നിങ്ങളുടെ വൈഫൈ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്നവരെ എങ്ങനെ ബ്ലോക്ക് ചെയ്യാം?


ഒരു വൈഫൈ കണക്ഷന്‍ ഹാക്ക് ചെയ്യുന്നത് അത്ര വലിയ ബുദ്ധിമുട്ടുളള കാര്യമല്ല ഇപ്പോള്‍. കാലി ലിനക്‌സ് അല്ലെങ്കില്‍ മറ്റേതെങ്കിലും ടൂള്‍ ഉപയോഗിച്ച് ഇത് ചെയ്യാവുന്നതേ ഉളളൂ. നിങ്ങളുടെ അറിവ് കൂടാതെ മറ്റൊരാള്‍ നിങ്ങളുടെ വൈ-ഫൈ കണക്ഷന്‍ മോഷ്ടിക്കുകയാണെങ്കില്‍ നിങ്ങക്കത് അത്ര പെട്ടന്ന് അറിയാന്‍ സാധിക്കില്ല.

പ്രകൃതി ദുരന്ത സമയത്ത് ഈ ആപ്‌സുകള്‍ നിങ്ങളെ സഹായിക്കും!

നിങ്ങളുടെ അനുമതി ഇല്ലാതെ ആരെങ്കിലും നിങ്ങളുടെ വൈഫൈ കണക്ഷന്‍ ഉപയോഗിക്കുന്നത് അറിയാന്‍ നിങ്ങളുടെ വൈഫൈ നെറ്റ്‌വര്‍ക്ക് ഇടയ്ക്ക് പരിശോധിക്കുന്നത് നല്ലതാണ്. വൈഫൈ നെറ്റ്‌വര്‍ക്ക് സ്റ്റാറ്റസ് പരിശോധിക്കുന്നതിനായി ഒരു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ആ ഉപഭോക്താക്കളെ തടയുകയാണ് മാര്‍ഗ്ഗം.

നമുക്ക് അത് എങ്ങനെയാണെന്നു നോക്കാം..

സ്‌റ്റെപ്പ് 1

നിങ്ങള്‍ വൈഫൈ നെറ്റ്‌വര്‍ക്ക് കണക്ട് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തുക!

നിങ്ങള്‍ നിരീക്ഷിക്കാന്‍ ആഗ്രഹിക്കുന്ന അതേ വൈഫൈ നെറ്റ്‌വര്‍ക്കിലേക്ക് നിങ്ങളുടെ ഉപകരണം നിങ്ങളുടെ ഡിവൈസ് കണക്ട് ചെയ്യുന്നതിലൂടെയാണ് ഈ പ്രക്രിയ ആരംഭിക്കുന്നത്.

 

സ്റ്റെപ്പ് 2

'വൈഫൈ ഇന്‍സ്‌പെക്ടര്‍' എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

അടുത്ത ഘട്ടം വൈഫൈ ഇന്‍സ്‌പെക്ടര്‍ എന്ന അപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ഈ ആപ്പ് ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഇത് സൗജന്യമായി നിങ്ങള്‍ക്കു ലഭിക്കും.

 

സ്‌റ്റെപ്പ് 3

കണക്ട് ചെയ്ത ഉപകരണം ഓപ്പണ്‍/സ്‌കാന്‍ ചെയ്യുക

നിങ്ങളുടെ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍, നിങ്ങളുടെ വൈഫൈ നെറ്റ്‌വര്‍ക്കിലേക്ക് കണക്ട് ചെയ്തിരിക്കുന്ന ഉപകരണങ്ങള്‍ തുറക്കാനും സ്‌കാന്‍ ചെയ്യാനും എളുപ്പമാണ്.

 

സ്റ്റെപ്പ് 4

നിങ്ങളുടെ സ്വന്തം ഡിവൈസുകള്‍ തിരിച്ചറിയുക

ഉപകരണങ്ങളിലേക്ക് സ്‌കാന്‍ ചെയ്തു കഴിഞ്ഞതിനു ശേഷം, നെറ്റ്‌വര്‍ക്കിലേക്ക് കണക്ട് ചെയ്തിരിക്കുന്ന നിങ്ങളുടെ ഉപകരണങ്ങള്‍ തിരിച്ചറിയുകയും അവയെ MAC വിലാസത്തിന്റെ സഹായത്തോടെ തിരിച്ചറിയുകയുമാണ് ചെയ്യുന്നത്.

