ഇന്‍സ്റ്റാഗ്രാം സ്റ്റോറീസില്‍ ഇമോജി സ്ലൈഡര്‍, കോണ്‍ടാക്റ്റ് പോള്‍സ്, സൗണ്ട്ട്രാക്ക് എന്നിവ എങ്ങനെ ചേര്‍ക്കാം?


ഇന്‍സ്റ്റാഗ്രാം സ്‌റ്റോറീസ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഇപ്പോള്‍. അതായത് കണക്കുകള്‍ പ്രകാരം ദിവസേന 40 കോടി ഉപഭോക്താക്കളാണ് ഇന്‍സ്റ്റാഗ്രാം സ്‌റ്റോറീസ് ഉപയോഗിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 25 കോടി ആയിരുന്നു. എന്നാല്‍ ഈ വര്‍ഷം അതിന്റെ ഏകദേശം ഇരട്ടിയായിരിക്കുകയാണ്.

Advertisement

ഇതോടെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറീസ് ഉപയോക്താക്കളുടെ എണ്ണം വിപണിയിലെ പ്രധാന എതിരാളിയായ സ്‌നാപ്ചാറ്റിനേക്കാള്‍ ഇരട്ടിയായി. സ്‌നാപ്ചാറ്റ് അടുത്തിടെ പുറത്തുവിട്ട കണക്കു പ്രകാരം 19.1 കോടി ഉപയോക്താക്കളാണ് സ്‌നാപ്ചാറ്റിനുളളത്.

Advertisement

ഇന്‍സ്റ്റാഗ്രാമില്‍ അടിക്കടി എത്തുന്ന സവിശേഷതയാണ് ഇത് ഇത്രയേറെ പ്രശസ്ഥിയാകാനുളള കാരണം. IGTV യിലൂടെ പത്ത് മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോകള്‍ വരെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യാം. ഇതു കൂടാതെ മറ്റു നിരവധി പുതിയ ഫീച്ചറുകളും കൂട്ടിച്ചേര്‍ത്തു. അതായത് ഇമോജി സ്ലൈഡര്‍, കോണ്ടാക്റ്റ് പോള്‍സ്, സൗണ്ട്ട്രാക്ക് എന്നിവ.

ഇന്‍സ്റ്റാഗ്രാം സ്‌റ്റോറീസില്‍ എങ്ങനെ ഇമോജി സ്ലൈഡര്‍ ചേര്‍ക്കാം?

1. ആദ്യം ഇന്‍സ്റ്റാഗ്രാം ആപ്ലിക്കേഷന്‍ തുറന്ന് അവിടെ മുകളില്‍ ഇടതു കോണില്‍ കാണുന്ന 'ക്യാമറ' ഐക്കണില്‍ ക്ലിക്ക് ചെയ്യുക.

2. അതിനു ശേഷം ഒരു പുതിയ ഇമേജ് ക്യാപ്ചര്‍ ചെയ്യുകയോ അല്ലെങ്കില്‍ ഗ്യാലറിയില്‍ നിന്നും നിലവിലുളള ഒരു ഇമേജ് തിരഞ്ഞെടുക്കുകയോ ചെയ്യുക.

Advertisement

3. അടുത്തതായി വലത്തു നിന്നും മൂന്നാമതായി കാണുന്ന ഇമോജി ഐക്കണിലേക്ക് ടാപ്പ് ചെയ്യുക.

4. ശേഷം 'Emoji slider' ഓപ്ഷന്‍ തിരഞ്ഞെടുത്ത് നിങ്ങളുടെ സ്‌റ്റോറിയിലേക്ക് അത് ചേര്‍ക്കാനായി ടാപ്പ് ചെയ്യുക.

5. ഇനി നിങ്ങളുടെ ചോദ്യം ടൈപ്പ് ചെയ്ത്, ഇമോജിക്കായി സ്ലൈഡര്‍ തിരഞ്ഞെടുത്ത് പോസ്റ്റ് ചെയ്യാം.

