നിങ്ങളുടെ പഴയ ഫോണിൽ തന്നെ ഫേസ് അൺലോക്ക് സെറ്റ് ചെയ്യാൻ പറ്റുമ്പോൾ എന്തിന് പുതിയത് വാങ്ങണം?


How To add face unlock on your old phone - MALAYALAM GIZBOT

നമ്മളിൽ പലർക്കും അറിയാത്ത എന്നാൽ ഏറെ ഉപകാരപ്രദമായ ഇതൊക്കെ ഒന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ എന്ന് ഏറെ ആഗ്രഹിച്ചു പോകുന്ന ചില ട്രിക്കുകളും സൗകര്യങ്ങളുമെല്ലാം ആൻഡ്രോയ്ഡ് ഫോണുകളിൽ നിറയെ ഉണ്ട്. അത്തരത്തിൽ ഏറെ ഉപകാരപ്രദമായ, അതിലേറെ സാമ്പത്തികമായി പോലും നമുക്ക് അല്പം മെച്ചമുണ്ടാക്കാൻ സഹായിക്കുന്ന ഒരു സെറ്റിങ്സിനെ കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത്.

Advertisement

ഇനി നിങ്ങളുടെ പഴയ ഫോണിലും ഫേസ് അൺലോക്ക്

ഇനിയും വളച്ചുകെട്ടൽ ഇല്ലാതെ വിഷയത്തിലേക്ക് വരാം. പറഞ്ഞുവരുന്നത് ഫേസ് അൺലോക്കിനെ കുറിച്ചാണ്. ഇന്ന് ഈ ഒരു സൗകര്യം മാത്രം ലഭിക്കാനായി ഫോൺ മാറ്റുന്നവരും മാറ്റാൻ ഒരുങ്ങുന്നവരുമാണ് നമ്മളിൽ പലരും. എന്നാൽ ഫോൺ മാറ്റും മുമ്പ് തന്നെ നിങ്ങളുടെ ഫോണിൽ ഈ സൗകര്യം ഒളിച്ചുകിടക്കുന്നുണ്ടെന്ന കാര്യം എത്രപേർക്കറിയാം?

Advertisement
സൗകര്യം എല്ലാ സ്റ്റോക്ക് ആൻഡ്രോയ്ഡ് 7 ഫോണുകൾക്കും

നിങ്ങളുടെ ഫോൺ എന്നുപറയുമ്പോൾ എല്ലാ ഫോണുകളും അതിൽ പെടില്ല. ആൻഡ്രോയ്ഡ് സ്റ്റോക്ക്, അല്ലെങ്കിൽ അതിനോട് സമാനമായ ഫോണുകൾ എന്നിവയിലാണ് ഈ സൗകര്യം ലഭിക്കുക. മോട്ടോറോള ഫോണുകൾ, വൺപ്ലസ് ഫോണുകൾ, നോക്കിയ പോലുള്ള സ്റ്റോക്ക് ആൻഡ്രോയ്ഡ് ഫോണുകളുടെ ആൻഡ്രോയ്ഡ് 7ൽ മുതൽ പ്രവർത്തിക്കുന്ന എത്ര വില കുറഞ്ഞ ഫോണിലും വരെ ഈ സൗകര്യം ലഭ്യമാണ്.

എങ്ങനെ ആക്റ്റീവ് ചെയ്യാം?

ഫോണിലെ സെറ്റിങ്സിൽ കയറുക. അവിടെ സെക്യൂരിറ്റി സെറ്റിംഗ്സ് എടുക്കുക. അതിൽ സ്മാർട്ട് അൺലോക്ക് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പാസ്സ്‌വേർഡ് ഏതാണോ അത് കൊടുക്കുക. അതോടെ നിങ്ങൾ ഫേസ് അൺലോക്ക് കൊടുക്കാനുള്ള സെറ്റിങ്സിൽ എത്തിക്കഴിഞ്ഞു. അവിടെ നിങ്ങൾക്ക് നാലോ അഞ്ചോ ഓപ്ഷനുകൾ കാണാം. അതിൽ ട്രസ്റ്റഡ് ഫേസ് എന്നൊരു ഓപ്ഷൻ കാണാം. അത് ക്ലിക്ക് ചെയ്യുക. ശേഷം നിങ്ങളുടെ മുഖം കൃത്യമായി വൃത്തത്തിനുള്ളിൽ വരുന്ന രീതിയിൽ സെറ്റ് ചെയ്യുക. കഴിഞ്ഞു.

ഇനി പ്രവർത്തിപ്പിച്ചുനോക്കൂ..

ഇനി നിങ്ങൾ ഫോൺ ലോക്ക് ചെയ്ത ശേഷം മുഖം കാണിച്ചു നോക്കൂ. പാസ്‌വേഡ് ഇല്ലാതെ തന്നെ ഫോൺ തുറക്കുന്നത് കാണാം. ഞങ്ങളുടെ ഓഫീസിലുള്ള പല പഴയ മോട്ടോറോള, വൺപ്ലസ്, നോക്കിയ ഫോണുകളിലും ഈ ഓപ്ഷൻ വിജയകരമായി പ്രവർത്തിപ്പിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ തീർത്തും നിങ്ങളുടെ സ്റ്റോക്ക് ആൻഡ്രോയ്ഡ് ഫോണുകളിലും ഇത് പ്രവർത്തിക്കും എന്നുറപ്പിക്കാം.

Best Mobiles in India

English Summary

How To add face unlock on your old phone.