 

സ്‌റ്റെപ്പ് 5

റൂട്ടറിന്റെ ഡീഫോള്‍ട്ട് ഗേറ്റ്‌വേ തുറക്കുക

നിങ്ങളുടെ നാലാം ഘട്ടം പൂര്‍ത്തിയായതിനു ശേഷം ഒരോ വൈഫൈ നെറ്റ്‌വര്‍ക്കിലേക്ക് കണക്ട് ചെയ്തിരിക്കുന്ന ഏതെങ്കിലും ലാപ്‌ടോപ്പിലോ കമ്പ്യൂട്ടറിലോ നിങ്ങളുടെ റൂട്ടറിന്റെ ഡീഫോള്‍ട്ട് ഗേറ്റ്‌വേ വിലാസം തുറക്കുക. സാധാരണ റൂട്ടറിന്റെ ഗേറ്റ്‌വേ വിലാസം 192.168.0.1 അല്ലെങ്കില്‍ 192.168.0.2 എന്നായിരിക്കും. ഇത് പൂര്‍ണ്ണമായും നിങ്ങളുടെ റൂട്ടറിന്റെ മോഡല്‍ അനുസരിച്ചായിരിക്കും.

 

സ്‌റ്റെപ്പ് 6

സെക്യൂരിറ്റി സെറ്റിങ്ങ്‌സ് തുറക്കുക

റൂട്ടറിന്റെ ഡീഫോള്‍ട്ട് പേജിലേക്ക് ലോഗിന്‍ ചെയ്തതിനു ശേഷം സുരക്ഷാ ക്രമീകരണങ്ങളിലേക്ക് പോവുക. സുരക്ഷ പേജ് റൂട്ടറില്‍ നിന്നും റൂട്ടറിലേക്ക് വ്യത്യാസപ്പെട്ടിരിക്കും. റൂട്ടറിനെ അടിസ്ഥാനമാക്കി സുരക്ഷാ പേജ് കണ്ടെത്തുക.

 

സ്‌റ്റെപ്പ് 7

MAC അഡ്രസ് ചേര്‍ക്കുക

നിങ്ങളുടെ റൂട്ടറിന്റെ ഗേറ്റ്‌വേയുടെ സെക്യൂരിറ്റി ടാബ് പരിശോധിച്ചു കഴിഞ്ഞാല്‍ മിക്ക റൂട്ടറുകളിലും നിങ്ങള്‍ക്ക് ഒരു MAC ഫില്‍ട്ടറിങ്ങ് ടാബ് കാണാം. 'ആഡ് ഡിവൈസ് ടാബില്‍' ഹിറ്റ് ചെയ്താല്‍ നിങ്ങളുടെ വൈഫൈ കണക്ഷന്‍ ഉപയോഗിച്ച് അറിയാത്ത വ്യക്തിയുടെ MAC വിലാസം ചേര്‍ക്കുക.

ഒരിക്കല്‍ നിങ്ങള്‍ MAC വിലാസം ചേര്‍ത്തു കഴിഞ്ഞാല്‍ ആ വ്യക്തിക്ക് നിങ്ങളുടെ വൈഫൈ കണക്ഷന്‍ ഉപയോഗിക്കാന്‍ സാധിക്കില്ല.

MAC വിലാസം തടയുന്നത് സ്ഥിരമായ പരിഹാരമാണ്, എന്നിരുന്നാലും കൂടുതല്‍ സുരക്ഷിതത്തിനായി നിങ്ങളുടെ വൈഫൈ പാസ്‌വേഡ് മാറ്റുന്നതാണ് നല്ലത്.

ആന്‍ഡ്രോയിഡ് ക്വിക് മെനുവില്‍ ഇത് നിങ്ങള്‍ ചെയ്തിട്ടുണ്ടോ?

 


Read More About: wifi password tips news

Have a great day!
Read more...

English Summary

However, if someone steals your Wi-Fi password without your notice, you won't be able to notice that.