കോണ്‍ടാക്റ്റ് പോള്‍സ് ചേര്‍ക്കാനായി

1. ആദ്യം നിങ്ങളുടെ ഇന്‍സ്റ്റാഗ്രാം ആപ്പ് തുറക്കുക.

2. അതിനു ശേഷം മുകളില്‍ ഇടതു കോണില്‍ കാണുന്ന 'Camera' ഐക്കണില്‍ ടാപ്പ് ചെയ്യുക.

3. ഇനി ഒരു പുതിയ ഇമേജ് ക്യാപ്ചര്‍ ചെയ്യുകയോ അല്ലെങ്കില്‍ ഗ്യാലറിയില്‍ നിന്നും ഒരു ഇമേജ് തിരഞ്ഞെടുക്കുകയോ ചെയ്യുക.

Advertisement

4. അതിനു ശേഷം വലതു നിന്നും മൂന്നാമത്തെ ഐക്കണില്‍ ടാപ്പു ചെയ്യുക, ഇല്ലെങ്കില്‍ ഇമോജി പാനലില്‍ വെറുതെ സൈ്വയിപ്പു ചെയ്യുക.

5. അടുത്തതായി 'Polls' ഓപ്ഷന്‍ തിരഞ്ഞെടുത്ത് അത് നിങ്ങളുടെ സ്‌റ്റോറിയില്‍ ചേര്‍ക്കാന്‍ ടാപ്പു ചെയ്യുക.

6. ഇനി നിങ്ങളുടെ ചോദ്യം ടൈപ്പ് ചെയ്യുക, നിങ്ങളുടെ ചോദ്യത്തോടൊപ്പം സമന്വയത്തിലെ പ്രതികരണവും മാറ്റുക.

സൗണ്ട്ട്രാക്ക് ചേര്‍ക്കാനായി

1. ആദ്യം നിങ്ങളുടെ ഇന്‍സ്റ്റാഗ്രാം ആപ്പില്‍ മുകളില്‍ ഇടതു മൂലയില്‍ കാണുന്ന 'Camera' ആപ്പില്‍ ടാപ്പ് ചെയ്യുക.

2. ഇനി ഒരു പുതിയ ഇമേജ് ഷൂട്ട് ചെയ്യുകയോ അല്ലെങ്കില്‍ ഫോട്ടോ ഗ്യാലറിയില്‍ നിന്നും തിരഞ്ഞെടുക്കുകയോ ചെയ്യുക.

Advertisement

3. അടുത്തതായി വലതു നിന്നും മന്നാമത്തെ ഐക്കണായ 'Emoji' ഐക്കണില്‍ ടാപ്പ് ചെയ്യുക.

4. തുടര്‍ന്ന് 'Music' എന്ന ഓപ്ഷന്‍ തിരയുക, നിങ്ങളുടെ സ്റ്റോറിയില്‍ ചേര്‍ക്കാനായി അതില്‍ ടാപ്പ് ചെയ്യുക. ഇനി നിങ്ങള്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന പാട്ട്, ലൈബ്രറിയില്‍ നിന്നും തിരഞ്ഞെടുക്കുക.

5. നിങ്ങള്‍ പാട്ട് തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ വേഗത്തില്‍ തന്നെ അത് പങ്കു വയ്ക്കുക, വേണമെങ്കില്‍ പാട്ടിന്റെ ആവശ്യമുളള ഭാഗം മാത്രം തിരഞ്ഞെടുത്ത് പങ്കു വയ്ക്കാനും കഴിയും.

ഭക്ഷണത്തിലെ പോഷകമൂല്യം കണ്ടെത്താം ഈ ആപ്പിലൂടെ..!

Best Mobiles in India

English Summary

How to add soundtrack, use emoji slider or conduct polls on Instagram Stories