ജിപിആര്‍എസ് ആക്ടിവേറ്റ് ചെയ്യുന്നതെങ്ങനെ....!


പാക്കറ്റുകളായി ഡാറ്റാ കൈമാറ്റം സാധ്യമാക്കുന്ന മാര്‍ഗ്ഗമാണ് ജിപിആര്‍എസ് (ഗ്ലോബല്‍ പാക്കറ്റ് റേഡിയോ സര്‍വീസ്) എന്നത്. സെല്‍ ഫോണുകളിലേക്കും, മൊബൈല്‍ ഇന്റര്‍നെറ്റ് ഡിവൈസുകളിലേക്കും വയര്‍ലസ് ആയാണ് ഇതില്‍ ഡാറ്റകള്‍ അയയ്ക്കപ്പെടുന്നത്.

Advertisement

ഡാറ്റയെ വലിയ കഷണങ്ങളായി മുറിച്ച് അതായത് പാക്കറ്റുകളായി തിരിച്ച് വ്യത്യസ്ത ഇന്റര്‍നെറ്റ് ചാനലുകളിലൂടെ റൂട്ട് ചെയ്ത്, ലക്ഷ്യ സ്ഥാനത്ത് എത്തുമ്പോള്‍ ഈ പാക്കറ്റുകളെയല്ലാം കൂട്ടി ചേര്‍ത്ത് പൂര്‍ണ്ണ ഡാറ്റാ ഫയല്‍ ആക്കി മാറ്റുകയാണ് ചെയ്യുന്നത്. മൊബൈല്‍ കമ്മ്യൂണിക്കേഷന്‍ സേവനത്തേക്കാള്‍ ഡാറ്റകള്‍ ജിപിആര്‍എസില്‍ വളരെ വേഗമാണ് കൈമാറ്റം ചെയ്യപ്പെടുന്നത്, കൂടാതെ തടസ്സങ്ങളില്ലാത്ത ഇന്റര്‍നെറ്റ് സേവനമാണ് ജിപിആര്‍എസില്‍ ലഭിക്കുന്നത്.

Advertisement

എംപി3, വീഡിയോകള്‍, ഗെയിംമുകള്‍, വാല്‍പേപ്പറുകള്‍, ആനിമേഷനുകള്‍ എന്നിവ ഡൗണ്‍ലോഡ് ചെയ്യുന്നതിന് ജിപിആര്‍എസ് സേവനം കൊണ്ട് സാധിക്കും. ഓരോ മൊബൈല്‍ സര്‍വീസ് ദാതാവും വ്യത്യസ്ത മാര്‍ഗ്ഗ നിര്‍ദേശങ്ങളാണ് ജിപിആര്‍എസ് പ്രാപ്തമാക്കുന്നതിന് മുന്നോട്ട് വയ്ക്കുന്നത്. മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുകള്‍ ചിലപ്പോള്‍ ജിപിആര്‍എസ് പ്രാപ്തമാക്കിയ ശേഷമായിരിക്കും എത്തുക, നിങ്ങളുടെ സിമ്മില്‍ ജിപിആര്‍എസ് ഇല്ലെങ്കില്‍ നിങ്ങള്‍ ഈ സേവനം തിരഞ്ഞെടുക്കേണ്ടതുണ്ട്.

ജിപിആര്‍എസ് ആക്ടിവേറ്റ് ചെയ്യുന്നതിനുളള മാര്‍ഗ്ഗങ്ങളാണ് താഴെ പരിശോധിക്കുന്നത്.

സ്‌റ്റെപ് 1

ഫോണും, സിം കാര്‍ഡും ജിപിആര്‍എസ് സേവനത്തിന് അനുയോജ്യമായ രീതിയില്‍ പ്രോഗ്രോം ചെയ്തിട്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് ഈ സേവനം ആക്ടിവേറ്റ് ചെയ്യാന്‍ സാധിക്കുന്നതല്ല.

 

സ്‌റ്റെപ് 2

200-ലധികം രാജ്യങ്ങളില്‍ ജിപിആര്‍എസ് ലഭ്യമാണ്. ജിപിആര്‍എസ്-ഉം ജിപിആര്‍എസ് സജ്ജമായ ഫോണുകളും നല്‍കുന്ന മൊബൈല്‍ ഫോണ്‍ സേവനം നിങ്ങളുടെ സ്ഥലത്ത് ഏതാണെന്ന് പരിശോധിക്കുക.

 

സ്‌റ്റെപ് 3

നിങ്ങളുടെ ഫോണില്‍ ജിപിആര്‍എസ് സേവനം ആക്ടിവേറ്റ് ചെയ്യുന്നതിനുളള നടപടികളെക്കുറിച്ച് മാര്‍ഗ്ഗ നിര്‍ദേശം നല്‍കുന്നതിന് ഉപഭോക്തൃ സേവന വിഭാഗത്തിന് സാധിക്കുന്നതാണ്. ഇനി പറയുന്ന മൂന്ന് മാര്‍ഗ്ഗങ്ങളിലൊന്നായിരിക്കും പൊതുവായി ആക്ടിവേഷന്‍ പ്രക്രിയയ്ക്ക് ആവശ്യമായി വരിക.

4

ദാതാവിന്റെ ഓട്ടോമേറ്റ് ആയ ജിപിആര്‍എസ് ആക്ടിവേഷന്‍ സേവനത്തിലേക്ക് കൃത്യമായ നംബര്‍ കോഡ് ഉപയോഗിച്ച് വിളിക്കുക.

 

5

ജിപിആര്‍എസ് ആക്ടിവേറ്റ് ചെയ്യുന്നതിന് ഒരു എസ്എംഎസ് അയയ്ക്കുക. ദാതാവ് നല്‍കുന്ന ഒരു നംബറോ, കോഡ് വാക്കോ ആയിരിക്കും എസ്എംഎസിന്റെ ഉളളടക്കം.

 

6

നിങ്ങളുടെ ഫോണിലെ ഒരു മെനുവിലൂടെ ജിപിആര്‍എസ് സെറ്റിങുകള്‍ ആക്‌സസ് ചെയ്യുക. കൃത്യമായ മെനുവിലേക്ക് പോകുന്നതിനുളള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ സേവന ദാതാവ് നല്‍കി കഴിഞ്ഞാല്‍, നിങ്ങള്‍ക്ക് ഫോണില്‍ ജിപിആര്‍എസ് സേവന ക്രമീകരണങ്ങള്‍ നിയന്ത്രിക്കാവുന്നതാണ്.

Best Mobiles in India

English Summary

How to Activate GPRS.