വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും വ്യാജ സംഭാഷണം (Fake Conversation) ഉണ്ടാക്കുന്നതിനുള്ള സൂത്രപ്പണി


കൂട്ടുകാരുമായുള്ള നമ്മുടെ ആശയവിനിമയങ്ങള്‍ അധികവും നടക്കുന്നത് ഫെയ്‌സ്ബുക്ക് മെസ്സെഞ്ചര്‍, വാട്‌സാപ്പ് പോലുള്ള ആപ്പുകള്‍ വഴിയാണ്. ഇതിനിടെ തരംകിട്ടുമ്പോഴൊക്കെ കൂട്ടുകാരെ കബളിപ്പിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരാണുണ്ടാവുക. ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും വ്യാജ സംഭാഷണം ഉണ്ടാക്കി കൂട്ടുകാര്‍ക്ക് എങ്ങനെ 'പണി' കൊടുക്കാമെന്ന് നോക്കാം.

Advertisement

ഇത്തരത്തില്‍ സൃഷ്ടിക്കുന്ന സംഭാഷണങ്ങള്‍ വ്യാജമാണെന്ന് തിരിച്ചറിയാന്‍ കഴിയില്ലെന്നത് ശ്രദ്ധേയമാണ്. ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം, പ്ലേ സ്റ്റോറില്‍ നിന്ന് Yazzy എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.

Advertisement

ഫെയ്‌സ്ബുക്ക് കൂട്ടുകാര്‍ക്ക് 'പണി' കൊടുക്കുന്ന വിധം:

1. Yazzy പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുക

2. ആപ്പ് ഓപ്പണ്‍ ചെയ്ത് ഫെയ്‌സ്ബുക്ക് മെസ്സെഞ്ചര്‍ സെലക്ട് ചെയ്യുക

3. പ്രധാന സെക്ഷനില്‍ വ്യാജ സംഭാഷണം ആരുമായാണോ നടത്തേണ്ടത് അവരുടെ പേര് ടൈപ്പ് ചെയ്യുക. ഇമേജ് മാറ്റുക

4. ഇനി മെസ്സേജിലേക്ക് പോയി മെസ്സേജ് ടൈപ്പ് ചെയ്യുക

5. വീണ്ടും പ്രധാന ടാബിലേക്ക് പോയി രണ്ടാമത്തെ ആളിന് വേണ്ടി പുതിയ പേര് ടൈപ്പ് ചെയ്യുക

6. മേല്‍പ്പറഞ്ഞ പ്രകാരം രണ്ട് പേര്‍ക്കും വേണ്ടി മെസ്സേജുകള്‍ ടൈപ്പ് ചെയ്യുക

Advertisement

7. സ്റ്റാറ്റസ് ബാര്‍ ടാബിലേക്ക് പോയി വൈഫൈ നെറ്റ്‌വര്‍ക്ക് സ്‌ട്രെങ്ത്, സെല്ലുലാര്‍ നെറ്റ്‌വര്‍ക്ക് ലെവല്‍ എന്നിവ അനായാസം എഡിറ്റ് ചെയ്യാനും കഴിയും

8. ഇമേജ് ടാബില്‍ അമര്‍ത്തി സംഭാഷണം പ്രത്യക്ഷപ്പെടുന്ന രീതി പരിശോധിക്കുക

9. ഇത് സേവ് ചെയ്യാനും ഷെയര്‍ ചെയ്യാനും കഴിയും.

വാട്‌സാപ്പിലേക്ക് വരാം:

1. Yazzy ആപ്പ് തുറന്ന് New WhatsApp സെലക്ട് ചെയ്യുക. അപ്പോള്‍ വാട്‌സാപ്പ് ചാറ്റ് പേജിന്റെ സാമ്പിള്‍ ലഭിക്കും

2. അവതാര്‍ ചിഹ്നത്തില്‍ അമര്‍ത്തി ഇമേജും പേരില്‍ അമര്‍ത്തി പേരും മാറ്റുക

3. ഇനി വൃത്താകൃതിയിലുള്ള ഓറഞ്ച് ചിഹ്നത്തില്‍ അമര്‍ത്തുക. റിസീവ്ഡ് മെസ്സേജ്, സെന്റ് മെസ്സേജ്, റിസീവ്ഡ് ഇമേജ്, സെന്റ് ഇമേജ് തുടങ്ങിയ ഓപ്ഷനുകളില്‍ ഇതില്‍ നിന്ന് തിരഞ്ഞെടുക്കാന്‍ കഴിയും

Advertisement

4. ഇഷ്ടമുള്ള മെസ്സേജ് ടൈപ്പ് ചെയ്യുക. തീയതിയും സമയവും മാറ്റാനും അവസരമുണ്ട്

5. സ്റ്റാറ്റസ് ബാറില്‍ വൈ ഫൈ നെറ്റ്‌വര്‍ക്ക് സിഗ്നല്‍ സ്‌ട്രെങ്ത്, സെല്ലുലാര്‍ നെറ്റ് വര്‍ക്ക് ലെവല്‍, ബാറ്ററി ലെവല്‍ മുതലയാവ എഡിറ്റ് ചെയ്യാന്‍ കഴിയും

6. എല്ലാം ചെയ്തുകഴിഞ്ഞതിന് ശേഷം സേവ് ചെയ്യുക അല്ലെങ്കില്‍ കൂട്ടുകാരുമായി ഷെയര്‍ ചെയ്യുക.

ഷവോമി ഇന്ത്യയില്‍ കൂടുതല്‍ പുതിയ മീ ടിവി സീരീസുമായി

Best Mobiles in India

English Summary

We all love to prank our friends in one way or the other and in this article, we will guide you on a trick to create Fake WhatsApp and Facebook Conversations.