ഐഫോണിലെ വീഡിയോ ക്ലിപ്പില്‍ ഫില്‍ട്ടര്‍ നല്‍കുന്നത് എങ്ങനെ


ഇന്‍സ്റ്റഗ്രാമിലെ ബില്‍ട്-ഇന്‍ വീഡിയോ എഡിറ്റിങ് ഉപയോഗിച്ച് ഫില്‍ട്ടറുകളും എഫക്ടുകളും വീഡിയോ ക്ലിപ്പുകളില്‍ നല്‍കാന്‍ കഴിയും. ഇന്‍സ്റ്റഗ്രാമിലെ പോലെ മറ്റ് നിരവധി വീഡിയോ ക്ലിപ് എഡിറ്ററുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാകും. മൂവി ക്ലിപ്പില്‍ ഫില്‍ട്ടര്‍ ചേര്‍ക്കാനുള്ള ഫീച്ചര്‍ ഐമൂവിയിലും ഉണ്ട്.

വീഡിയോ ക്ലിപ്പിന്റെ പ്രത്യേക ഭാഗങ്ങളിലും അല്ലെങ്കില്‍ മൊത്തം മൂവിയിലും ഫില്‍ട്ടര്‍ നല്‍കാം എന്നതാണ് ഇതിന്റെ സവിശേഷത. ടൈംലൈനില്‍ ചേര്‍ക്കുന്ന ഫോട്ടോ അല്ലെങ്കില്‍ വീഡിയോ ആണ് ഇവിടെ ഉദ്ദേശിക്കുന്നത്.

ഐമൂവി എഡിറ്റിങിന്റെ പ്രവര്‍ത്തനം എങ്ങനെയാണന്ന് ഇന്ന് മനസിലാക്കാം. എഫക്ടുകളും ഫില്‍ട്ടറുകള്‍ പ്രത്യേകവീഡിയോ ക്ലിപ്പുകളിലും നിങ്ങളുടെ പ്രോജക്ടില്‍ മൊത്തമായും നല്‍കുന്നത് എങ്ങനെയെന്ന് മനസിലാക്കാം.

ഐഫോണിലെ പ്രത്യേക വീഡിയോ ക്ലിപ്പില്‍ അല്ലെങ്കില്‍ മൊത്തം മൂവി ക്ലിപ്പില്‍ ഫില്‍ട്ടര്‍ നല്‍കുന്നതെങ്ങനെ

താഴെ പറയുന്ന രീതിയില്‍ ചെയ്യുകയാണെങ്കില്‍ ഈ മാര്‍ഗം വളരെ എളുപ്പവും ലളിതവുമാണ്.

സ്റ്റെപ് 1

നിങ്ങളുടെ ഡിവൈസിലെ ഐമൂവി ആപ്പ് തുറന്ന് പ്രോജക്ട് രൂപീകരിക്കുക. ട്രെയ്‌ലര്‍ പ്രോജട്ക് അല്ലെന്ന് ഉറപ്പ് വരുത്തണം. ട്രെയ്‌ലര്‍ പ്രോജക്ടില്‍ എഫക്ടുകള്‍ സംഭവിക്കില്ല അതിനാല്‍ ഈ മാര്‍ഗംം പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ല. പ്രോജക്ട് സ്‌ക്രീനില്‍ എത്തി കഴിഞ്ഞാല്‍ അവിടെ നിങ്ങളുടെ എല്ലാം മൂവി ക്ലിപ്പുകളും മൊത്തം പ്രോജക്ടും ക്രമീരിക്കാം. അവിടെ കാണുന്ന കോഗ് ഐക്കണില്‍ ക്ലിക് ചെയ്യുക.

സ്‌റ്റെപ് 2

കോഗ് ഐക്കണില്‍ ക്ലിക് ചെയ്യുമ്പോള്‍ പ്രോജക്ട് സെറ്റിങ് പേജിലേക്ക് എത്തും. അവിടെ നിന്നും പ്രോജക്ടിന്റെ ഏത് തരത്തിലുള്ള സെറ്റിങ്‌സും സാധ്യമാകും. പ്രോജക്ട് ഫില്‍ട്ടര്‍ തിരഞ്ഞെടുക്കുന്നതിനായി പ്രോജക്ട് ഫില്‍ട്ടര്‍ വിഭാഗം എവെടയെന്ന് നോക്കുക.

അവിടെ നിന്നും നിങ്ങളുടെ പ്രോജക്ടിന് നല്‍കാവുന്ന ഫില്‍ട്ടറുകള്‍ പരിശോധിക്കാം. അതില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളത് തിരഞ്ഞെടുക്കുക. ഇതിലൂടെ ഒരൊറ്റ വീഡിയോ ക്ലിപ്പിന് മാത്രമായല്ല മറിച്ച് പ്രോജക്ടിന് പൂര്‍ണമായും ആണ് ഈ ഫില്‍ട്ടര്‍ നല്‍കുന്നത് .

സ്റ്റെപ് 3.

ടൈംലൈനില്‍ നല്‍കുന്ന ഫോട്ടോയുടെയും വീഡിയോയുടെയും പ്രത്യേക ഭാഗങ്ങളില്‍ ഫില്‍ട്ടര്‍ നല്‍കണം എന്നുണ്ടെങ്കില്‍ ആ ഭാഗം മാത്രം സെലക്ട് ചെയ്യുക. അതിന് ശേഷം ടൈംലൈം സ്‌ക്രീനിന്റെ വശത്തായി കാണുന്ന ത്രീ സര്‍ക്കിള്‍ മെനുവില്‍ ക്ലിക് ചെയ്യുക.

വീഡിയോ ക്ലിപിന് നല്‍കാന്‍ കഴിയുന്ന വ്യത്യസ്ത ഫില്‍ട്ടറുകള്‍ ഇവിടെ കാണാന്‍ കഴിയും ഇതില്‍ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുക. ഇതിന്റെ ലൈവ് പ്രീവ്യു കണ്ടതിന് ശേഷം ഏത് വേണമെന്ന് അന്തിമ തീരുമാനം എടുക്കുക.

സ്റ്റെപ് 4.

ഐഫോണിലെ ഐമൂവി ആപ്പിനുള്ളില്‍ പ്രത്യേക വീഡിയോ ക്ലിപ്പുകള്‍ക്ക് അല്ലെങ്കില്‍ മൂവി ക്ലിപ്പിന് പൂര്‍ണമായി ഫില്‍ട്ടര്‍ നല്‍കാന്‍ ചെയ്യേണ്ടത് ഇത്രമാത്രമാണ്. എഡിറ്റിങിലൂടെ വീഡിയോ മികച്ചതാക്കാന്‍ സഹായിക്കുന്ന മറ്റ് നിരവധി ഓപ്ഷനുകളും ഇവിടെ ലഭ്യമാകും.

ഐമൂവി ഉപയോഗിച്ച് വീഡിയോ അല്ലെങ്കില്‍ മൂവി പൂര്‍ണമായി എഡിറ്റ് ചെയ്യാനുള്ള എളുപ്പ വഴി ഇതാണ് .

പുതുവര്‍ഷ സമ്മാനവുമായി ബിഎസ്എന്‍എല്‍

Most Read Articles
Best Mobiles in India
Read More About: iphone news

Have a great day!
Read more...

English Summary

How to Add Filters to Individual Video Clips or Entire Movie Clip in iPhone