ഇന്റര്‍നെറ്റ് ഡൗണ്‍ലോഡ് സ്പീഡ് വര്‍ദ്ധിപ്പിക്കാം ഈ ടിപ്‌സിലൂടെ!

ഇന്റര്‍നെറ്റ് ഡൗണ്‍ലോഡ് സ്പീഡ് വര്‍ദ്ധിപ്പിക്കാം.


ഇന്റര്‍നെറ്റ് സ്പീഡ് എന്നത് ഏറ്റവും വലിയൊരു സംഭവമായി മാറിയിരിക്കുകയാണ്. ജിയോ വിപണിയില്‍ വന്നതോടു കൂടി 4ജി സേവനമാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്.

Advertisement

അതിലും ഡൗണ്‍ലോഡ് സ്പീഡും അപ്ലോഡ് സ്പീഡും തമ്മില്‍ വളരെ വ്യത്യാസമാണ്. എന്നാല്‍ ചില ട്രിക്‌സുകളിലൂടെ ഡൗണ്‍ലോഡ് സ്പീഡും അപ്ലോഡ് സ്പീഡും കൂട്ടാന്‍ സാധിക്കും.

Advertisement

സെര്‍വര്‍ സ്പീഡ്

ഇന്റര്‍നെറ്റ് സ്പീഡ് ടെസ്റ്റിങ്ങ് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് സൗണ്‍ലോഡ് സ്പീഡും അപ്‌ലോഡ് സ്പീഡും അറിയാന്‍ സാധിക്കും.

ഇന്റര്‍നെറ്റ് സ്പീഡ് ടെസ്റ്റിങ്ങ് വെബ്‌സൈറ്റ് ലഭിക്കുന്നതിന് സര്‍ച്ച് എഞ്ചിനില്‍ 'ഇന്റര്‍നെറ്റ് സ്പീഡ് ടെസ്റ്റ്' എന്ന് ടൈപ്പ് ചെയ്താല്‍ മതിയാകും. ഇതില്‍ നിന്നും സൗജന്യമായി പരിശോധന നടത്താമെന്നുളളത് തിരഞ്ഞെടുക്കുക. അതില്‍ നിന്നും ധാരാളം ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും.

ഇന്റര്‍നെറ്റ് സ്പീഡ് വെബ്‌സൈറ്റ് കിട്ടിക്കഴിഞ്ഞാല്‍ നിങ്ങളുടെ ജിയോഗ്രാഫിക് ലൊക്കേഷനും പെര്‍ഫോര്‍മന്‍സ് ടെസ്റ്റും നടത്താം. ഈ ടെസ്റ്റില്‍ ഡൗണ്‍ലെഡ് സ്പീഡും അപ്‌ലോഡ് സ്പീഡും അറിയാം.

 

സ്റ്റെപ്പ് 2

അടുത്തതായി നിങ്ങളുടെ കമ്പ്യൂട്ടറിലെ DNS വിവരങ്ങള്‍ ശേഖരിക്കാന്‍ നോക്കുക.

വിന്‍ഡോസ് 7ല്‍: സ്റ്റാര്‍ട്ട്> കണ്ട്രോള്‍ പാനല്‍> വ്യൂ നെറ്റ്‌വര്‍ക്ക് സ്റ്റാറ്റസ്> പ്രോപ്പര്‍ട്ടീസ് എന്നതില്‍ എത്തിക്കഴിഞ്ഞാല്‍ 'Use DNS Server address' ല്‍ ക്ലിക്ക് ചെയ്യുക.

മാക് OSX ല്‍: സിസ്റ്റം പ്രിഫറന്‍സസ്> നെറ്റ്‌വര്‍ക്ക്> വ്യൂ സ്റ്ററ്റസ്> അഡ്‌വാന്‍സ്ഡ്> DNS എന്ന് ചെയ്യുക.

 

സ്റ്റെപ്പ് 3

പഴയ DNS നമ്പര്‍ നീക്കം ചെയ്തിട്ട് രണ്ടോ മൂന്നോ ഓപ്പണ്‍ ഡിഎന്‍എസ് സെര്‍വര്‍ വിലാസങ്ങള്‍ ടൈപ്പ് ചെയ്യുക.

ഓപ്പണ്‍ ഡിഎന്‍എസ് സെര്‍വര്‍ വിലാസത്തിന് ഉദാഹരണം: '208.67.222.222, '208.67.220.220'യുമാണ്. മാറ്റങ്ങള്‍ ചെയ്തതിനു ശേഷം Apply എന്നതില്‍ ക്ലിക്ക് ചെയ്യുക.

 

സ്‌റ്റെപ്പ് 4

ഇനി നിങ്ങളുടെ ബ്രൗസര്‍ അടയ്ക്കുക, അതിനു ശേഷം വീണ്ടും തുറക്കുക. ഇപ്പോള്‍ പുതിയ DNS അഡ്രസ്സില്‍ നിന്നുളള നെറ്റ്‌വര്‍ക്ക് സ്പീഡ് ടെസ്റ്റ് ചെയ്യുക. ഇതില്‍ നിന്നും നിങ്ങള്‍ക്ക് പുതിയതും പഴയതുമായ നെറ്റ്‌വര്‍ക്ക് സ്പീഡിന്റെ വ്യത്യാസങ്ങള്‍ അറിയാം.

Best Mobiles in India

English Summary

Ever wondered how to increase your download speed significantly?