എങ്ങനെ ഗൂഗിള്‍/ആപ്പിള്‍ പ്ലേ മ്യൂസിക് ഗൂഗിള്‍ മാപ്‌സിലേക്ക് ചേര്‍ക്കാം?


ഇന്നത്തെ ആള്‍ക്കാര്‍ നാവിഗേഷനു വേണ്ടിയും അല്ലെങ്കില്‍ ട്രാഫിക് അപ്‌ഡേറ്റുകള്‍ ലഭിക്കുന്നതിനും വേണ്ടിയാണ് കൂടുതലും ഗൂഗിള്‍ മാപ്‌സ് ഉപയോഗിക്കുന്നത്. എന്നാല്‍ ഉപയോക്താക്കളുടെ ആവശ്യകതകള്‍ കണക്കിലെടുത്ത് ഓരോ പ്രാവശ്യവും പുതിയ ഫീച്ചറുകള്‍ ചേര്‍ക്കുകയാണ് ഗൂഗിള്‍ മാപ്‌സ്.

Advertisement

അതു പോലെ ഈ അടുത്ത കാലത്ത് കമ്പനി പുതിയൊരു ഫീച്ചര്‍ കൂടി കൂട്ടിച്ചേര്‍ത്തു. നിരവധി സംഗീത ആപ്ലിക്കേഷനുകള്‍ക്കായി തനതായ സംഗീത നിയന്ത്രണങ്ങള്‍ ചേര്‍ക്കാന്‍ ഉപയോക്താക്കളെ ഇത് അനുവദിക്കുന്നു. പുതിയ ഫീച്ചറില്‍ മ്യൂസിക് കണ്ട്രോള്‍ ബട്ടണുകള്‍ ആപ്പ് ചേര്‍ത്തിട്ടുണ്ട്.

Advertisement

ഗൂഗിള്‍ മാപ്‌സില്‍ എങ്ങനെ മ്യൂസിക് കണ്ട്രോളുകള്‍ ചേര്‍ക്കാമെന്നു നോക്കാം.

ശ്രദ്ധിക്കേണ്ടത്: ഈ ഫീച്ചര്‍ ഡീഫോള്‍ട്ടായി ഓണാകില്ല. ഉപയോക്താക്കള്‍ ഇത് സ്വയം ഓണ്‍ ചെയ്യണം. മാത്രമല്ല നിലവില്‍ ഗൂഗിള്‍ പ്ലേ മ്യൂസിക്, ആപ്പിള്‍ മ്യൂസിക്, സ്‌പോട്ടിഫൈ എന്നിവയില്‍ മാത്രമേ പിന്തുണയ്ക്കൂ.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഏറ്റവും പുതിയ വേര്‍ഷന്‍ (10.9.2) അല്ലെങ്കില്‍ അതിനു മുകളിലുളളത് ഇന്‍സ്‌റ്റോള്‍ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക. ഇനി ഈ ഘട്ടങ്ങള്‍ പാലിക്കുക.

#1. ആദ്യം ഗൂഗിള്‍ മാപ്‌സ് തുറക്കുക

ഈ ഫീച്ചര്‍ ഓണാക്കുന്നതിന് ആദ്യം ഗൂഗിള്‍ മാപ്‌സിലേക്ക് പോകുക. ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.

#2. മാപ്‌സ് സെറ്റിംഗ്‌സിലേക്ക് പോകുക

Advertisement

ആന്‍ഡ്രോയിഡില്‍: മുകളില്‍ വലുതു കോണിലുളള മൂന്ന് തിരശ്ചീന ബാറുകളില്‍ ടാപ്പ് ചെയ്ത് ' സെറ്റിംഗ്‌സ്' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

ഐഫോണില്‍ : മെനു ഓപ്ഷനുകള്‍ ആക്‌സസ് ചെയ്യാന്‍ ഇടതു നിന്ന് സൈ്വപ്പ് ചെയ്ത് മുകളിലുളള 'ഗിയര്‍ ഐക്കണ്‍' ടാപ്പു ചെയ്യുക.

#3. 'നാവിഗേഷന്‍ സെറ്റിംഗ്‌സ്' എന്നതിലേക്ക് പോകുക

ആന്‍ഡ്രോയിഡ്: സ്‌ക്രോണ്‍ ചെയ്ത് 'നാവിഗേഷന്‍ സെറ്റിംഗ്‌സ്' ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ശേഷം അതില്‍ ടാപ്പ് ചെയ്യുക.

ഐഫോണില്‍: പേജിന്റെ മുകളിലായി ഐഒഎസ് ഉപയോക്താക്കള്‍ക്ക് 'നാവിഗേഷന്‍' എന്ന ഓപ്ഷന്‍ കാണാവുന്നതാണ്.

#4. ' ഷോ മീഡിയാ പ്ലേബാക്ക് കണ്ട്രോള്‍സ്' ടേണ്‍ ഓണ്‍ ചെയ്യുക

Advertisement

മിക്കവാറും ഈ സവിശേഷത ഡീഫോള്‍ട്ടായി ഓഫാകും, ഓപ്ഷന്റെ മുന്നില്‍ സ്ഥിതി ചെയ്യുന്ന ടോംഗിള്‍ ബട്ടണില്‍ ടാപ്പ് ചെയ്യുക. അപ്പോള്‍ നിങ്ങളോട് ഡീഫോള്‍ട്ട് സേവനം തിരഞ്ഞെടുക്കുന്നതിനായി ആവശ്യപ്പെടും.

#5. ഡീഫോള്‍ട്ട് മ്യൂസിക് സേവനം തിരഞ്ഞെടുക്കുക

ആന്‍ഡ്രോയിഡില്‍: ഗൂഗിള്‍ മാപ്‌സ് നിങ്ങളുടെ ഫോണില്‍ ലഭ്യമായ എല്ലാ സേവനങ്ങളും സ്വയമേ പിന്‍വലിക്കും.

ഐഫോണില്‍: നിയന്ത്രണങ്ങളില്‍ ടോങ്കിള്‍ ചെയ്യുന്നത്, അനുയോജ്യമായ എല്ലാ ആപ്ലിക്കേഷനുകളുടേയും ലിസ്റ്റ് നല്‍കുന്നു.

ഇതു കൂടാതെ സേവനത്തിന്റെ അടിസ്ഥാനത്തില്‍ ഉപയോക്താക്കള്‍ക്ക് രണ്ട് ഉപകരണങ്ങളിലും അക്കൗണ്ട് അംഗീകരിക്കേണ്ടതുണ്ട്.

എ.ടി.എം കാര്‍ഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്‍കരുതലുമായി എസ്.ബി.ഐ; തട്ടിപ്പിനെ നേരിടാനുള്ള വഴികളും അറിയാം

Best Mobiles in India

English Summary

Steps to add Google Play Music, Apple Music to Google Maps on Andoid And iOS