നിങ്ങളുടെ ആധാർ കാർഡ് നഷ്ടമായാൽ?


ഇന്നത്തെ കാലത്ത് എല്ലാ സര്‍ക്കാര്‍ സേവനത്തിനുമായി ആധാര്‍ കാര്‍ഡ് ആവശ്യമാണല്ലോ. എന്നാല്‍ ഗവണ്‍മെന്റ് സേവനങ്ങള്‍ക്കു മാത്രമല്ല രാജ്യത്തെ സ്വകാര്യ മേഖലകളിലും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. ഒരു കുട്ടിയുടെ ജനനകാലം മുതല്‍ അവസാനം വരെ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്.

Advertisement

നിങ്ങളുടെ ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യും? നിങ്ങളുടെ ഈ ചോദ്യത്തിനുളള ഉത്തരമാണ് ഇവിടെ പറയാൻ പോകുന്നത്. നിങ്ങള്‍ക്ക് സൗജന്യമായി ആധാര്‍ കാര്‍ഡ് ഓണ്‍ലൈന്‍ വഴി ലഭിക്കും. അത് എങ്ങനെ ചെയ്യാമെന്നു നോക്കാം.

Advertisement

ആദ്യം നിങ്ങള്‍ ഈ പറയുന്ന വെബ്‌സൈറ്റില്‍ സന്ദര്‍ശിക്കുക. ഇവിടെ നിങ്ങളുടെ ആധാര്‍ കാര്‍ഡിനു വേണ്ടിയുളള ചില വിവരങ്ങള്‍ ലഭിക്കുന്നതാണ്.

ഒരിക്കര്‍ ആധാര്‍ കാര്‍ഡ് വെബ്‌സൈറ്റ് തുറന്നു കഴിഞ്ഞാല്‍, നിങ്ങളുടെ ആധാര്‍ കാര്‍ഡ് നമ്പറും ആധാര്‍ എന്റോള്‍മെന്റ് നമ്പറും അതില്‍ ചേര്‍ക്കുക.

അടുത്തതായി നിങ്ങളുടെ പൂര്‍ണ്ണമായ പേരും തുടര്‍ന്ന് ഈ-മെയില്‍ ഐഡിയും അതിനു ശേഷം നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈന്‍ നമ്പര്‍ എന്നിവ നല്‍കുക.

അതിനു ശേഷം നിങ്ങള്‍ക്ക് ഒരു ഹിഡന്‍ നമ്പര്‍ ലഭിക്കുന്നതാണ്. അതില്‍ നിങ്ങള്‍ക്ക് 'Get OTP' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

Advertisement

'Get OTP' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലോ ഈ-മെയിലിലോ OTP ലഭിക്കുന്നതാണ്.

നിങ്ങള്‍ക്കു ലഭിച്ച OTP വെബ്‌സൈറ്റില്‍ നല്‍കുകയും 'Verify OTP' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുകയും ചെയ്യുക.

ഒരിക്കല്‍ ശരിയായി OTP നല്‍കി കഴിഞ്ഞാല്‍ ഇ-ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ തുടങ്ങുന്നതാണ്. കമ്പ്യൂട്ടറില്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ ഇത് നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം.

ഡൗണ്‍ലോഡ് ചെയ്ത് ആധാര്‍ കാര്‍ഡ് പ്രിന്റ് എടുത്ത് നിങ്ങളുടെ എല്ലാ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം.

കുറച്ചു ദിവസം കൂടെ കാത്തിരുക്കുക! ഈ ഫോണുകളുടെ വില കുത്തനെ കുറയാൻ പോകുന്നു!

Best Mobiles in India

Advertisement

English Summary

How to Apply for Duplicate Aadhaar Card.