കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡിന് എങ്ങനെ ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം?


കേന്ദ്ര സര്‍ക്കാര്‍ എല്ലാ പൗരന്‍മാര്‍ക്കും നല്‍കുന്ന 12 അക്ക തിരിച്ചറിയല്‍ നമ്പറാണ് ആധാര്‍. വ്യക്തികളുടെ തിരിച്ചറിയര്‍ വിവരങ്ങള്‍ക്കു പുറമേ വിരലടയാളം, കണ്ണിന്റെ ഐറിസ് വിവരം എന്നീ ബയോമെട്രിക് വിവരങ്ങളും ഈ പദ്ധതിയില്‍ ശേഖരിക്കുന്നു.

Advertisement

മുതിര്‍ന്നവരെ പോലെ ഇപ്പോള്‍ കുട്ടികള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. സ്‌കൂളില്‍ നിന്നും കുട്ടിള്‍ക്ക് ഉച്ചഭക്ഷണം ലഭിക്കുന്നതു മുതല്‍ ആധായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതു വരെ ആധാര്‍ കാര്‍ഡ് ആവശ്യമാണ്..

Advertisement

പല സേവനങ്ങള്‍ക്കും ഇപ്പോള്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. അതായത് ഡ്രൈവിംഗ് ലൈസന്‍സ്, സിം കാര്‍ഡ്, ഇന്‍കം ടാക്‌സ്, ഫൈലിംഗ് എന്നിങ്ങനെ. ഏതു പ്രായത്തിലുളള വ്യക്തിക്കും ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാം. ഒരു വയസ്സു കഴിഞ്ഞ എല്ലാ കുട്ടികള്‍ക്കു വരെ ആധാറിന് അപേക്ഷിക്കാം.

കുട്ടികള്‍ക്ക് എന്തിനാണ് ആധാര്‍ കാര്‍ഡ്?

കുട്ടികള്‍ക്കും പല കാര്യങ്ങളില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. പ്രത്യേകിച്ചും അവര്‍ക്ക് ഉച്ച ഭക്ഷണം ലഭിക്കുന്നതിന്. ഇപ്പോള്‍ ആധാര്‍ കാര്‍ഡ് ഇല്ലാത്ത സര്‍ക്കാര്‍ സ്‌കൂള്‍ കുട്ടികളെ ഉച്ച ഭക്ഷണ പദ്ധതിയില്‍ നിന്നും ഒഴിവാക്കുന്നു. സൗജന്യമായി ഉച്ച ഭക്ഷണം ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്..

കുട്ടികള്‍ക്ക് എങ്ങനെ ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാം?

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അടിസ്ഥാനപരമായി ആധാര്‍ കാര്‍ഡിന് അപേക്ഷിക്കേണ്ടത് ഒരു പോലെ തന്നെ. എന്നാല്‍ വ്യത്യാസമുളള ഒരു കാര്യം എന്തെന്നാല്‍, കുട്ടികളുടെ രേഖകള്‍ സമര്‍പ്പിക്കുന്നതിനോടൊപ്പം മാതാപിതാക്കളുടെ കാര്‍ഡുകള്‍ കൂടി അതില്‍ ബന്ധിപ്പിക്കേണ്ടതാണ്.

കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡിനായി ആവശ്യമുളള രേഖകള്‍

1. അപേക്ഷകന്റെ ജനന സര്‍ട്ടിഫിക്കറ്റ്

2. കുട്ടിയുടെ മാതാപിതാക്കളുടെ ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍

3. കുട്ടിയുടെ മാതാപിതാക്കളുടെ അഡ്രസ് പ്രൂഫ്

4. കുട്ടിയുടെ മാതാപിതാക്കളുടെ തിരിച്ചറിയല്‍ രേഖ

കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിന് മുന്‍പ് അറിയേണ്ട കാര്യങ്ങള്‍

1. കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡിന് അപേക്ഷിക്കണമെങ്കില്‍ ഒരു വയസ്സ് പൂര്‍ത്തിയായിരിക്കണം.

2. 5 വയസ്സിനു താഴെയുളള കുട്ടികള്‍ക്ക് ബയോമെട്രിക് ഡാറ്റ പരിഗണിക്കപ്പെടില്ല, അതിനാല്‍ അത് റെക്കോര്‍ഡ് ചെയ്യില്ല.

