ഐഫോണില്‍ ഫ്‌ളാഷ് ലൈറ്റ് ബ്രൈറ്റ്‌നെസ് ക്രമീകരിക്കാന്‍ ചെയ്യേണ്ടത്


ഫ്‌ളാഷ് ലൈറ്റിന്റെ ഉപയോഗത്തെക്കുറിച്ച് പ്രത്യേകം വിശദീകരിക്കേണ്ട ആവശ്യമില്ലെന്നറിയാം. എന്നാല്‍ ഐഫോണിലെ ഫ്‌ളാഷ് ലൈറ്റിന് ചില കഴിവുകളുണ്ട്. അവയെക്കുറിച്ച് ചിലര്‍ക്കെങ്കിലും അറിവ് കുറവാണുതാനും. ജിസ്‌ബോട്ട് വായനക്കാര്‍ക്കായി ഫ്‌ളാഷ് ലൈറ്റ് സംവിധാനത്തെക്കുറിച്ച് വിശദീകരിക്കുകയാണ് ഈ എഴുത്തിലൂടെ.

Advertisement

ചിലപ്പോഴെങ്കിലും നിങ്ങളുടെ ഐ-ഫോണിലെ ഫ്‌ളാഷ് ലൈറ്റ് ബ്രൈറ്റ്‌നെസ് കുറവാണെന്ന് തോന്നിയിട്ടുണ്ടോ ? ഉണ്ടെങ്കില്‍ ഈ എഴുത്ത് നിങ്ങള്‍ക്കുള്ളതാണ്.

Advertisement

കിടിലന്‍ ഫീച്ചറുകള്‍ കൊണ്ട് സമ്പന്നമാണല്ലോ ആപ്പിളിന്റെ എ-ഓ.എസ്. സ്‌ക്രീന്‍ റെക്കോര്‍ഡിംഗ്, മ്യൂസിക്കിന് സ്ലീപ് ടൈമിംഗ് ക്രമീകരിക്കുക തുടങ്ങി ഫീച്ചറുകള്‍ അനേകമാണ്. എന്തിനേറെ ഫ്‌ളാഷ് ലൈറ്റിനുമുണ്ട് പ്രത്യേകതകള്‍.

മറ്റു ഫോണുകളില്‍ ഫ്‌ളാഷ് ലൈറ്റ് ഓണാക്കാനും ഓഫാക്കാനും മാത്രമേ കഴിവുള്ളൂവെങ്കില്‍ ഐഫോണിലെ ഫ്‌ളാഷ് ലൈറ്റില്‍ ബ്രൈറ്റ്‌നെസ് ആവശ്യത്തിനനുസരിച്ച് കൂട്ടാനും കുറയ്ക്കാനും കഴിയും. വിശ്വാസമാകുന്നില്ല അല്ലേ...

അഥവാ ഈ ഫീച്ചറിനെപ്പറ്റി അറിയാത്തവരാണ് നിങ്ങളെങ്കില്‍ അതിനുള്ള സഹായവും ജിസ്‌ബോട്ട് നല്‍കുകയാണ്. തുടര്‍ന്നു വായിച്ചാല്‍ ഇതു മനസിലാക്കാം. ആദ്യം നിങ്ങള്‍ ഉപയോഗിക്കുന്ന ഐഫോണ്‍ 6എസിനു മുകളിലുള്ള മോഡലാണെന്ന് ഉറപ്പുവരുത്തുക. ഐ-ഓ.എസ് വേര്‍ഷന്‍ 11ന് മുകളിലുള്ള ഫോണിലാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുക.

Advertisement

നാലു രീതിയിലാണ് ബ്രൈറ്റ്‌നെസ് കണ്ട്രോള്‍ ഐഫോണ്‍ നല്‍കുന്നത്. ലെവല്‍ 1, ലെവല്‍ 2 , ലെവല്‍ 3, ലെവല്‍ 4 എന്നിങ്ങനെ ബ്രൈറ്റ്‌നെസിന്റെ തോത് വര്‍ദ്ധിപ്പിക്കാം. ക്രമീകരിക്കാനുള്ള ക്രമം ചുവടെ നല്‍കുന്നു.

(ഐഫോണ്‍ 8, 8പ്ലസ്, 7, 7പ്ലസ്, 6എസ് മോഡലുകള്‍ക്കുള്ള ക്രമം)

ഐഫോണ്‍ അണ്‍ലോക്ക് ചെയ്യുക

ഡിസ്‌പ്ലേയുടെ താഴെയറ്റത്തുള്ള കണ്ട്രോള്‍ സെന്റര്‍ തെരഞ്ഞെടുക്കുക

ഫ്‌ളാഷ് ലൈറ്റ് ടോഗിള്‍ ഓണാക്കുക

ടോഗിള്‍ ബട്ടണില്‍ അമര്‍ത്തി ടച്ച് ചെയ്യുക (ലോംഗ് ടച്ച്) **3ഡി ടച്ചും ഉപയോഗിക്കാവുന്നതാണ്

ബ്രൈറ്റ്‌നസ് അഡ്ജസ്റ്റബിള്‍ ടൂള്‍ ലഭിക്കും


ഇവിടെനിന്നും ബ്രൈറ്റ്‌നസ് ലെവല്‍ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം

Advertisement


(ഐഫോണ്‍ X, XS, XS മാക്‌സ്, XR മോഡലുകള്‍ക്കുള്ള ക്രമം)

ഐഫോണ്‍ അണ്‍ലോക്ക് ചെയ്യുക

ഡിസ്‌പ്ലേയുടെ വലത്തേയറ്റത്തുള്ള കണ്ട്രോള്‍ സെന്റര്‍ തെരഞ്ഞെടുക്കുക

ഫ്‌ളാഷ് ലൈറ്റ് ടോഗിള്‍ ഓണാക്കുക

ടോഗിള്‍ ബട്ടണില്‍ അമര്‍ത്തി ടച്ച് ചെയ്യുക (ലോംഗ് ടച്ച്)

ബ്രൈറ്റ്‌നസ് അഡ്ജസ്റ്റബിള്‍ ടൂള്‍ ലഭിക്കും

ഇവിടെനിന്നും ബ്രൈറ്റ്‌നസ് ലെവല്‍ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം

ഗുജറാത്തിലെ വിദ്യഭ്യാസസ്ഥാപനങ്ങളിൽ പബ്‌ജിക്ക് പൂർണനിരോധനം

Best Mobiles in India

English Summary

How to adjust the flashlight brightness in iPhone