക്കും.

 

സ്പീക്കര്‍ (Speaker)

1. നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിലോ ടാബ്ലറ്റിലോ ഗൂഗിള്‍ ഹോം ആപ്പ് തുറക്കുക.

2. അടുത്തതായി മെനു ആക്‌സസ് ചെയ്യാനായി മുകളില്‍ വലതു മൂലയില്‍ കാണുന്ന മൂന്ന് ലംബ വരികള്‍ തിരഞ്ഞെടുക്കുക.

3. നല്‍കിയിരിക്കുന്ന പട്ടികയില്‍ നിന്നും 'More Settings' തിരഞ്ഞെടുക്കുക.

4. Preferences ടാപ്പു ചെയ്യുക.

5. ഇവിടെ നിന്നും 'Assistant Voice' ലേക്കു പോവുക.

6. അതിനു ശേഷം നിങ്ങളുടെ ഇഷ്ടാനുസരണം ശബ്ദം ഇവിടെ നിന്നും തിരഞ്ഞെടുക്കാം.

7. പേജ് 'Exit' ചെയ്തതിനു ശേഷം നിങ്ങളുടെ ശബ്ദം സജീകരിക്കും.

 

ഐഒഎസ് (iOS)

ഐഫോണ്‍/ ഐപാഡ് (iPhone/ iPad)

1. ആദ്യം നിങ്ങളുടെ ഐഫോണില്‍ നിന്നോ ഐപാഡില്‍ നിന്നോ ഗൂഗിള്‍ അസിസ്റ്റന്റ് ആപ്പ് ആക്‌സസ് ചെയ്യുക.

2. പര്യവേഷണം ചെയ്യാനായി മുകളില്‍ വലതു വശത്ത് നീല ഡ്രോയറിലേക്ക് പേകേണ്ടതുണ്ട്.

3. ആദ്യം മൂന്ന് ഡോട്ട് ബട്ടണ്‍ തിരഞ്ഞെടുത്തതിനു ശേഷം 'Settings' തിരഞ്ഞെടുക്കുക.

4. 'Preferences' തിരഞ്ഞെടുക്കുക.

5. ശേഷം 'Assistant voice' തിരഞ്ഞെടുക്കുക.

6. ഇവിടെ നിന്നും നിങ്ങളുടെ ഇഷ്ടാനുസരണം ശബ്ദം തിരഞ്ഞെടുക്കാം.

ഈ ഉപകരണങ്ങൾ കൂടെ ഉണ്ടെങ്കിൽ സെൽഫി എടുക്കൽ ഗംഭീരമാക്കാം!

സ്പീക്കര്‍ (Speaker)

1. നിങ്ങളുടെ ഐഫോണില്‍ അല്ലെങ്കില്‍ ഐപാഡില്‍ ഗൂഗിള്‍ ഹോം ആപ്ലിക്കേഷന്‍ തുറക്കുക.

2. മുകളില്‍ ഇടതു വശത്ത് മൂലയില്‍ കാണുന്ന മൂന്നു ലൈന്‍ ക്ലിക്ക് ചെയ്ത് മെനു ആക്‌സ് ചെയ്യുക.

3. ശേഷം 'More settings' ലേക്കു പോകുക.

4. 'Preferences' ടാപ്പ് ചെയ്യുക.

5. ലഭ്യമായ ഓപ്ഷനുകള്‍ പര്യവേഷണം ചെയ്യാന്‍ അസിസ്റ്റന്റ് വോയിസ് തിരഞ്ഞെടുക്കുക.

6. ഇനി നിങ്ങളുടെ ഇഷ്ടാനുസരണം വോയിസ് തിരഞ്ഞെടുക്കാം.

Best Mobiles in India

English Summary

Here's how you can change voices for Google Assistant