3. 5 വയസ്സിനു മുകളിലുളള കുട്ടികള്‍ക്ക് ബയോമെട്രിക് ഡാറ്റ, അതായത് അപേക്ഷകന്റെ വിരലടയാളത്തിന്റേയും റെറ്റിനയുടേയും സ്‌കാന്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയും അത് ആധാര്‍ കാര്‍ഡില്‍ ബന്ധിപ്പിക്കുകയും ചെയ്യും.

5. കുട്ടിക്ക് 15 വയസ്സ് പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഒരിക്കല്‍ കൂടി ബയോമെട്രിക് ഡാറ്റ എടുക്കും. ഈ അന്തിമ റെക്കോര്‍ഡ് പുതിയ ഡാറ്റയാക്കി കുട്ടിയുടെ ആധാര്‍ കാര്‍ഡില്‍ ബന്ധിപ്പിക്കും.

ഓണ്‍ലൈനിലൂടെ കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡിന് എങ്ങനെ അപേക്ഷിക്കാം?

സ്‌റ്റെപ്പ് 1: ഓണ്‍ലൈനിലൂടെ അപേക്ഷിക്കണമെങ്കില്‍, യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അവിടെ നിന്നും ആധാര്‍ കാര്‍ഡ് രജിസ്‌ട്രേഷന്‍ ലിങ്കിലേക്കു പോവുക.

സ്‌റ്റെപ്പ് 2: ആവശ്യമുളള ഫോം വാങ്ങുക. അതിനു ശേഷം കുട്ടിയുടെ പേര്, മാതാപിതാക്കളുടെ ഫോണ്‍ നമ്പര്‍, മാതാപിതാക്കളുടെ ഈമെയില്‍ ഐഡി മുതലായ വിശദാംശങ്ങള്‍ പൂരിപ്പിക്കുക. നിങ്ങള്‍ സ്ഥിരം ഉപയോഗിക്കുന്ന ഫോണ്‍ നമ്പരും ഇ-മെയില്‍ വിലാസവും നല്‍കിയോ എന്നും ഉറപ്പു വരുത്തുക.

സ്‌റ്റെപ്പ് 3: വ്യക്തിഗത വിവരങ്ങള്‍ പൂരിപ്പിച്ചതിനു ശേഷം നിങ്ങളുടെ സംസ്ഥാനം, ജില്ല, പ്രദേശം, മാതാപിതാക്കളുടെ ലൊക്കേഷന്‍ മുതലായ വിശദാംശങ്ങള്‍ നല്‍കുക.

സ്‌റ്റെപ്പ് 4: 'Fix Appointment Button'ല്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിങ്ങള്‍ക്ക് അപ്പോയിന്റ്‌മെന്റ് ദിവസം ലഭിക്കും, ആ ദിവസം നിങ്ങള്‍ രേഖകളും അതിന്റെ പ്രിന്റ്ഔട്ടുമായി ആധാര്‍ കാര്‍ഡ് എന്റോള്‍മെന്റ് സെന്ററില്‍ അല്ലെങ്കില്‍ ഇ-സേവ കേന്ദ്രത്തില്‍ എത്തുക.

സ്‌റ്റെപ്പ് 5: അവിടെ നിങ്ങളുടെ എല്ലാ രേഖകളും പരിശോധിക്കും, പ്രത്യേകിച്ചും മാതാപിതാക്കളുടെ ആധാര്‍ കാര്‍ഡ്.

സ്‌റ്റെപ്പ് 6: ഇതു ചെയ്തു കഴിഞ്ഞാല്‍ കുട്ടിക്ക് അഞ്ച് വയസ്സിനു മുകളിലാണെങ്കില്‍ ബയോമെട്രിക് വിവരങ്ങള്‍ എടുക്കുകയും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുകയും ചെയ്യും.

സ്‌റ്റെപ്പ് 7: ഇത്രയും ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഒരു അക്‌നോളജ്‌മെന്റെ ലഭിക്കും. നിങ്ങളുടെ അപേക്ഷ പരിശോധിക്കാനായി ഇത് ഉപയോഗിക്കാം.

സ്‌റ്റെപ്പ് 8: ഇതെല്ലാം വിജയകരമായി കഴിഞ്ഞാല്‍ 60 ദിവസത്തിനുളൡ ആധാര്‍ കാര്‍ഡ് ലഭിക്കും.

പാന്‍ കാര്‍ഡിലെ വിലാസം ഓണ്‍ലൈനിലൂടെ എങ്ങനെ തിരുത്താം?

Best Mobiles in India

English Summary

An Aadhar number is a 12 digit unique identity that is provided to citizens of India by the Unique Identification Authority of India (UIDAI) which is an Indian Central Government Agency.