യൂട്യൂബ് വീഡിയോകളില്‍ ഓട്ടോമാറ്റിക്കായി എങ്ങനെ ലിറിക്‌സുകള്‍ നേടാം?


ഇപ്പോള്‍ യൂട്യൂബ് വീഡിയോകള്‍ കാണാന്‍ ഇഷ്ടപ്പെടാത്തവര്‍ ആരുമുണ്ടാകില്ല. അതിനാല്‍ യൂട്യൂബ് വീഡിയോകളില്‍ എങ്ങനെ ഓട്ടോമാറ്റിക്കായി ലിറിക്‌സുകള്‍ നേടാം എന്ന് അറിയാനുളള നല്ല സമയമാണിത്.

Advertisement

യൂട്യൂബ് വീഡിയോകളിലെ പാട്ടുകള്‍ എപ്പോഴും നിങ്ങള്‍ക്ക് സഹായകരമാണ്. കാരണം അതില്‍ നിന്നും കേള്‍ക്കുന്ന ഓരോ വാക്കുകളും വളരെ വ്യക്തമായി നിങ്ങള്‍ക്കു മനസ്സിലാക്കാം. കൂടാതെ നിങ്ങള്‍ക്ക് ഒരു കലാകാരനെ പോലെ പാടാനും കഴിയും.
അതിനാല്‍ നിങ്ങള്‍ക്ക് എല്ലാ യൂട്യൂബ് വീഡിയോകളും ഗാനങ്ങളായി പ്ലേ ചെയ്യാന്‍ അനുവദിക്കുന്ന വളരെ രസകരമായ ടിപ്‌സ് ഇവിടെ പരിചയപ്പെടുത്തുകയാണ്.

Advertisement

നിങ്ങള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഉപകരണങ്ങളിലും ബ്രൗസറുകളിലും ഇത് വ്യത്യസ്ഥമായിരിക്കും. ഇവിടെ പിസിക്കും ആന്‍ഡ്രോയിഡിനും വേണ്ടിയുളള വിവിധ ബ്രൗസറുകള്‍ക്കായി വ്യത്യസ്ഥ രീതികളാണ് നല്‍കുന്നത്.

രീതി 1: ഗൂഗിള്‍ ക്രോമില്‍ ഓട്ടോമാറ്റിക്കായി യൂട്യൂബ് വീഡിയോകളില്‍ ലിറിക്‌സ് എങ്ങനെ നേടാം?

ഗൂഗിള്‍ ക്രോമില്‍ നിങ്ങള്‍ക്ക് Musixmatch എന്ന എക്‌സ്റ്റന്‍ഷന്‍ ആവശ്യമാണ്.

സ്റ്റെപ്പ് 1: ആദ്യം നിങ്ങളുടെ യൂട്യൂബില്‍ നിങ്ങളുടെ പ്രീയപ്പെട്ട മ്യൂസിക് വീഡിയോ ബ്രൗസ് ചെയ്ത് പ്ലേ ചെയ്യണം.

സ്റ്റെപ്പ് 2: അതിനു ശേഷം യൂട്യൂബ് പ്ലേയറില്‍ കാണുന്ന ക്യാപ്ഷന്‍ ഓണ്‍ ചെയ്യുക. ഇത്രയും ചെയ്താല്‍ യൂട്യൂബ് വീഡിയോകള്‍ ലിറിക്‌സ് കാണിക്കും.

Advertisement

രീതി 2: ഫയര്‍ഫോക്‌സിലെ യൂട്യൂബ് വീഡിയോകളില്‍ എങ്ങനെ ലിറിക്‌സ് ഓട്ടോമാറ്റിക്കായി നേടാം?

സ്റ്റെപ്പ് 1: ആദ്യം നിങ്ങളുടെ ബ്രൗസറില്‍ Lyrics Here by Rob W ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.

സ്റ്റെപ്പ് 2: ഇന്‍സ്‌റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ യൂട്യൂബില്‍ നിങ്ങളുടെ പ്രീയപ്പെട്ട പാട്ട് തിരഞ്ഞ് അത് പ്ലേ ചെയ്യുക.

സ്റ്റെപ്പ് 3: ഇപ്പോള്‍ നിങ്ങളുടെ സ്‌ക്രീനിന്റെ വലതു ഭാഗത്ത് പ്ലേ ചെയ്യുന്ന വീഡിയോകളുടെ ലിറിക്‌സ് കാണാം.


രീതി 3: യൂട്യൂബ് വീഡിയോകളില്‍ എങ്ങനെ ലിറിക്‌സ് ഓട്ടോമാറ്റിക്കായി നേടാം?

ഇവിടെ നിങ്ങള്‍ Musixmatch-Lyrics & Music എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.

Advertisement

സ്റ്റെപ്പ് 1: ലിറിക്‌സ് ലഭിക്കാനായി Musixmatch ആപ്പിന് അനുമതി നല്‍കുക.

സ്റ്റെപ്പ് 2: അടുത്തതായി നിങ്ങളുടെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണില്‍ ഈ ആപ്പ് തുറന്ന് നിങ്ങളുടെ പ്രീയപ്പെട്ട മ്യൂസിക് വീഡിയോകള്‍ ബ്രൗസ് ചെയ്യുക.

സ്റ്റെപ്പ് 3: അങ്ങനെ നിങ്ങളുടെ വീഡിയോ പ്ലേ ചെയ്തു തുടങ്ങുമ്പോള്‍ അതിന്റെ ലിറിക്‌സ് അവിടെ പ്രദര്‍ശിപ്പിക്കും.

വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ ഷെഡ്യൂള്‍ ചെയ്യാന്‍ ഇതാ നാലു മാര്‍ഗ്ഗങ്ങള്‍..!

Best Mobiles in India

English Summary

How To Automatically Get Lyrics on YouTube Videos