ഇന്ത്യന്‍ പൗരന്‍മാര്‍ക്കും വിദേശികള്‍ക്കും ഇന്ത്യയില്‍ സിം കാര്‍ഡ് വാങ്ങാം എളുപ്പത്തില്‍


മൊബൈല്‍ ഫോണ്‍ നിങ്ങളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. എന്നാല്‍ നിങ്ങളെ നെറ്റ്‌വര്‍ക്കിലേക്ക് ബന്ധിപ്പിക്കുന്ന ഒരു ഘടകമാണ് സിം കാര്‍ഡ്. നിങ്ങള്‍ക്ക് ശരിയായ ഡോക്യുമെന്റുകള്‍ ഉണ്ടെങ്കില്‍ ഒരു സിം കാര്‍ഡ് വാങ്ങാന്‍ വളരെ എളുപ്പമാണ്.

Advertisement

നിങ്ങള്‍ ഒരു ഇന്ത്യന്‍ പൗരനോ അല്ലെങ്കില്‍ വിദേശികനോ ആകട്ടേ, ഇന്ത്യയില്‍ ഒരു സിം കാര്‍ഡ് എങ്ങനെ വാങ്ങണമെന്നു വിശദീകരിക്കാം.

Advertisement

ഒരു ഇന്ത്യന്‍ പൗരന് സിം കാര്‍ഡ് എങ്ങനെ വാങ്ങാമെന്നുനോക്കാം. ഇവര്‍ക്ക് ആധാര്‍ കാര്‍ഡ് ഉണ്ടെങ്കില്‍ സിം കാര്‍ഡ് ലഭിക്കാന്‍ വളരെ എളുപ്പമാണ്.

1. ആദ്യം ആധാര്‍ കാര്‍ഡുമായി ടെലികോം ഓപ്പറേറ്റര്‍ സ്‌റ്റോറിലേക്ക് പോവുക. അവിടെ നിങ്ങളുടെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ചോദിച്ചേക്കാം.

2. നിങ്ങളുടെ ആധാര്‍ നമ്പറില്‍ സ്റ്റോര്‍ ഉദ്യോഗസ്ഥര്‍ നിങ്ങളുടെ വിരലടയാളം വഴി നിങ്ങളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കാന്‍ ആവശ്യപ്പെടും.

3. ഈ ഘട്ടം കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് പുതിയ സിം കാര്‍ഡ് ലഭിക്കുകയും 48 മണിക്കൂറിനുളളില്‍ ഇത് ആക്ടിവേറ്റ് ചെയ്യുകയും ചെയ്യും.

നിങ്ങള്‍ ഒരു വിദേശ ദേശീയക്കാരനാണെങ്കില്‍ (Foreign National) എങ്ങനെ സിം കാര്‍ഡ് വാങ്ങാം?

Advertisement

ഒരു വിദേശ ദേശീയക്കാരന് ആധാര്‍ കാര്‍ഡ് ഇല്ല. ആധാര്‍ കാര്‍ഡിനു പകരം മറ്റു രേഖകള്‍ സമര്‍പ്പിക്കേണ്ടി വരും. എയര്‍ടെല്‍, വോഡാഫോണ്‍, റിലയന്‍സ് ജിയോ എന്നിവയില്‍ നിന്നും സിം വാങ്ങണമെങ്കില്‍ അവര്‍ ഒരു പേപ്പര്‍ ഫോം പൂരിപ്പിക്കേണ്ടി വരും.

പ്രീ-പെയ്ഡ് കണക്ഷന് ആവശ്യമുളള രേഖകള്‍

. പാസ്‌പോര്‍ട്ടും അതിന്റെ ഫോട്ടോകോപ്പിയും

. വിസയുടെ ഫോട്ടോകോപ്പി

. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫുകള്‍

പോസ്റ്റ്‌പെയ്ഡ് കണക്ഷന് ആവശ്യമുളള രേഖകള്‍

. പാസ്‌പോര്‍ട്ടും അതിന്റെ ഫോട്ടോകോപ്പിയും

. വിസയുടെ ഫോട്ടോകോപ്പി

. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫുകള്‍

. ലോക്കല്‍ റഫറന്‍സിന്റെ വിവരങ്ങള്‍

Advertisement

. ലോക്കല്‍ വിലാസത്തിന്റെ തെളിവ്

നിങ്ങള്‍ക്ക് അറിയാവുന്ന ഒരു ഇന്ത്യന്‍ പൗരന്റെ (അതായത് നിങ്ങളുടെ സുഹൃത്ത്) വിശദാംശങ്ങളും നിങ്ങളുടെ ഇന്ത്യന്‍ വിലാസത്തിന്റെ വൈദ്യുത ബില്ലുകള്‍ അല്ലെങ്കില്‍ വാടക കരാര്‍ പോലുളള എന്തെങ്കിലും നല്‍കണം.

പോസ്റ്റ്‌പെയ്ഡ് കണക്ഷനുകള്‍ക്കായി ടെലികോം ഓപ്പറേറ്റര്‍ ആഴ്ചയ്ക്കുളളില്‍ നിങ്ങളുടെ വീട് സന്ദര്‍ശിക്കാനിടയുണ്ട്. ചില കേസുകളില്‍ ഓവര്‍സീസ് സിറ്റീസണ്‍ ഓഫ് ഇന്ത്യ (OCI) കാര്‍ഡ് ഉടമകള്‍ക്ക് ആ കാര്‍ഡും അതിന്റെ ഫോട്ടോ കോപ്പിയും പുതിയ സിം കാര്‍ഡ് വാങ്ങുമ്പോള്‍ ഹാജരാക്കേണ്ടതുണ്ട്.

ജിയോ ഫോണ്‍ ഇപ്പോള്‍ ആമസോണ്‍ ഇന്ത്യയില്‍, പക്ഷേ സൂക്ഷിക്കുക

Best Mobiles in India

English Summary

Mobile with a sim card is very essential now a days. By planning ahead of your arrival into India, you can come armed with the right type of mobile device and the necessary documentation that will help you easily get a prepaid SIM card.