നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനെ കളവ് പോകുന്നതില്‍ നിന്ന് ഒഴിവാക്കുന്നതെങ്ങനെ...!


ഈയടുത്ത കാലത്ത് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഉണ്ടാവുന്ന ഏറ്റവും വലിയ ഭീഷണി അത് എവിടെയങ്കിലും മറന്ന് വയ്ക്കുകയോ, കളവ് പോകുകയോ ചെയ്യാമെന്നതാണ്. പെട്ടന്ന് നിങ്ങളുടെ പോക്കറ്റില്‍ നിന്ന് ഫോണ്‍ കാണാതാവുന്ന സന്ദര്‍ഭം നിങ്ങള്‍ ഒരിക്കലെങ്കിലും നേരിട്ടിട്ടുണ്ടാവും.

Advertisement

തീര്‍ച്ചയായും, ഫോണ്‍ കളവ് പോകുന്നതോടൊപ്പം തന്നെ, ഫോണ്‍ സ്ഥലം മാറി മറന്ന് വയ്ക്കുന്നതും നിങ്ങളെ ഞെട്ടിപ്പിക്കുന്നതാണ്. കൂടുതല്‍ പണം ചിലവഴിച്ചാണ് നിങ്ങള്‍ ഫോണ്‍ വാങ്ങിച്ചിട്ടുളളതെങ്കില്‍ മേല്‍ പറഞ്ഞ സന്ദര്‍ഭങ്ങള്‍ തീര്‍ച്ചയായും നിങ്ങളുടെ ഉറക്കം കെടുത്തും.

Advertisement

പക്ഷെ കുറച്ച് മാര്‍ഗ്ഗങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് ഫോണ്‍ കളവ് പോകാതെ നോക്കാവുന്നതാണ്, ഇത് നിങ്ങള്‍ ആലോചിക്കുന്നപോലെ അത്ര ബുദ്ധിമുട്ടുളള കാര്യവുമല്ല. സ്ലൈഡറിലൂടെ നീങ്ങുക.

1

നിങ്ങളുടെ ഫോണ്‍ മറ്റൊരാള്‍ കട്ടെടുക്കാതെ സൂക്ഷിക്കാനുളള ഏറ്റവും നല്ല മാര്‍ഗ്ഗം അത് കണ്‍മുന്നില്‍ തന്നെ വയ്ക്കുകയെന്നതാണ്. ഫോണ്‍ നിങ്ങളുടെ അടുത്തുണ്ടെങ്കില്‍ ഒരപരിചിതന്‍ വന്ന് ഫോണ്‍ കട്ടെടുക്കാനുളള സാധ്യത കുറവാണ്.

2

ഹാന്‍ഡ്‌സെറ്റ് കട്ടെടുക്കുന്നവരുടെ പ്രധാന ഉപാധി നിങ്ങളോട് സമയം ചോദിക്കുകയും, തുടര്‍ന്ന് തക്കത്തില്‍ മൊബൈല്‍ കട്ടെടുക്കുകയുമാണ് ചെയ്യുന്നത്. അടുത്ത തവണ മുതല്‍ കുറച്ച് സ്വാര്‍ത്ഥമായി പെരുമാറുക. ഒന്നുകില്‍ നിങ്ങളുടെ കൈയില്‍ കിടക്കുന്ന വാച്ച് നോക്കുകയും, അതില്ലെങ്കില്‍ താഴ്മയായി നിങ്ങള്‍ക്ക് സമയം അറിയില്ലെന്നും പറയുക.

3

സ്മാര്‍ട്ട്‌ഫോണ്‍ കളവ് പോകുന്നതിനുളള ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങള്‍ ബസ്സുകളും, മെട്രോകളുമാണ്. സിസിടിവി ക്യാമറകള്‍ ഉണ്ടെങ്കിലും കളളന്മാര്‍ ഇത്തരം തിരക്കുളള സ്ഥലങ്ങളില്‍ തക്കത്തിന് ഫോണ്‍ അടിച്ചു മാറ്റാനുളള സാധ്യത കൂടുതലാണ്. ഇത്തരക്കാര്‍ക്ക് കണ്ടുപിടിക്കാന്‍ സാധിക്കാത്ത സ്ഥലത്ത് എപ്പോഴും ഫോണ്‍ ഒളിച്ച് വയക്കാന്‍ ശ്രമിക്കുക.

 

4

ഉടമസ്ഥന്റെ അനാസ്ഥയാണ് മിക്ക അവസരങ്ങളിലും ഫോണ്‍ കളവ് പോകാന്‍ കാരണം. ഒന്നുകില്‍ ഫോണുകള്‍ അവര്‍ക്ക് ഓര്‍മ്മയില്ലാത്ത സ്ഥലങ്ങളില്‍ വയ്ക്കുന്നു, അല്ലെങ്കില്‍ അവരുടെ കണ്ണ് എത്താത്ത സ്ഥലങ്ങളില്‍ ഫോണ്‍ വയ്ക്കുന്നു. എന്തു തന്നെയായാലും ഫോണ്‍ നിങ്ങളുടെ അടുത്ത് തന്നെ വയ്ക്കാന്‍ എപ്പോഴും ശ്രദ്ധിക്കാന്‍ മറക്കാതിരിക്കുക.

5

പ്രശ്‌ന ബാധിത സ്ഥലങ്ങളില്‍ എത്തുമ്പോള്‍ നിങ്ങളുടെ ഫോണ്‍ കൊണ്ടു പോകാതിരിക്കുക. ആ സമയത്തേക്ക് മാത്രം നിങ്ങളുടെ വീട്ടില്‍ ഫോണ്‍ വയ്ക്കാന്‍ ശ്രമിക്കുക, ഇത് നിങ്ങളുടെ ഫോണിനെ കവര്‍ച്ചയില്‍ നിന്ന് സംരക്ഷിക്കുന്നതാണ്.

Best Mobiles in India

English Summary

How to Avoid Your Smartphone from Being Stolen.